x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നു കാ​ര​ണം വെ​ള്ളം നീ​രാ​വി​യാ​കു​ന്ന​ത്: മു​ഖ്യ​മ​ന്ത്രി 


Published: June 6, 2026 06:12 AM IST | Updated: June 6, 2026 07:25 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ജ​ല​ക്ഷാ​മ​ത്തി​നു കാ​ര​ണം ബാ​ഷ്പീ​ക​ര​ണ​മാ​ണെ​ന്ന വാ​ദ​വു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത. "ന​മ്മ​ളി​ലേ​ക്ക് വ​രു​ന്ന വെ​ള്ളം ഇ​ട​യി​ൽ​വ​ച്ച് ബാ​ഷ്പീ​ക​രി​ക്ക​പ്പെ​ടു​ന്നു​വെ​ന്നും അ​തി​നാ​ൽ ജ​ല​ക്ഷാ​മം ഉ​ണ്ടാ​കു​ന്നു​വെ​ന്നു’​മാ​യി​രു​ന്നു ഒ​രു പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ രേ​ഖ ഗു​പ്ത ജ​ല​ക്ഷാ​മ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ​രാ​മ​ർ​ശം. ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളി​ലെ യു​ക്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ട്രോ​ൾ മ​ഴ​യ്ക്കു കാ​ര​ണ​മാ​കു​ക​യാ​ണ്. 


ഡ​ൽ​ഹി​യി​ൽ ക​ന​ത്ത ചൂ​ട് ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​മ​ട​ങ്ങു​ന്ന വീ​ഡി​യോ എ​ക്സി​ൽ പ​ങ്കു​വ​ച്ച എ​എ​പി നേ​താ​വ് സൗ​ര​ഭ് ഭ​ര​ദ്വാ​ജ്, നീ​രാ​വി ദ്രാ​വ​ക​മാ​യി മാ​റു​ന്ന പ്ര​ക്രി​യ​യാ​യ സാ​ന്ദ്രീ​ക​ര​ണ​മാ​യി​രി​ക്ക​ണം ഇ​തി​നു​ള്ള പ​രി​ഹാ​ര​മെ​ന്നാ​ണ് പ​രി​ഹ​സി​ച്ച​ത്. ജ​ല​ക്ഷാ​മ​ത്തി​ന് ബാ​ഷ്പീ​ക​ര​ണ​ത്തെ പ​ഴി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യു​ടെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​നു മ​ഴ​ക്കാ​ല​ത്തെ​യും വാ​യു​മ​ലി​നീ​ക​ര​ണ​ത്തി​നു ശൈ​ത്യ​കാ​ല​ത്തെ​യും പ​ഴി​ക്കു​മെ​ന്നാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ചി​ല ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക​മ​ന്‍റു​ക​ൾ.  

Tags : Water scarcity Delhi evaporation Chief Minister

Recent News

Corehub Up