x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണം: മ​ന്ത്രി കെ.​എം. ഷാ​ജി


Published: June 6, 2026 03:06 AM IST | Updated: June 6, 2026 03:06 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന, ശു​​​​ചി​​​​ത്വ, മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് മ​​​​ന്ത്രി കെ.​​​​എം. ഷാ​​​​ജി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മാ​​​​സ്ക​​​​റ്റ് ഹോ​​​​ട്ട​​​​ലി​​​​ൽ ന​​​​ട​​​​ന്ന ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​വ​​​​ലോ​​​​ക​​​​ന യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കാ​​​​ര​​​​ണം ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​വി​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യ മ​​​​ന്ദ​​​​ഗ​​​​തി ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി മ​​​​ന്ത്രി വി​​​​ല​​​​യി​​​​രു​​​​ത്തി. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യം മ​​​​റി​​​​ക​​​​ട​​​​ന്ന് എ​​​​ല്ലാ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ മു​​​​ന്നോ​​​​ട്ടു​​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​ത്യേ​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

യോ​​​​ഗ​​​​ത്തി​​​​ൽ ശു​​​​ചി​​​​ത്വ മി​​​​ഷ​​​​ൻ, ക്ലീ​​​​ൻ കേ​​​​ര​​​​ള ക​​​​ന്പ​​​​നി, കേ​​​​ര​​​​ള സോ​​​​ളി​​​​ഡ് വേ​​​​സ്റ്റ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് പ്രോ​​​​ജ​​​​ക്ട് എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പു​​​​രോ​​​​ഗ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​വ​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു. മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ രം​​​​ഗ​​​​ത്തെ നി​​​​ല​​​​വി​​​​ലെ നേ​​​​ട്ട​​​​ങ്ങ​​​​ൾ, അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​നം, നേ​​​​രി​​​​ടു​​​​ന്ന വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ, ഭാ​​​​വി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ യോ​​​​ഗം വി​​​​ശ​​​​ദ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തി.

പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടി​​​​ങ്കു ബി​​​​സ്വാ​​​​ൾ, സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​വി. അ​​​​നു​​​​പ​​​​മ, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജെ​​​​റോ​​​​മി​​​​ക് ജോ​​​​ർ​​​​ജ്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ (അ​​​​ർ​​​​ബ​​​​ൻ) സൂ​​​​ര​​​​ജ് ഷാ​​​​ജി, ഡോ. ​​​​ബി​​​​നു ഫ്രാ​​​​ൻ​​​​സി​​​​സ്, ദി​​​​വ്യ എ​​​​സ്. അ​​​​യ്യ​​​​ർ എ​​​​ന്നി​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : K.M. Shaji Destination establishment activities

Recent News

Corehub Up