x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​രീദാ​ബാ​ദി​ൽ ഓ​ടു​ന്ന വാ​നി​ൽ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; ര​ണ്ട് പേ​ർ പി​ടി​യി​ൽ


Published: December 31, 2025 05:52 PM IST | Updated: December 31, 2025 05:56 PM IST

ഫ​രീദാ​ബാ​ദ്: ഹ​രി​യാ​ന​യി​ൽ യു​വ​തി​യെ ഓ​ടു​ന്ന വാ​നി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഫ​രീദാ​ബാ​ദി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ക​ല്യാ​ണ്‍​പു​രി​യി​ലെ മെ​ട്രോ ചൗ​ക്കി​ലേ​ക്ക് വാ​ഹ​നം കാ​ത്തു​നി​ന്ന യു​വ​തി​യെ ര​ണ്ടം​ഗ സം​ഘം ലി​ഫ്റ്റ് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച് വാ​നി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​സ്ജി​എം ന​ഗ​റി​ലെ രാ​ജ ചൗ​ക്കി​ന് സ​മീ​പ​മാ​ണ് യു​വ​തി​യെ വാ​ഹ​ന​ത്തി​ൽ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ​ത്.

വാ​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

 

 

Tags : Faridabad haryana arrest

Recent News

Corehub Up