x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത മ​ത്സ്യ​മാ​ർ​ക്ക​റ്റിന് പോലീസ് കാവൽ


Published: June 6, 2026 04:44 AM IST | Updated: June 6, 2026 04:44 AM IST

അ​മ്പ​ല​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രാ​തി കാ​റ്റി​ൽ​പ്പ​റ​ത്തി മ​ത്സ്യമാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം വീ​ണ്ടും തു​ട​ങ്ങി. കാ​ഴ്ച​ക്കാ​രാ​യി പോ​ലീ​സ്. അ​മ്പ​ല​പ്പു​ഴ ടൗ​ൺ ഹാ​ളി​ന് തെ​ക്ക് ഭാ​ഗ​ത്താ​യാ​ണ് സ്വ​കാ​ര്യവ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് അ​നു​മ​തി​യി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യമാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സി​ല്ലാ​തെ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​തി​രേ ക​ഴി​ഞ്ഞദി​വ​സം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത, സെ​ക്ര​ട്ട​റി ജ​യ​ന്തി ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ്നേ​ജി​ത, എ.​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ, ശ്രീ​ലേ​ഖ എ​ന്നി​വ​ർ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ക്ക​റ്റി​നെ​തി​രാ​യി മൊ​ഴി ന​ൽ​കു​ക​യും ചെ​യ്തു. അ​നു​വാ​ദ​മി​ല്ലാ​തെ വ്യാ​പാ​രം തു​ട​ർ​ന്നും ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ കേ​സെ​ടു​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു. എ​ന്നാ​ൽ, ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ മ​ത്സ്യമാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം നൂ​റുക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്.​

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽനി​ന്ന് നി​ര​വ​ധി പോ​ലീ​സു​കാ​രെ​ത്തി​യെ​ങ്കി​ലും ഇ​വ​ർ കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ മാ​നദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ട്ടും പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.

നേ​ര​ത്തെ പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി മ​ത്സ്യമാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് അ​ന​ധി​കൃ​ത മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ഴ്സിം​ഗ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​ടി​യി​ലാ​യ വ്യ​ക്തി​യു​ടെ ഭാ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​ണ് ഇ​ത്. ഇ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഈ ​സ്ഥ​ല​ത്ത് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഇ​തി​നെ​തി​രേ വ​സ്തു ഉ​ട​മ​യാ​യ സ്ത്രീ​യും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ന​ഴ്സിം​ഗ് ത​ട്ടി​പ്പ് കേ​സ് പി​ന്നീ​ട് എ​ൻ​ഫോ​ഴ്സ്മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് അ​ന്വേ​ഷി​ച്ച​ത്. തു​ട​ർ​ന്നാ​ണ് സ്ഥ​ലം ഇ​ഡി അ​റ്റാ​ച്ച് ചെ​യ്ത​ത്.

നി​ല​വി​ൽ ഇ​ഡി അ​റ്റാ​ച്ച് ചെ​യ്ത സ്ഥ​ല​ത്താ​ണ് എ​ല്ലാ മാ​ന​ദ​ണ്ഡ​വും ലം​ഘി​ച്ച് സ്വ​കാ​ര്യവ്യ​ക്തി മ​ത്സ്യ​മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ച​ത്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ​ പ​ഞ്ചാ​യ​ത്ത് ഇ​തി​ന് ലൈ​സ​ൻ​സ് ന​ൽ​കു. എ​ന്നാ​ൽ, ഒ​രു വ​കു​പ്പി​ന്‍റെയും അ​നു​മ​തി​യി​ല്ലാ​തെ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ​ത് വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

Tags : Police guard illegal fish market

Recent News

Corehub Up