തെള്ളകം: പരിസ്ഥിതി സംരക്ഷണത്തിലും ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണ രംഗത്തും കൈവരിച്ച മികവിനുള്ള അംഗീകാരമായി 2026-ലെ ഐഎംഎ പരിസ്ഥിതി മിത്ര പുരസ്കാരങ്ങളില് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം തെള്ളകം കാരിത്താസ് മാതാ ഹോസ്പിറ്റല്‍ കരസ്ഥമാക്കി.
ആരോഗ്യപരിപാലന രംഗത്ത് മികച്ച സേവനങ്ങള്‍ നല്കുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, സുരക്ഷിത ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണം, ഹരിത പദ്ധതികള്‍, ഊര്‍ജ-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.പുരസ്കാരം കാരിത്താസ് മാതാ ഹോസ്പിറ്റലിന്റെ ജോയിന്റ് ഡയറക് ടറായ ഫാ. റോയ് കാഞ്ഞിരത്തുംമ്മൂട്ടില്‍ ഏറ്റുവാങ്ങി.
Tags : Award Paristhithi Mithra Caritas Matha