Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Faridabad

ഫരീദാബാദ് അതിരൂപതാ ദേശീയ സിമ്പോസിയം 27 മുതൽ

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കേ ഇ​ന്ത്യ​യി​ലെ സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ സാ​ന്നി​ധ്യ​ത്തെ​യും സി​ന​ഡാ​ത്മ​ക വ​ള​ർ​ച്ച​യെ​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​സി​യാ​ബാ​ദ് ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 27 മു​ത​ൽ ദേ​ശീ​യ സി​മ്പോ​സി​യം ന​ട​ക്കും.

ഗാ​സി​യാ​ബാ​ദ് ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഫ​രീ​ദാ​ബാ​ദ്, ബി​ജ്‌​നോ​ര്‍, ഗോ​ര​ഖ്പുര്‍ രൂ​പ​ത​ക​ളു​ടെ മേ​ല​ധ്യ​ക്ഷ​ന്മാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ല്‌​മാ​യ പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടെ ഇ​രു​നൂ​റോ​ളം​ പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​താസ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ജ്ജ​യി​ന്‍ അ​തി​രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ട​ക്കേ​ൽ 28ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ വീ​ഡി​യോ സ​ന്ദേ​ശം ന​ൽ​കും. മാ​ന​ന്ത​വാ​ടി രൂ​പ​താധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​താധ്യ​ക്ഷ​ൻ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഗോ​ര​ഖ്പുർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു നെ​ല്ലി​ക്കു​ന്നേ​ൽ, ബി​ജ്‌​നോ​ർ രൂ​പ​താധ്യ​ക്ഷ​ൻ മാ​ർ വി​ൻ​സ​ന്‍റ് നെ​ല്ലാ​യി​പ്പ​റ​മ്പി​ൽ, സ​ഹാ​യമെ​ത്രാ​ന്മാ​രാ​യ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, മാ​ർ തോ​മ​സ് പാ​ടി​യ​ത്ത്, മാ​ര്‍ ജോ​ൺ വ​ട​ക്കേ​ല്‍ സി​എം​ഐ, മാ​ർ തോ​മ​സ് തു​രു​ത്തി​മ​റ്റം സി​എ​സ്ടി, സീ​റോ​മ​ല​ബാ​ര്‍ മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ കൂ​രി​യ ചാ​ന്‍സ​ല​ര്‍ ഫാ. ​ഡോ. ഏ​ബ്ര​ഹാം കാ​വി​ല്‍പു​ര​യി​ട​ത്തി​ല്‍, ചെ​റു​പു​ഷ്പ സ​ഭ​യു​ടെ പ​ഞ്ചാ​ബ് പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​ഡോ. ജോ​ര്‍ജ് ആ​ലു​ക്ക സി​എ​സ്ടി തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.


പ​രി​പാ​ടി​യു​ടെ ക​ൺ​വീ​ന​ർ ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഫാ. ​ജി​ന്‍റോ കെ. ​ടോം, രൂ​പ​ത​യു​ടെ മീ​ഡി​യ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഫാ. ​അ​നൂ​പ് മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ഫാ. ​ഫ്രി​ജോ ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

National

രാ​മ​ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഐ​എ​സ് ഭീ​ക​ര​നെ സ​ഹ​ത​ട​വു​കാ​ര​ൻ കൊ​ന്നു

ഫ​രീ​ദാ​ബാ​ദ്: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഐ​എ​സ് ഭീ​ക​ര​ൻ അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ ഫ​രീ​ദാ​ബാ​ദ് ജ​യി​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. സ​ഹ​ത​ട​വു​കാ​ര​നാ​യ അ​രു​ൺ ചൗ​ധ​രി എ​ന്ന​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ്‌ സം​ഭ​വം.

ജ​മ്മു​കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ റ​ഹ്‌​മാ​നെ കാ​ഷ്മീ​രി​ലെ നീം​ക ജ​യി​ലി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫ​രീ​ദാ​ബാ​ദ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ​വ​ച്ച് റ​ഹ്‌​മാ​നെ അ​രു​ൺ ചൗ​ധ​രി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നി​ല​വി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കാ​ഷ്മീ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ആ​ക്ര​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടു എ​ന്ന ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ബ്ദു​ൽ റ​ഹ്‌​മാ​നെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​ത്. ഗു​ജ​റാ​ത്ത് എ​ടി​എ​സ്, ഫ​രീ​ദാ​ബാ​ദ് പോ​ലീ​സ്, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി രാ​ജ​സ്ഥാ​നി​ലെ പാ​ലി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​ൽ ഖ്വ​യ്ദ​യു​ടെ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ നേ​താ​വാ​യ അ​ബു സൗ​ഫി​യാ​നു​മാ​യി റ​ഹ്‌​മാ​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

National

ഭീ​മ​ൻ യ​ന്ത്ര ഊ​ഞ്ഞാ​ൽ ത​ക​ർ​ന്നു​വീ​ണു; ഒ​രാ​ൾക്ക് ദാരുണാന്ത്യം

ഫ​രീ​ദാ​ബാ​ദ്: യ​ന്ത്ര ഊ​ഞ്ഞാ​ല്‍ ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന സൂ​ര​ജ്‍​ക്കു​ണ്ട് അ​ന്താ​രാ​ഷ്ട്ര സാം​സ്കാ​രി​ക ക​ലാ​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​ഗ​ദീ​ഷ് പ്ര​സാ​ദാ​ണു മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​സ​മ​യ​ത്ത് യ​ന്ത്ര ഊ​ഞ്ഞാ​ലി​ൽ 15 പേ​ർ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം ഊ​ഞ്ഞാ​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മേ​ള ന​ട​ന്നി​രു​ന്ന ഗ്രൗ​ണ്ട് അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ചു.

ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. മേ​ള​യി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും.

Kerala

ഫ​രീ​ദാ​ബാ​ദി​ൽ പി​താ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു 

ച​ണ്ഡീ​ഗ​ഡ്: ഫ​രീ​ദാ​ബാ​ദി​ൽ ഒ​ന്നു മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​യാ​ത്ത​തി​ന് നാ​ല​ര വ​യ​സു​കാ​രി​യെ പി​താ​വ് ച​പ്പാ​ത്തി കോ​ലു​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ജാ​ഡ്‌​സെ​ന്‍റ​ടാ​ലി​യി​ൽ  വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കൃ​ഷ്ണ ജെ​സ്വാ​ൾ (31) ആ​ണ് മ​ക​ൾ വ​ൻ​ഷി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൃ​ഷ്ണ​യെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

ബു​ധ​നാ​ഴ്ച​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. വ​ൻ​ഷി​ക​യെ സ്കൂ​ളി​ൽ ചേ​ർ​ക്കാ​ത്തി​നാ​ൽ കൃ​ഷ്ണ ജെ​സ്വാ​ളാ​ണ് പ​ഠി​പ്പി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന് മു​ത​ൽ 50 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ എ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ൻ​ഷി​ക​യ്ക്ക് ശ​രി​യാ​യി എ​ഴു​താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ച​പ്പാ​ത്തി കോ​ൽ ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. 

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഇ​യാ​ൾ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ഇ​യാ​ൾ ഭാ​ര്യ ര​ഞ്ചി​ത​യോ​ടും ഡോ​ക്ട​ർ​മാ​രോ​ടും പ​റ​ഞ്ഞ​ത്. 

എ​ന്നാ​ൽ സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​ൻ​ഷി​ക​യു​ടെ ഏ​ഴ് വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ കൃ​ഷ്ണ വ​ൻ​ഷി​ക​യെ മ​ർ​ദി​ച്ച വി​വ​രം ര​ഞ്ചി​ത​യോ​ട് പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ ര​ഞ്ചി​ത പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും കൃ​ഷ്ണ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. 
സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ​യും അ​യ​ൽ​ക്കാ​രു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 

National

അൽ ഫലായിൽ ഡോക്ടർ നിയമനം തോന്നുംപടിയെന്ന് ഇഡി


ന്യൂ​​​​ഡ​​​​ൽ​​​​ഹി: ചെ​​​ങ്കോ​​​ട്ട സ്ഫോ​​​ട​​​ന​​​ത്തോ​​​ടെ കേ​​​ന്ദ്ര അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ റ​​​ഡാ​​​റി​​​ലാ​​​യ ഫ​​​​രീ​​​​ദാ​​​​ബാ​​​​ദി​​​​ലെ അ​​​​ൽ ഫ​​​​ലാ​​​​ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​യി​​​ൽ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ നി​​​​യ​​​​മി​​​​ച്ച​​​​തു പോ​​​​ലീ​​​​സ് വേ​​​​രി​​​​ഫി​​​​ക്കേ​​​​ഷ​​​​നോ മ​​​​റ്റു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളോ ഇ​​​ല്ലാ​​​തെ​​​യാ​​​ണെ​​​ന്ന് എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്‌ടറേ​​​​റ്റ് (ഇ​​​​ഡി).

ചെ​​​​ങ്കോ​​​​ട്ട സ്ഫോ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ര​​​​ണ്ട് പേ​​​​രും ചാ​​​​വേ​​​​റാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​യാ​​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​ക്കു​​​റി​​​ച്ചാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ പ്ര​​​​മോ​​​​ട്ട​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ക​​​​ള്ള​​​​പ്പ​​​​ണം വെ​​​​ളു​​​​പ്പി​​​​ക്ക​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ഡി ഡ​​​​ൽ​​​​ഹി കോ​​​​ട​​​​തി​​​​യി​​​​ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.

അ​​​​ൽ ഫ​​​​ലാ​​​​ ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജ​​​​വാ​​​​ദ് അ​​​​ഹ്‌‌​​​​മ​​​​ദ് സി​​​​ദ്ദി​​​​ഖി (61), അ​​​​ൽ ഫ​​​​ലാ​​​​ ചാ​​​​രി​​​​റ്റ​​​​ബി​​​​ൾ ട്ര​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണ് പ​​​​രാ​​​​തി. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഫീ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സി​​​​ദ്ദി​​​​ഖി അ​​​​ന​​​​ധി​​​​കൃ​​​​ത ഫ​​​​ണ്ടു​​​​ക​​​​ൾ സ്വ​​​​രൂ​​​​പി​​​​ച്ചെ​​​​ന്നും കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

140 കോ​​​​ടി വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന യൂ​​​​ണി​​​​വേ​​​​ഴ്സിറ്റിയു​​​​ടെ ഭൂ​​​​മി​​​​യും കെ​​​​ട്ടി​​​​ട​​​​വും ഇ​​​​ഡി ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യി​​​​ട്ടു​​​​ണ്ട്. മൂ​​​​ന്ന് ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും രേ​​​​ഖ​​​​ക​​​​ൾ പ്ര​​​​കാ​​​​രം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​രെ​​​​ന്നും ദേ​​​​ശീ​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​നു​​​​മ​​​​തി നേ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തി​​​​രി​​​​മ​​​​റി​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്നും കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ലു​​​​ണ്ട്.

ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു സം​​​​ശ​​​​യി​​​​ക്കു​​​​ന്ന മു​​​​സ​​​​മ്മി​​​​ൽ ഗ​​​​ന​​​​യ്, ഷ​​​​ഹീ​​​​ൻ സ​​​​യ്ദ്, ഉ​​​​മ​​​​ർ ന​​​​ബി എ​​​​ന്നി​​​​വ​​​​ർ സി​​​​ദ്ദി​​​​ഖി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം നേ​​​​ടി​​​​യ​​​​തെ​​​​ന്ന് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും ഇ​​​​ഡി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സി​​​​ദ്ദി​​​​ഖി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് വ്യാ​​​​ജ പ്ര​​​​വൃത്തി​​​​പ​​​​രി​​​​ച​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യെ​​​​ന്നും ഇ​​​​ഡി​​​​യു​​​​ടെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ളി​​​​ലു​​​​ണ്ട്.

National

ഫ​രീ​ദാ​ബാ​ദി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ​രീ​ദാ​ബാ​ദി സ്വ​ദേ​ശി​യാ​യ സ​ര​ൻ​ഷ് (25) ആ​ണ് മ​രി​ച്ച​ത്. ല​ക്ഷ്യ, രാ​ഘ​വ്, തു​ഷാ​ർ, യ​ഥാ​ർ​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​തു​വ​ത്സ​ര ദി​ന​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​ൻ വൃ​ന്ദാ​വ​നി​ലേ​യ്ക്ക് പോ​യ സു​ഹൃ​ത്തു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നീ​ലം ഫ്ലൈ ​ഓ​വ​റി​ന് സ​മീ​പ​ത്ത് വ​ച്ച് കാ​റി​ന്‍റെ ഒ​രു ട​യ​ർ പൊ​ട്ടി. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ദ്യം ഗ്രി​ല്ലി​ലും പി​ന്നെ ഡി​വൈ​ഡ​റി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

കാ​ർ ഓ​ടി​ച്ചി​രു​ന്ന സ​ര​ൻ​ഷ് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​ഘ​വ്, തു​ഷാ​ർ, യാ​ഥാ​ർ​ത്ത് എ​ന്നി​വ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. മു​ൻ സീ​റ്റി​ലി​രു​ന്ന ല​ക്ഷ്യ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

National

ഫ​രീദാ​ബാ​ദി​ൽ ഓ​ടു​ന്ന വാ​നി​ൽ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ഫ​രീദാ​ബാ​ദ്: ഹ​രി​യാ​ന​യി​ൽ യു​വ​തി​യെ ഓ​ടു​ന്ന വാ​നി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഫ​രീദാ​ബാ​ദി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

ക​ല്യാ​ണ്‍​പു​രി​യി​ലെ മെ​ട്രോ ചൗ​ക്കി​ലേ​ക്ക് വാ​ഹ​നം കാ​ത്തു​നി​ന്ന യു​വ​തി​യെ ര​ണ്ടം​ഗ സം​ഘം ലി​ഫ്റ്റ് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച് വാ​നി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​സ്ജി​എം ന​ഗ​റി​ലെ രാ​ജ ചൗ​ക്കി​ന് സ​മീ​പ​മാ​ണ് യു​വ​തി​യെ വാ​ഹ​ന​ത്തി​ൽ നി​ന്ന് വ​ലി​ച്ചെ​റി​ഞ്ഞ​ത്.

വാ​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

 

 

National

ഹ​രി​യാ​ന​യി​ൽ കൗ​മാ​ര​ക്കാ​രി​യെ വെ​ടി​വ​ച്ച് യു​വാ​വ്

ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ 17കാ​രി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് യു​വാ​വ്. ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ കാ​ത്തു​നി​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തോ​ളി​ലും വ​യ​റി​ലും വെ​ടി​യേ​റ്റ പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. വെ​ടി​യു​തി​ർ​ത്ത ജ​തി​ൻ മം​ഗ്ല എ​ന്ന യു​വാ​വി​നെ ഫ​രീ​ദാ​ബാ​ദ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ കാ​ത്തി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പെ​ൺ​കു​ട്ടി വ​രു​ന്ന വ​ഴി​യി​ൽ ഇ​യാ​ൾ ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​ന​ടു​ത്ത് കാ​ത്തു നി​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

വെ​ടി​യേ​റ്റ് വീ​ണ പെ​ൺ​കു​ട്ടി ഉ​ച്ച​ത്തി​ൽ ക​ര​യു​ന്ന​ത് കേ​ട്ട​ശേ​ഷ​മാ​ണ് അ​ക്ര​മി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യും ആ​ക്ര​മി​യും ത​മ്മി​ൽ പ​രി​ച​യ​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. വെ​ടി​യു​തി​ർ​ക്കാ​നു​പ​യോ​ഗി​ച്ച തോ​ക്ക് ക​ണ്ടെ​ത്തി.

NRI

ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത​യി​ൽ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര സ്ഥാ​ന​മേ​റ്റു

ന്യൂ​ഡ​ൽ​ഹി: സീ​റോമ​ല​ബാ​ർ സ​ഭ​യു​ടെ അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട ഫ​രീ​ദാ​ബാ​ദി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി നി​ല​വി​ലെ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​മേ​റ്റു.

ഡ​ൽ​ഹി ത​ൽ​ക്ക​ത്തോ​റ സ്റ്റേ​ഡി​യ​ത്തി​ലെ പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ൽ ഞാ‌യറാഴ്ച ഉ​ച്ച​യ്ക്ക് 2.30 മു​ത​ലാ​യി​രു​ന്നു സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ. 2012 മാ​ർ​ച്ച് ആറിന് ​രൂ​പ​ത​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഫ​രീ​ദാ​ബാ​ദി​നെ അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്തു​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ ആ​യി​ര​ങ്ങ​ൾ സാ​ക്ഷി​ക​ളാ​യി.

സീ​റോമ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്, ഡ​ൽ​ഹി അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​നും സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ഡോ. ​അ​നി​ൽ കൂ​ട്ടോ, ത​ല​ശേ​രി അ​തി​രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പാം​ബ്ലാ​നി, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ തോ​മ​സ് ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫ​രീ​ദാ​ബാ​ദി​നെ അ​തി​രൂ​പ​ത​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള സീ​റോമ​ല​ബാ​ർ മെ​ത്രാ​ൻ സി​ന​ഡി​ന്‍റെ ഉ​ത്ത​ര​വും മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യെ ആ​ർ​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ​ന പ​ത്ര​വും ച​ട​ങ്ങി​ൽ വാ​യി​ച്ചു. അ​തി​രൂ​പ​ത ക​ത്തീ​ഡ്ര​ൽ വി​കാ​രി​യാ​യ ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ, ചാ​ൻ​സ​ല​ർ ഫാ. ​ഏ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ടം എ​ന്നി​വ​രാ​ണ് നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ വാ​യി​ച്ച​ത്.

തു​ട​ർ​ന്ന് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഇ​രു​പ​ത്തേ​ഴ് മെ​ത്രാ​ന്മാ​രും നൂ​റോ​ളം വൈ​ദി​ക​രും സ​ന്യ​സ്ത​രും ഉ​ൾ​പ്പെ​ടെ ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തി​ലേ​റെ വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. നു​ണ്‍​ഷ്യോ​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി മോ​ണ്‍. ആ​ന്ദ്രേ​യ ഫ്രാ​ൻ​സി​സും ച​ട​ങ്ങു​ക​ൾ​ക്ക് സാ​ക്ഷി​യാ​യി.

സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ​ക്കും കൃ​ത​ജ്ഞ​താ​ബ​ലി​ക്കും ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ കി​ര​ണ്‍ റി​ജി​ജു, ജോ​ർ​ജ് കു​ര്യ​ൻ, കേ​ര​ള​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

 

NRI

സാ​ന്തോം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ

ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത ഒ​രു​ക്കു​ന്ന സാ​ന്തോം ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ന്യൂ​ഡ​ൽ​ഹി​യി​ലെ ത​ൽ​ക്ക​ത്തോ​റ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യെ അ​തി​രൂ​പ​ത​യാ​യി പ്ര​ഖ്യാ​പി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ട്രോ​പ്പോ​ളി​റ്റ​ൻ ആ​ർ​ച്ച്ബി​ഷ​പ്പാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്യും.

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ദ്യ ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ 8.30 വ​രെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി മ്യൂ​സി​ക്ക​ൽ യൂ​ത്ത് ഇ​വ​ന്‍റ് "Kiran 2K25' ന​ട​ക്കും.

ഷം​സാ​ബാ​ദ് അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ, റ​വ.​ഫാ. സാ​ജു ഇ​ല​ഞ്ഞി​യി​ൽ എം​എ​സ്ടി എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും.

Latest News

Corehub Up