x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് ന​ട​ന്‍ ജ​യിം​സ് ഹാ​ന്‍​ഡി കു​ത്തേ​റ്റു മ​രി​ച്ചു


Published: June 6, 2026 01:14 AM IST | Updated: June 6, 2026 01:14 AM IST

ക​​​​​​ലി​​​​​​ഫോ​​​​​​ര്‍​ണി​​​​​​യ: യു​​​​​​എ​​​​​​സ് ന​​​​​​ട​​​​​​ന്‍ ജ​​​​​​യിം​​​​​​സ് ഹാ​​​​​​ന്‍​ഡി (81) സ്വ​​​​​​വ​​​​​​സ​​​​​​തി​​​​​​യി​​​​​​ല്‍ കു​​​​​​ത്തേ​​​​​​റ്റു മ​​​​​​രി​​​​​​ച്ചു. ബു​​​​​​ധ​​​​​​നാ​​​​​​ഴ്ച ക​​​​​​ലി​​​​​​ഫോ​​​​​​ര്‍​ണി​​​​​​യ​​​​​​യി​​​​​​ലെ ട​​​​​​ര്‍​സാ​​​​​​ന​​​​​​യി​​​​​​ലു​​​​​​ള്ള വീ​​​​​​ട്ടി​​​​​​ലാ​​​​​​ണ് സം​​​​​​ഭ​​​​​​വം.

വീ​​​​​​ടി​​​​​​ന്‍റെ മു​​​​​​ന്‍​ഭാ​​​​​​ഗ​​​​​​ത്ത് നെ​​​​​​ഞ്ചി​​​​​​ല്‍ നി​​​​​​ര​​​​​​വ​​​​​​ധി കു​​​​​​ത്തേ​​​​​​റ്റ നി​​​​​​ല​​​​​​യി​​​​​​ല്‍ അ​​​​​​ബോ​​​​​​ധാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​ണ് ഹാ​​​​​​ന്‍​ഡി​​​​​​യെ ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്.

സം​​​​​​ഭ​​​​​​വ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട് ഹാ​​​​​​ന്‍​ഡി​​​​​​യു​​​​​​ടെ പെ​​​​ൺ​​​​സു​​​​ഹൃ​​​​ത്തി​​​​ന്‍റെ മ​​​​​​ക​​​​​​നാ​​​​​​യ മൈ​​​​​​ക്ക​​​​​​ല്‍ ഗ്ലെ​​​​​​ഡ്ഹി​​​​​​ല്ലി​​​​​​നെ (44) അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​താ​​​​​​യി ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല​​​​​​സ് പോ​​​​​​ലീ​​​​​​സ് ഡി​​​​​​പ്പാ​​​​​​ര്‍​ട്ട്മെ​​​​​​ന്‍റ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

അ​​​​​​മ്മ​​​​​​യോ​​​​​​ടൊ​​​​​​പ്പം ഹാ​​​​​​ന്‍​ഡി​​​​​​യു​​​​​​ടെ വീ​​​​​​ട്ടി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു ഗ്ലെ​​​​​​ഡ്ഹി​​​​​​ല്ലും താ​​​​​​മ​​​​​​സി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​കാ​​​​​​ര​​​​​​ണം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷ​​​​​​ണം പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

ജു​​​​​​മാ​​​​​​ന്‍​ജി, അ​​​​​​രാ​​​​​​ക്‌​​​​​​നോ​​​​​​ഫോ​​​​​​ബി​​​​​​യ, അ​​​​​​ണ്‍​ബ്രേ​​​​​​ക്ക​​​​​​ബി​​​​​​ള്‍, ലോ​​​​​​ഗ​​​​​​ന്‍, എ​​​​​​ന്‍​വൈ​​​​​​പി​​​​​​ഡി ബ്ലൂ, ​​​​​​റി​​​​​​സോ​​​​​​ളി ആൻഡ് ഐ​​​​​​ല്‍​സ്, എ​​​​​​ന്‍​സി​​​​​​ഐ​​​​​​എ​​​​​​സ്: ലോ​​​​​​സ് ആ​​​​​​ഞ്ച​​​​​​ല്‍​സ്, ക്രി​​​​​​മി​​​​​​ന​​​​​​ല്‍ മൈ​​​​​​ന്‍​ഡ്‌​​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​​യിം​​​​​​സ് ഹാ​​​​​​ന്‍​ഡി വേ​​​​​​ഷ​​​​​​മി​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്. 2022-ല്‍ ​​​​​​പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ ‘ടോ​​​​​​പ്പ് ഗ​​​​​​ണ്‍: മാ​​​​​​വെ​​​​​​റി​​​​​​ക്’ആ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന ചി​​​​​​ത്രം.

Tags : US actor James Handy stabbed death

Recent News

Corehub Up