NRI
നുഹ്: സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ദീപാലയയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു.
ഞായറാഴ്ച ഹരിയാനയിലെ നുഹ് ജില്ലയിലുള്ള ദീപാലയ സീനിയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
"ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ, ശാക്തീകരിക്കപ്പെട്ട രാഷ്ട്രം: സ്ത്രീകളുടെ അവകാശങ്ങളും നീതിയിലേക്കുള്ള പ്രവേശനവും' എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രമേയം.
ഏകദേശം 800-ഓളം സ്ത്രീകളും കമ്യൂണിറ്റി അംഗങ്ങളും ഈ വിപുലമായ പരിപാടിയിൽ പങ്കുചേരും.
പ്രധാന പരിപാടികൾ:
ബോധവത്കരണ ക്ലാസുകൾ: സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും നിയമസഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും വിദഗ്ധർ ക്ലാസുകൾ നയിക്കും.
സാമ്പത്തിക സാക്ഷരത: സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സെഷനുകൾ.
കലാപരിപാടികൾ: പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന വിവിധ കലാപ്രകടനങ്ങൾ.
ആദരിക്കൽ ചടങ്ങ്: പ്രതിസന്ധികളെ അതിജീവിച്ച് വിജയഗാഥകൾ രചിച്ച ദീപാലയയുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങിൽ ആദരിക്കും.
പ്രത്യേക ആകർഷണം: ഈ അവസരത്തിൽ ദീപാലയ ഒരു പ്രത്യേക സ്മരണിക പ്രകാശനം ചെയ്യും.
ദീപാലയയുമായി ചേർന്ന് പ്രവർത്തിച്ച സ്ത്രീകളുടെയും മറ്റ് സ്റ്റേക്ക് ഹോൾഡർമാരുടെയും ധീരതയുടെയും വളർച്ചയുടെയും പരിവർത്തനത്തിന്റെയും പ്രചോദനാത്മകമായ കഥകളാണ് ഈ സ്മരണികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ള സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അവർക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള ദീപാലയയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ 26 കാരിയായ നേപ്പാൾ സ്വദേശിനിയെ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്.
കുരുക്ഷേത്രയിൽ താമസിക്കുന്ന യുവതി ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഒരു സുഹൃത്തിനെ കാണാൻ ഗുരുഗ്രാമിൽ എത്തിയതെന്നും എന്നാൽ കാണാൻ കഴിയാതെ വന്നതോടെ മദ്യപിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഗുരുഗ്രാമിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് മടങ്ങനായി യുവതി ഓട്ടോയിൽ കയറി. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നതെന്നും മൂന്നു പേരും ചേർന്നാണ് ബലാത്സംഗം ചെയ്തെന്നും യുവതി പോലീസിനോട് പറഞ്ഞു. മദ്യപിച്ചിരുന്നതിനാൽ നടന്ന സംഭവം വ്യക്തമായി ഓർമ്മയുണ്ടായിരുന്നില്ല. തുടർന്ന് ബോധം വീണ്ടെടുത്തപ്പോൾ യുവതി നഹർപൂർ രൂപയിലെ ഒരു മുറിയിലായിരുന്നു.
പ്രധാന പ്രതിയും ഉത്തർപ്രദേശ് സ്വദേശിയുമായ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ചണ്ഡീഗഡ്: ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ചാർട്ടേഡ് അക്കൗണ്ടന്റായ യുവാവ് പിടിയിൽ. ഹരിയാന ബഹദൂർഗഢിലാണ് സംഭവം നടന്നത്. ഹിസാർ, സെക്ടർ 14 സ്വദേശി അൻഷുൽ ധവാൻ ആണ് പിടിയിലായത്.
ബാങ്ക് ജീവനക്കാരിയായ മഹാക് (27) ആണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 15ന് ആയിരുന്നു കൊലപാതകം നടന്നത്. പ്രതി ഭാര്യയുമൊത്ത് ഹിസാർ സന്ദർശിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദമ്പതികൾ അവിടെ നിന്ന് മടങ്ങിയത്.
തുടർന്നായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. ഏതാനും പേർ തങ്ങളെ ആക്രമിച്ചെന്നും ഭാര്യയെ അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും അൻഷുൽ ധവാൻ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ആദ്യം കവർച്ചാ കേസായി തോന്നിയെങ്കിലും വിശദമായ അന്വേഷണത്തിൽ അൻഷുൽ ധവാനാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ആദ്യം മഹാകിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്രിക ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
NRI
ന്യൂഡൽഹി: ഹരിയാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ (എച്ച്ഐപിഎ) ഗുരുഗ്രാം വ്യാഴാഴ്ച നൂഹ് ജില്ലയിലെ ഗുസ്ബെത്തിയിലെ ദീപാലയ ബാലഭവനത്തിൽ (ഡിസിഎച്ച്) കുട്ടികളുടെ ക്ഷേമ സമിതികൾ (സിഡബ്ല്യുസി) ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ (ജെജെബി) എന്നിവയിലെ ചെയർപേഴ്സൺമാരും അംഗങ്ങളും പങ്കെടുത്ത എക്സ്പോഷർ വിസിറ്റും ശേഷിവികസന പരിപാടിയും സംഘടിപ്പിച്ചു.
ദീപാലയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പരിപാടിയുടെ റിസോഴ്സ് പേഴ്സണുമായ ഡോ. കെ. സി. ജോർജ് സിഡബ്ല്യുസി അംഗങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും ചൈൽഡ് കെയർ സ്ഥാപനങ്ങളുടെ പ്രവർത്തനം, വ്യക്തിഗത ശിശു പരിപാലന പദ്ധതികൾ, കൂടാതെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ) ആക്ട്, 2015 പ്രകാരമുള്ള കുട്ടികളോടുളള സമീപനങ്ങൾ എന്നിവയെക്കുറിച്ച് ഒരു സംവാദാത്മക സെഷൻ നടത്തി.
ഹരിയാണയിലെ വിവിധ ജില്ലകളിൽ നിന്നുള്ള 41 പുതുതായി നിയമിതരായ സിഡബ്ല്യുസി, ജെജെബി അംഗങ്ങൾ ഉൾപ്പെടെ ആകെ 46 പേർ പരിപാടിയിൽ പങ്കെടുത്തു.
National
ചണ്ഡീഗഡ്: കൗമാരക്കാരനെ നിർബന്ധിത അടിമവേല ചെയ്യിപ്പിച്ചയാൾ അറസ്റ്റിൽ. ബിഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ 15കാരനെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച അനിൽ എന്നയാളാണ് പിടിയിലായത്.
കഴിഞ്ഞ വർഷം ഒരു യാത്രയുടെ ഭാഗമായി ഹരിയാനയിലെ ബഹദൂർഗഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടി ഇവിടെവച്ച് ഒറ്റപ്പെട്ടു. എവിടെ പോകണമെന്ന് അറിയാതെ വിഷമിച്ചുനിന്ന കുട്ടിയെ അനിൽ സമീപിക്കുകയും സഹായം വാഗ്ദാനം ചെയ്ത് ഒരു ഡയറി ഫാമിൽ എത്തിക്കുകയും ചെയ്തു.
തുടർന്ന് അനിൽ ബാലനെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു. ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങി ബാലന്റെ കൈ മുറിഞ്ഞു. പിന്നീട് ഒരുവിധം ഹരിയാനയിലെ നൂഹിലെത്തിയ കുട്ടിയെ ഒരു അധ്യാപകൻ കണ്ടെത്തി.
അവസ്ഥ മനസിലാക്കിയ അധ്യാപകൻ കുട്ടിക്ക് വൈദ്യസഹായം ലഭ്യമാക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. കാര്യങ്ങൾ ചോദിച്ചുമനസിലാക്കിയ പോലീസ് ബാലവേല നിരോധന നിയമപ്രകാരം കേസെടുത്തു.
തുടർന്ന് നാലുമാസങ്ങൾക്ക് ശേഷം ഹരിയാന റെയിൽവേ പോലീസാണ് അനിലിനെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഗൗദം ബുദ്ധ നഗറിൽ ഡയറി ഫാംമിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് മാറ്റി.
National
ഫരീദാബാദ്: ഹരിയാനയിൽ യുവതിയെ ഓടുന്ന വാനിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഫരീദാബാദിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനിന്ന യുവതിയെ രണ്ടംഗ സംഘം ലിഫ്റ്റ് നൽകാമെന്ന് അറിയിച്ച് വാനിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് എസ്ജിഎം നഗറിലെ രാജ ചൗക്കിന് സമീപമാണ് യുവതിയെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞത്.
വാനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്.
National
ഡല്‍ഹി: ഹരിയാനയില്‍ യുവതിയെ കാറിനുള്ളിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫരീദാബാദിലാണ് സംഭവം. 25കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പീഡനത്തിനു ശേഷം യുവതിയെ റോഡിലേക്കു വലിച്ചെറിഞ്ഞെന്നും ഇവർക്കു ഗുരുതര പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
തലയ്ക്കും മുഖത്തും പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് മടങ്ങി വരവേ കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്കു വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നല്‍കുന്നത്. ഇതിനിടെയിലാണ് സംഭവം.
പിന്നീട് വാഹനത്തില്‍നിന്നു യുവതിയെ തള്ളിയിട്ടു. അവശനിലയിലായ യുവതി തന്റെ സഹോദരിയെ വിളിച്ചു വിവരമറിയിക്കുകയായിരുന്നു. സഹോദരി സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
നിലവില്‍ പോലീസിനു മൊഴി നല്‍കാനുള്ള അവസ്ഥയിൽ അല്ല യുവതി. അതുകൊണ്ട് സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
National
ന്യൂഡൽഹി: ഹരിയാനയിൽ കനത്ത പുകമഞ്ഞിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ട്രക്കുകൾ, കാറുകൾ, ബസുകൾ, മോട്ടർ സൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഹിസാറിൽ, ദേശീയപാത 52 ലെ ദിക്താന മോഡയിൽ രാവിലെ എട്ടോടെ രണ്ട് റോഡ്വേ ബസുകൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. പിന്നാലെ വന്ന വാഹനങ്ങളും അപകടത്തിൽപ്പെട്ടു.
നൂറു കണക്കിന് ആളുകൾ അപകടത്തിൽപ്പെട്ടു. എന്നാൽ ആർക്കും തന്നെ പരിക്കില്ല. ഒരു സൈക്കിൾ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹിസാറിൽ ദേശീയ പാത 352ലെ റെവാരിയിൽ നിരവധി ബസുകൾ കൂട്ടിയിടിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ട്. മിക്ക ജില്ലകളിലും താപനില 4-6 ഡിഗ്രി സെൽഷ്യസാണ്.
Sports
ലക്നോ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനയോട് 24 റണ്‍സിന് തോൽവി വഴങ്ങിയ ബംഗാൾ സൂപ്പർ ലീഗിൽ പ്രവേശിക്കാതെ പുറത്തായി.
മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. ആദ്യ രണ്ടോവറിൽ 20 റണ്‍സ് വഴങ്ങിയ ഷമി രണ്ടാം സ്പെല്ലിൽ തകർപ്പൻ ബൗളിംഗ് പ്രകടനം കാഴ്ചവച്ചു. അവസാന രണ്ടോവറിൽ നാലു വിക്കറ്റ് വീഴ്ത്തിയാണ് ഷമി ബംഗളിനായി തിളങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത ഹരിയാന 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 191 റണ്‍സെടുത്തപ്പോൾ ബംഗാൾ 20 ഓവറിൽ 167 റണ്‍സിന് ഓൾ ഒൗട്ടായി. 31 പന്തിൽ 48 റണ്‍സെടുത്ത നിഷാന്ത് സന്ധുവിന്റെയും 30 പന്തിൽ 46 റണ്‍സെടുത്ത ക്യാപ്റ്റൻ അങ്കിത് കുമാരിന്റെയും ബാറ്റിംഗ് മികവിലാണ് ഹരിയാന 191 റണ്‍സെടുത്തത്.
National
ചണ്ഡിഗഢ്: ഹരിയാനയിലെ ഭിവാനി ജില്ലയിൽ ബോഡിബിൽഡറായ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു. റോഹ്തക് ജില്ലയിലെ ഹുമയൂൺപുർ സ്വദേശിയായ റോഹിത് ധൻകറാണ് മരിച്ചത്.
സുഹൃത്ത് ജതിനോടൊപ്പം ഒരു വിവാഹച്ചടങ്ങിന് പോയപ്പോൾ അവിടെവച്ചുണ്ടായ വാഗ്വാദം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് ബന്ധുവായ സതീഷ് പറയുന്നു.
""വെള്ളിയാഴ്ച വിവാഹം നടക്കുന്ന സ്ഥലത്ത് ഒരു സംഘം ചെറുപ്പക്കാർ പെൺകുട്ടികളുടെ മുൻപിൽ വച്ച് സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ട ഞങ്ങൾ അത് ചൂണ്ടിക്കാട്ടി. പിന്നീട് ഈ സംഘം ഞങ്ങളുടെ വാഹനത്തെ പിന്തുടർന്നു.
റെയിൽവേ ഗേറ്റിന് സമീപം കാർ തടഞ്ഞുനിർത്തുകയും ധൻകറെ വടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു’’,-സുഹൃത്തായ ജതിൻ പറഞ്ഞു. ഉടനടി ധൻകറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ പോലീസ് തെരയുന്നുണ്ട്.