x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വീണ്ടും ആക്രമണം;മൂ​​​ന്നു​​​ പേ​​​രെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു, ഏ​​​ഴു​​​ വീ​​​ടു​​​ക​​​ൾ ക​​​ത്തി​​​ച്ചു


Published: June 6, 2026 02:22 AM IST | Updated: June 6, 2026 02:22 AM IST

ഇം​​​​​​ഫാ​​​​​​ൽ:​​​ മ​​​ണി​​​പ്പുരി​​​ൽ വീ​​​ണ്ടും അ​​​തി​​​ക്രൂ​​​ര​​​മാ​​​യ വം​​​ശീ​​​യാ​​​ക്ര​​​മണം. കാ​​​​​​ങ്പോ​​​​​​ക്പി​​​​​​യി​​​​​​ൽ സാ​​​​​​യു​​​​​​ധ​​​​​​സം​​​​​​ഘം ന​​​​​​ട​​​​​​ത്തി​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഒ​​​​​​രു സ്ത്രീ ​​​​​​ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൂ​​​​​​ന്നു​​​​​​പേ​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു.

കു​​​​​ക്കി മേ​​​​​ധാ​​​​​വി​​​​​ത്വ പ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​യ സൈ​​​​​​തു-​​​​​​ഗാം​​​​​​ഫ​​​​​​സോ​​​​​​ളി​​​​​ലെ ലോ​​​​​​യ് ബോ​​​​​​ൾ ഖു​​​​​​ല്ലെ​​​​​​ൻ ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ന​​​​​​ലെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ നാ​​​​​​ലു​​​​​​മ​​​​​​ണി​​​​​​യോ​​​​​​ടെ​​​​​​യാ​​​​​​ണ് ആ​​​​​​ക്ര​​​​​​മ​​​​​​ണം. വെ​​​ടി​​​വ​​​യ്പി​​​നു​​​ പി​​​ന്നാ​​​ലെ ഏ​​​​​​ഴ് വീ​​​​​​ടു​​​​​​ക​​​​​​ൾ തീ​​​വ​​​ച്ചു​​​ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

വ​​​​​​ന​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സു​​​​​​ര​​​​​​ക്ഷാ​​​​​​കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് ഓ​​​ടി​​​മ​​​റ​​​ഞ്ഞാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ച്ച ഗ്രാ​​​മ​​​വാ​​​സി​​​ക​​​ൾ ജീ​​​വ​​​ൻ​​​ ര​​​ക്ഷി​​​ച്ച​​​ത്. തി​​​​​​ൻ​​​​​​മേ​​​​​​രി ഹാ​​​​​​ക്കി​​​​​​പ്, ലെ​​​​​​ത്ഖോ​​​​​​ഗം ഹാ​​​​​​ക്കി​​​​​​പ്പ്, ജം​​​​​​ഗ്‌​​​​​​മി​​​​​​ൻ​​​​​​ലാ​​​​​​ൽ ഹാ​​​​​​ക്കി​​​​​​പ്പ് എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

തോ​​​​​ക്കു​​​​​ക​​​​​ളു​​​​​മാ​​​​​യി എ​​​​​ത്തി​​​​​യ അ​​​​​ക്ര​​​​​മി​​​​​ക​​​​​ള്‍ ക​​​ണ്ണി​​​ൽ​​​ക്ക​​​ണ്ട​​​വ​​​ർ​​​ക്കു​​​ നേ​​​രെ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്ന് ഗ്രാ​​​​​മ​​​​​വാ​​​​​സി​​​​​ക​​​​​ള്‍ പ​​​​​റ​​​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തേ​​​ക്ക് കൂ​​​ടു​​​ത​​​ൽ സേ​​​ന എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വൈ.​​​​​​ ഖേം​​​​​​ച​​​​​​ന്ദ് അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു. അ​​​​​​ക്ര​​​​​​മി​​​​​​ക​​​​​​ളെ എ​​​​​​ത്ര​​​​​​യും​​​​​​ വേ​​​​​​ഗം പി​​​​​​ടി​​​​​​കൂ​​​​​​ടാ​​​​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഇ​​​​​​ര​​​​​​യാ​​​​​​യ കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ആ​​​​​​ശ്വാ​​​​​​സ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തെ കു​​​​​​ക്കി ഇ​​​​​​ൻ​​​​​​പി മ​​​​​​ണി​​​​​​പ്പു​​​​​​രും (കെ​​​​​​ഐ​​​​​​എം) അ​​​​​​പ​​​​​​ല​​​​​​പി​​​​​​ച്ചു.

Tags : Manipur shot dead houses burnt

Recent News

Corehub Up