x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ത്രി​യി​ലെ ഫോ​ൺ​വി​ളി; ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ


Published: June 6, 2026 05:44 AM IST | Updated: June 6, 2026 05:44 AM IST

ഗു​രു​ഗ്രാം: അ​ർ​ധ​രാ​ത്രി ഫോ​ണി​ൽ സം​സാ​രി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലെ ബ​ൻ​സ് അ​ലി​യാ​ർ ഗ്രാ​മ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ന​രേ​ന്ദ്ര​സിം​ഗ് (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ കാ​ജ​ൽ ദേ​വി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ർ​ധ​രാ​ത്രി​യി​ൽ കാ​ജ​ൽ ദേ​വി ഫോ​ണി​ൽ സം​സാ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ന​രേ​ന്ദ്ര​സിം​ഗ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​രേ​ന്ദ്ര​സിം​ഗ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കാ​ജ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ടാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന് ന​രേ​ന്ദ്ര​സിം​ഗ് ചോ​ദി​ച്ചെ​ങ്കി​ലും കാ​ജ​ൽ മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല.

ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങാ​ൻ ശ്ര​മി​ച്ചു. ത​ർ​ക്കം മൂ​ത്ത​തോ​ടെ ന​രേ​ന്ദ്ര​സിം​ഗ് കാ​ജ​ലി​നെ ഷാ​ൾ കൊ​ണ്ട് ക​ഴു​ത്ത് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നാ​ല് മ​ക്ക​ളും ടെ​റ​സി​ൽ കി​ട​ന്നു​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു കൊ​ല ന​ട​ന്ന​ത്. 

Tags : murder arrest haryana

Recent News

Corehub Up