x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാറിടിച്ച് ഒരാൾ മരിച്ചു


Published: February 26, 2026 12:47 PM IST | Updated: February 26, 2026 12:47 PM IST

ചണ്ഡീഗഡ്: ഫരീദാബാദ്- ഗുരുഗ്രാം റോഡിൽ ട്രാഫിക്ക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. യുപി ബിജ്‌നോർ സ്വദേശി ഷാക്കിർ (50) ആണ് മരിച്ചത്.

ഷാക്കിർ സഹോദരൻ റഷീദിനൊപ്പം ജോലി കഴിഞ്ഞ് മടങ്ങവെയാണ് അപകടം ഉണ്ടായത്. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നു. ഉടൻ തന്നെ ഇരുവരെയും കാർ ഡ്രൈവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുവെങ്കിലും ചികിത്സയിലായിരിക്കെ ഷാക്കിർ മരണത്തിനു കീഴടങ്ങുകയായിരുന്നു.

റഷീദിന്‍റെ പരാതിയെ തുടർന്ന് കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags : Car Crash Biker traffic signal Faridabad

Recent News

Corehub Up