x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഎംആർഎൽ കേസ്; വീ​ണാ വി​ജ​യ​ൻ ഇടനിലക്കാരി, പിണറായി പ്രതിയെന്ന് ഷോൺ ജോർജ്


Published: June 6, 2026 02:40 AM IST | Updated: June 6, 2026 02:40 AM IST

കോ​​​ട്ട​​​യം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ മാ​​​​സ​​​​പ്പ​​​​ടി കേ​​​​സി​​​​ൽ വീ​​​​ണാ വി​​​​ജ​​​​യ​​​​ൻ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രി മാ​​​​ത്ര​​​​മാ​​​​ണ്. വീ​​​​ണ പ​​​​ണം കൈ​​​​പ്പ​​​​റ്റി​​​​യ​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നുവേ​​​​ണ്ടി​​​​യു​​​​ള്ള കൈ​​​​ക്കൂ​​​​ലി ആ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​നും ​​​​കേ​​​​സി​​​​ലെ പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യ അ​​​​ഡ്വ. ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ള​​​​വും അ​​​​തി​​​​നു​​​​ മു​​​​മ്പും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​ദേ​​​​ശ​​​​ത്തെ ക​​​​രി​​​​മ​​​​ണ​​​​ൽ കൊ​​​​ള്ള ചെ​​​​യ്യാ​​​​ൻ സി​​​എം​​​ആ​​​​ർ​​​എ​​​​ൽ ക​​​​മ്പ​​​​നി​​​​ക്ക് ഒ​​​​ത്താ​​​​ശ ചെ​​​​യ്തു കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ്ര​​​​തി​​​​ഫ​​​​ല​​​​മാ​​​​ണ് വീ​​​​ണ​​​​യി​​​​ലൂ​​​​ടെ പി​​​​ണ​​​​റാ​​​​യി കൈ​​​​പ്പ​​​​റ്റി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​ന് തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള എ​​​​ല്ലാ ത​​​​ട​​​​സ​​​​ങ്ങ​​​​ളും ഹൈ​​​​ക്കോട​​​​തി​​​​ വി​​​​ധി​​​​യി​​​​ലൂ​​​​ടെ മാ​​​​റി​​​​യെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ൻ നീ​​​​തി​​​​ന്യാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​യെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി ത​​​​ട​​​​സ​​​​പ്പെടുത്താന്‍ ക​​​​ഴി​​​​യു​​​​മെ​​​​ങ്കി​​​​ലും ആ​​​​ത്യ​​​​ന്തി​​​​ക​​​​മാ​​​​യി നി​​​​യ​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​യെ വി​​​​ല​​​​യ്ക്കു വാ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ധി​​​​യാ​​​​ണ് കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ​​​നി​​​​ന്ന് ഉ​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​ൽ ന​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണം.

ഇ​​​​വി​​​​ടെ​​​നി​​​​ന്നു ക​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട ധാ​​​​തു​​​​മ​​​​ണ​​​​ൽ ഏ​​​​തു​​​​ ത​​​​ര​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ടു എ​​​​ന്ന് പ​​​​ഠി​​​​ക്കേ​​​​ണ്ട​​​​താണ്. അ​​​​തി​​​​ന് ആ​​​​റ്റോ​​​​മി​​​​ക് എ​​​​ന​​​​ർ​​​​ജി ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​നും സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നും ഇ​​​​തു​​​​വ​​​​ഴി ഉ​​​​ണ്ടാ​​​​യ ന​​​​ഷ്ടം തി​​​​രി​​​​കെ​​​പ്പി​​​​ടി​​​​ച്ച് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് സെ​​​​ക്യൂ​​​​രി​​​​റ്റി എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് അ​​​​റി​​​​യി​​​​ച്ചു.

സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​മ​​​​യം​​​​പോ​​​​ലും അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഹൈ​​ക്കോ​​ട​​തി​​വി​​​​ധി വ​​​​ന്നി​​രി​​ക്കു​​ന്ന​​ത്. ഇ​​​​തോ​​​​ടെ കേ​​​​സി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​നും ഇ​​​​ഡി​​​​ക്കു സ്വാ​​​​ത​​​​ന്ത്ര്യം ല​​​​ഭി​​​​ച്ചു. സ​​​​ത്യം വി​​​​ജ​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.
ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​ ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​പോ​​​​ലും ഇ​​​​ത്ത​​​​രം സാ​​​​മ്പ​​​​ത്തി​​​​ക​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​ല്ല. ല​​​​ഭി​​​​ച്ച തു​​​​ക​​​​യ്ക്കു ജി​​​​എ​​​​സ്ടി അ​​​​ട​​​​ച്ചു​​​​വെ​​​​ന്നാ​​​​ണു സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്നത്.

സേ​​​​വ​​​​നം ന​​​​ൽ​​​​കാ​​​​തെ ഇ​​​​ൻ​​​​വോ​​​​യ്സ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തും ജി​​​​എ​​​​സ്ടി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഗു​​​​രു​​​​ത​​​​ര​​​​ ലം​​​​ഘ​​​​ന​​​​മാ​​​​ണ്. സേ​​​​വ​​​​നം ന​​​​ൽ​​​​കാ​​​​തെ ഇ​​​​ൻ​​​​വോ​​​​യ്സ് ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി തെ​​​​ളി​​​​യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തു ജി​​​​എ​​​​സ്ടി ത​​​​ട്ടി​​​​പ്പി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​മെ​​​​ന്നും ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ണ്ടി​​ക്കാ​​ട്ടി.

സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി കേ​​​​സെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കും. സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ കേ​​​​സി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നാ​​​​ണെ​​​​ന്നും ഷോ​​​​ൺ ജോ​​​​ർ​​​​ജ് പ​​​​റ​​​​ഞ്ഞു.

Tags : CMRL case Veena Vijayan Shone George Pinarayi vijayan

Recent News

Corehub Up