x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടെ​ങ്ങും ആ​ഘോ​ഷ​മാ​ക്കി പ​രി​സ്ഥി​തി​ദി​നം


Published: June 6, 2026 03:32 AM IST | Updated: June 6, 2026 03:32 AM IST

മു​ള്ള​ൻ​കൊ​ല്ലി: സെ​ന്‍റ് തോ​മ​സ് എ​യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു.

കു​ട്ടി​ക​ൾ​ക്ക് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. തൈ ​വി​ത​ര​ണ​വും ന​ടീ​ലും ന​ട​ത്തി. വാ​ർ​ഡ് അം​ഗം സി​മി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് മി​നി ജോ​ണ്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ജ​യ​കൃ​ഷ്ണ​ൻ തൈ ​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​ൻ പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നോ​ബി പ​ള്ളി​ത്ത​റ, സ​ബി​ത പൂ​ത്തോ​ട്ടാ​യി​ൽ, വി​നീ​ത മാ​ത്യു, ധ​ന്യ സ​ക്ക​റി​യ, കെ.​എം. നൗ​ഫ​ൽ കെ.​എ​സ്. മ​ഹേ​ശ്വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​യിം​സ് വേ ​ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ജി​ല്ല​യി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​മി​നാ​റും തൈ ​വി​ത​ര​ണ​വും ന​ടീ​ലും ന​ട​ത്തി.

മേ​പ്പാ​ടി നെ​ല്ലി​മു​ണ്ട​യി​ൽ വാ​ർ​ഡ് അം​ഗം സു​നീ​റ റാ​ഫി, നെ​ടു​ന്പാ​ല​യി​ൽ വാ​ർ​ഡ് അം​ഗം കെ.​സി. രു​ക്മി​ണി, മൂ​പ്പൈ​നാ​ടി​ൽ ബ്ലോ​ക്ക് അം​ഗം ഷ​ഹ​ർ​ബാ​ൻ സെ​യ്ത​ല​വി, മു​ള്ള​ൻ​കൊ​ല്ലി​യി​ൽ എ​യിം​സ് വേ ​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​പി. ഡോ​ണ്‍ ബോ​സ്കോ, പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ബ്ലോ​ക്ക് അം​ഗം ബി​നു ജേ​ക്ക​ബ്, വാ​ർ​ഡ് അം​ഗം നി​ഷി​ത, പ്ര​സാ​ദ്, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വാ​ർ​ഡ് അം​ഗം പി.​കെ. ഫൈ​സ​ൽ, മി​നി സാ​ജു, കെ. ​ഷ​മീ​ർ, കെ.​പി. നു​സ്ര​ത്ത്, സാ​ലി എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി പി.​കെ. ഷ​മീ​ൽ, ട്ര​ഷ​റ​ർ സി. ​ജ​സീം, ഷെ​രീ​ഫ് മേ​പ്പാ​ടി, എ​യിം​സ് വേ ​ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സു​പ്രി​യ സു​രേ​ന്ദ്ര​ൻ, കേ​ര പ​ദ്ധ​തി പൂ​താ​ടി പ​ഞ്ചാ​യ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സൂ​ര്യ, ഹാ​ൻ​ഡ് ഇ​ൻ ഹാ​ൻ​ഡ് ഇ​ന്ത്യ അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സ്പേ​ർ​ട്ട് ഗാ​യ​ത്രി എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൃ​ഷി​രീ​തി​ക​ളി​ലും സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളി​ലും ക്ലാ​സ് ന​ൽ​കി. ഷ​ബീ​ർ ച​ങ്ങ​ന​ക്കാ​ട്ടി​ൽ, ആ​ന​ന്ദ​വ​ല്ലി, ധ​ന്യ പൂ​താ​ടി, സു​ജി​ഷ സ​രീ​ഷ്, ആ​യി​ഷ ന​ഗീ​ബ്, ജ​യ​പ്ര​ഭ, തോ​മ​സ് മു​ള്ള​ൻ​കൊ​ല്ലി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചു​ണ്ടേ​ൽ: ആ​ർ​സി​എ​ച്ച്എ​സ്എ​സി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "ഹ​രി​തം ല​ഹ​രി​ര​ഹി​തം'​എ​ന്ന സ​ന്ദേ​ശ​വു​മാ​യി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും ഗൈ​ഡ്സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ​ജി​ത് ച​ന്ദ്ര​ൻ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ "വി​മു​ക്തി വൃ​ക്ഷ​ത്തൈ’ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി​യു​ടെ ഇ​രു​ളി​നെ തു​ര​ത്താ​ൻ പ്ര​കൃ​തി​യു​ടെ പ​ച്ച​പ്പും ന​ൻ​മ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​രി​ല​സി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രി​ൻ​സി​പ്പ​ൽ അ​ജി​ത് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​മു​ക്തി മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​സി. സ​ജി​ത്കു​മാ​ർ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. വ​ഴി​തെ​റ്റു​ന്ന യൗ​വ​ന​ങ്ങ​ളെ സ്നേ​ഹ​ത്തോ​ടെ​യും ക​രു​ത​ലോ​ടെ​യും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​കൊ​ണ്ടു​വ​രാ​ൻ ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​നു​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജ​ഷി​യ ജോ​ർ​ജ്, ഗൈ​ഡ്സ് ക്യാ​പ്റ്റ​ൻ ജി​നി ജ​യിം​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ദീ​പ മ​രി​യ ദാ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ത രാ​ജു, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ശ്വേ​ത റേ​ച്ച​ൽ, അ​ൽ​ഷ മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

K-Rail Survey

പു​ൽ​പ്പ​ള്ളി: കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം ന​ട​ത്തി. പു​ൽ​പ്പ​ള്ളി വി​ജ​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​യി​ര​ത്തോ​ളം വി​വി​ധ​ങ്ങ​ളാ​യ തൈ​ക​ളാ​ണ് സ്കൂ​ൾ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​ട്രീ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ആ​ൻ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ആ​ൻ​സ്മ​രി​യ, സി​സ്റ്റ​ർ ടെ​സി​ൻ, ടി.​യു. ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗ​ച്ചു.

പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ന്പ​സി​ൽ വൃ​ക്ഷ​തൈ ന​ട്ടു​പി​ടി​പ്പി​ക്ക​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​ഴ​ശി​രാ​ജ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​എം.​ആ​ർ. ദി​ലീ​പ്, കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​എം. തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് വൃ​ക്ഷ​തൈ ന​ട്ടു​പി​ടി​പ്പി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ കെ.​പി. വി​മ്യ, ഡോ. ​സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ട​വ​യ​ൽ: സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ ന​ടീ​ൽ, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, പ​രി​സ്ഥി​തി പ്ര​തി​ജ്ഞ, കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മു​ൻ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സ്റ്റാ​ൻ​ലി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​രും ന​ട​വ​യ​ൽ ഹോ​ളി​ക്രോ​സ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ആ​ർ​ച്ച് പ്രീ​സ്റ്റു​മാ​യ വി​ൻ​സെ​ന്‍റ് ക​ള​പ്പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ന്ധ്യ ലി​ഷു, വാ​ർ​ഡ് അം​ഗം എം. ​വി​ജ​യ​ൻ, ബി​ജേ​ഷ് മാ​ത്യു, പി.​ഡി. മോ​ളി, നീ​തു ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ന​ട​വ​യ​ൽ: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ന് പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​യി​സ്ക ന​ട​വ​യ​ൽ വൃ​ക്ഷ​ത്തൈ കൈ​മാ​റി. ഓ​യി​സ്ക ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ഐ​മ​ന​ച്ചി​റ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ചേ​ര​വേ​ലി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ.​ജെ. ബി​ജു, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ജോ​സ് പോ​ൾ, ഇ.​കെ. പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്ക് ഓ​യി​സ​ക ന​ട​വ​യ​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​സ​ഫ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജെ​നി പോ​ൾ, സി​സ്റ്റ​ർ പി.​വി. സി​നി, സ്മി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പു​ൽ​പ്പ​ള്ളി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തൊ​ടാ​നു​ബ​ന്ധി​ച്ച് മു​ള്ള​ൻ​കൊ​ല്ലി ടൗ​ണ്‍ പ​രി​സ​ര​വും ഓ​ട​യും വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ മി​നി മാ​പ്പ​നാ​ത്ത്, മു​നീ​ർ ആ​ച്ചി​കു​ളം, ഷൈ​നി സ​ണ്ണി, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പു​ൽ​പ്പ​ള്ളി: ഷെ​ഡ് സ്വ​രാ​ജ് വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ചു. ഓ​ർ​മ മ​രം എ​ന്ന പേ​രി​ൽ മ​ണ്‍​മ​റ​ഞ്ഞു​പോ​യ വാ​യ​ന​ശാ​ല​യി​ലെ മു​ൻ അം​ഗ​ങ്ങ​ളു​ടെ ഓ​ർ​മ​യ്ക്കാ​യി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സി.​പി. കു​ര്യാ​ക്കോ​സ് നി​ർ​വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി എം.​ടി. ബി​നു, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല​ർ അം​ഗ​ങ്ങ​ൾ, പി. ​വാ​സു, റെ​ജി പു​ളി​കു​ന്നേ​ൽ, വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. എ​ൽ​ദോ​സ്, രൂ​പേ​ഷ്, മ​നു പ്ര​സാ​ദ്, കൃ​ഷ്ണ​ൻ പൈ​ക്കു​ടി​യി​ൽ, ഷൈ​നി എ​ൽ​ദോ​സ്, പി.​കെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: ശ്രേ​യ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് പൂ​ച്ചെ​ടി ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ൽ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

ശ്രേ​യ​സ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ക്കോ ചേ​ല​പ്പ​റ​ന്പ​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നി, മേ​ഖ​ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​യു. ഷാ​ൻ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ന്താ​ണി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്താ​ണി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 2026-2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ​രി​സ്ഥി​തി ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ്ര​ഫ. എ.​വി. ത​ര്യ​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​നു എ​സ്. കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും പ്ര​കൃ​തി​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും വ​ള​ർ​ത്തു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശ​മു​യ​ർ​ത്തി ഫ്ളാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. വൃ​ക്ഷ​ത്തൈ ന​ട്ടു​പി​ടി​പ്പി​ക്ക​ൽ, ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​ടി. ബി​ജു, അ​ധ്യാ​പി​ക ബി​ന്ദു കെ. ​ജോ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഷ​ഫ്ന ഫാ​ത്തി​മ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.

ഓ​ട​പ്പ​ള്ളം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട​പ്പ​ള്ളം ജി​എ​ച്ച്എ​സ് ൽ "​ഹ​രി​താ​മൃ​തം 2k26ന്ധ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ലേ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഇ​ല​യാ​ഹാ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​റി​വേ​പ്പ്, മു​രി​ങ്ങ, പ​പ്പാ​യ എ​ന്നി​വ​യു​ടെ തൈ​ക​ളും കൊ​ന്പു​ക​ളും സ്കൂ​ൾ ക്യാ​ന്പ​സി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​ൻ.​എം. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന മു​രി​ങ്ങ, ക​റി​വേ​പ്പ്, പ​പ്പാ​യ എ​ന്നി​വ​യു​ടെ തൈ​ക​ളും കൊ​ന്പു​ക​ളും ചേ​ർ​ന്നാ​ണ് സ്കൂ​ൾ പ​രി​സ​രം ഹ​രി​താ​ഭ​മാ​ക്കി​യ​ത്.
അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പി​ടി​എ​യും നേ​തൃ​ത്വം ന​ൽ​കി. ഹ​രി​താ​മൃ​തം 2k26യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ ഫ​ല​ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ കാ​ന്പ​സി​ൽ ന​ട്ടു​പി​ടി​പ്പി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യും കൃ​ഷി​വ​കു​പ്പും ചേ​ർ​ന്ന് ബീ​നാ​ച്ചി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ക​സ​ന​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​സം​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​ഫാ​ന​ത്ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷെ​ർ​ലി കൃ​ഷ്ണ​ൻ, നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, കെ.​സി. യോ​ഹ​ന്നാ​ൻ, രാ​ധ ബാ​ബു, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​ഗോ​കു​ൽ കൃ​ഷ്ണ​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക സ​ജ്ന, എ​സ്എം​സി ചെ​യ​ർ​മാ​ൻ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൂ​മ​ല മെ​ക്ലോ​ഡ്സ് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് ഇ​ന്ത്യ സെ​ക്ര​ട്ട​റി​യു​മാ​യ വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ലെ ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി സേ​ജ​ൽ ജ​ഗ​ത്, റേ​ബ ഡി​യാ​ൻ ഐ​സ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത​ശി​ല്പം, ക​വി​താ​ലാ​പ​നം, പ്ര​സം​ഗം തു​ട​ങ്ങി​യ അ​ര​ങ്ങേ​റി. സ്കൂ​ൾ സീ​നി​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ധ​നേ​ഷ് കു​മാ​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി​ത ബ​ൽ​ക്കീ​സ്, അ​ധ്യാ​പ​ക​രാ​യ ആ​ശാ റോ​യ്, ലി​ഷ ഏ​ലി​യാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സി​വി​ൽ സ്റ്റേ​ഷ​ൻ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ഷാ​ജി വൃ​ക്ഷ തൈ ​ന​ട്ടു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ടി. ​പ​ര​മേ​ശ്വ​ര​ൻ, സെ​ക്ര​ട്ട​റി പി.​ജെ. ഷി​ജു, എം.​വി. സ​തീ​ഷ്, ധ​ന്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ൾ, വീ​ട്ടു​വ​ള​പ്പു​ക​ൾ, വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ലാ​യി മു​ന്നൂ​റി​ലേ​റെ ഫ​ല​വൃ​ക്ഷ തൈ​ക​ൾ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം (എ​സ്കെ​എ​സ്) ന​ട്ടു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന തൈ ​ന​ടീ​ലി​ന് എ​സ്കെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൾ അ​സീ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​അ​സൈ​നാ​ർ ഹാ​ജി, എ​ൻ. ഖാ​ലി​ദ് രാ​ജ, ക​ല്ലി​ടു​ന്പ​ൻ ഹം​സ ഹാ​ജി, ല​ത്തീ​ഫ് അ​ന്പ​ല​വ​യ​ൽ, പൊ​ര​ളോ​ത്ത് അ​ഹ​മ്മ​ദ് ഹാ​ജി, സി. ​മു​ഹ​മ്മ​ദ്, കെ.​ടി. കു​ഞ്ഞ​ബ്ദു​ല്ല, ബ​ഷീ​ർ നാ​യ്ക്ക​ട്ടി, എം. ​അ​ന്ത്രു ഹാ​ജി, പി.​കെ. മൊ​യ്തീ​ൻ കു​ട്ടി, സ​ലീം കേ​ളോ​ത്ത്, ഉ​സ്മാ​ൻ പു​ഴ​ക്ക​ൽ, കെ.​കെ. ഇ​ബ്രാ​ഹിം, അ​ത്തി​ല​ൻ ഇ​ബ്രാ​ഹിം, സി.​സി. അ​ബ്ദു​ൾ ഖാ​ദ​ർ ഹാ​ജി, കെ. ​മൊ​യ്തീ​ൻ, കാ​സിം പ​ള്ളി​ക്ക​ണ്ടി, അ​യ്യൂ​ബ് എ​ട​പ്പാ​റ, കെ. ​ഇ​ഖ്ബാ​ൽ, അ​ജ്മ​ൽ കൈ​ത​ക്ക​ൽ, ടി. ​ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ല്ലോ​ടി: "ന​മ്മു​ടെ ഭൂ​മി... ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം...' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ന​ട​ത്തി.

പ്ര​ധാ​ന​ധ്യാ​പ​ക​ൻ ജോ​സ് പ​ള്ള​ത്ത് ഉ​ദ്ഘാ​ട​ന​വും തൈ ​വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. അ​ധ്യാ​പ​ക​നാ​യ എ​ൻ.​ജെ. ജോ​ഷി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ജോ​യ​ൽ ജോ​ബി എ​ന്നി​വ​ർ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. സ്കൂ​ൾ വ​ള​പ്പി​ൽ "തൈ ​ന​ടീ​ൽ’ പ​രി​പാ​ടി​യും വി​ദ്യാ​ല​യ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ മു​റ്റ​ത്ത് ആ​ന്പ​ൽ​ക്കു​ളം, താ​മ​ര​ക്കു​ളം എ​ന്നി​വ​യു​ടെ "മാ​ന​സ​പൊ​യ്ക’ നി​ർ​മാ​ണ​വും ന​ട​ന്നു.

പ​രി​സ്ഥി​തി​ക്കൊ​രു ക​യ്യൊ​പ്പ് ചാ​ർ​ത്തി​ക്കൊ​ണ്ട് ’ഹ​രി​ത കേ​ര​ള നി​ർ​മാ​ണം’ പ​രി​പാ​ടി​യും സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി​ദി​ന ക്വി​സ് മ​ത്സ​ര​വും ക്ലാ​സ്ത​ല മാ​ഗ​സി​ൻ നി​ർ​മാ​ണ മ​ത്സ​ര​വും ന​ട​ന്നു. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്കൂ​ളി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കാ​ളി​ക​ളാ​യി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ന്താ​രാ​ഷ്‌​ട്ര പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​ക്കു​ന്ന് പ്രി​യ​ദ​ർ​ശി​നി ലൈ​ബ്ര​റി ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​വ​യോ​ജ​ന പാ​ർ​ക്കി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.
തി​രു​നെ​ല്ലി ടോ​പ്കോ സി​ഇ​ഒ​യും കാ​ർ​ഷി​ക വി​ദ​ഗ്ധ​നു​മാ​യ രാ​ജേ​ഷ് കൃ​ഷ്ണ​ൻ "കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും വ​യ​നാ​ട്ടി​ലെ കൃ​ഷി​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒ​യി​സ്ക സൗ​ത്ത് ഇ​ന്ത്യ സെ​ക്ര​ട്ട​റി വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്തി​നെ ആ​ദ​രി​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കും.

ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും പ​രി​സ​ര മ​ലി​നീ​ക​ര​ണ​മെ​ന്ന വ​ലി​യ ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കാ​നും പു​തി​യ ത​ല​മു​റ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ വീ​ട്ടു​മു​റ്റ​ത്ത് ല​ഭ്യ​മാ​വു​ന്ന പു​തി​യ കാ​ല​ത്ത് നാം ​നേ​ടി​യ എ​ല്ലാ മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും ആ​ഘാ​തം അ​നു​ഭ​വി​ക്കു​ന്ന​ത് പ്ര​കൃ​തി​യാ​ണെ​ന്നും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഈ ​വെ​ല്ലു​വി​ളി അ​തി​ജീ​വി​ക്കേ​ണ്ട​തു​ണ്ടെ​ന്നം അ​വ​ർ പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു, സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സ് സ്റ്റാ​ഫ് എം.​കെ. വ​സ​ന്ത, സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രാ​യ കെ. ​ശ്യാ​മ​ള, കെ.​എം. ജി​ൻ​സി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ വൃ​ക്ഷ​ത്തൈ​ക​ൾ കൈ​മാ​റി. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​നി തോ​മ​സ്, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​ഫീ​ദ തെ​സ്നി, എം. ​സു​നി​ൽ കു​മാ​ർ, കെ.​ആ​ർ. ജി​തി​ൻ, ഷീ​ജ സ​തീ​ഷ്, ക​മ​ല രാ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​പ്ര​ശാ​ന്ത്കു​മാ​ർ, വ​നി​ത എം​പ​വ​ർ​മെ​ന്‍റ് ഓ​ഫീ​സ​ർ ദീ​പ്തി, നോ​ഡ​ൽ പ്രേ​ര​ക് പ്ര​തി​നി​ധി എ. ​മു​ര​ളീ​ധ​ര​ൻ, പ്രേ​ര​ക് പ്ര​തി​നി​ധി എം. ​കൊ​ച്ചു​റാ​ണ്, സാ​ക്ഷ​ര​താ മി​ഷ​ൻ ഓ​ഫീ​സ് സ്റ്റാ​ഫ് പി.​വി. ജാ​ഫ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: കൃ​ഷി​വ​കു​പ്പ് ജി​ല്ലാ​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ പ​രി​പാ​ടി എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ ജൂ​ബി​ലി ഹാ​ളി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ​രി​സ​ര​ത്ത് ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ ഗ്രാ​ഫ്റ്റ് തൈ​ക​ൾ ന​ട്ടു. കൃ​ഷി വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ദി​ന ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. എ​സ്കെ​എം​ജെ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​സ്ഥി​തി സ​ന്ദേ​ശ​മു​യ​ർ​ത്തു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി​യു​ടെ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​പ്ര​കാ​ശ് പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​വി​വേ​കാ​ന​ന്ദ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ജി. ബീ​ന, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​പി. ന​വാ​സ്, ഗി​രീ​ഷ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​എം. ഈ​ശ്വ​ര​പ്ര​സാ​ദ്, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എം.​പി. കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൽ​പ്പ​റ്റ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ, കാ​ർ​ഷി​ക​വി​ക​സ​ന സ​മി​തി, കു​രു​മു​ള​ക് സ​മി​തി, പാ​ട​ശേ​ഖ​ര സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന ന​ൻ​മ ബ​ത്തേ​രി മേ​ഖ​ല യൂ​ണി​റ്റ് പ​രി​സ്ഥി​തി ദി​ന​വും ന​ൻ​മ അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ത്തി.

ബ​ത്തേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കാ​ന്ത് എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മേ​ഖ​ല​പ്ര​സി​ഡ​ന്‍റ് ജ​ല​ജ പ​ദ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ഇ​ന്ദ്ര​ജി​ത് മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​മോ​ദ് എ ​വ​ണ്‍, അ​ര​വി​ന്ദ​ൻ മ​ങ്ങാ​ട്, ജ​യ​ൻ കു​പ്പാ​ടി, ക​സ്റ്റൂ​ർ ഭാ​യ്, കെ. ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Nattuvishesham Local News Environment Day

Recent News

Corehub Up