x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശക്തമായ കാറ്റിൽ കനത്ത നാശം : ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു


Published: June 6, 2026 05:58 AM IST | Updated: June 6, 2026 05:58 AM IST

കാറിനു മുകളിൽ വീണ മരച്ചില്ലകൾ റയർഫോഴ്സ് മുറിച്ചു നീക്കുന്നു

വി​ഴി​ഞ്ഞം: ഇ​ന്ന​ലെ വീശിയ ശക്തമായ കാറ്റിൽ ഏ​റെ തി​ര​ക്കേ​റി​യ ക​ഴ​ക്കൂട്ടം കാ​രോ​ട് ബൈ​പ്പാ​സി​ലും ബാ​ല​രാ​മ​പു​രം മു​ക്കോ​ല റോ​ഡി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. മു​ക്കോ​ല റോ​ഡി​ൽ കി​ടാ​ര​ക്കു​ഴി​യി​ൽ​ഓ​ടി​കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​ന് മു​ക​ളി​ൽ കൂ​റ്റ​ൻ ഉ​റ​ക്കം തൂ​ങ്ങി മ​രം ക​ട​പു​ഴ​കി വീ​ണു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് യാ​ത്രി​ക​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തൊ​ട്ട് മു​ന്നി​ലാ​യി പോ​യ സ്കൂ​ട്ട​ർ യാ​ത്രി​ക​യും ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു.​

കി​ടാ​ര​കു​ഴി സ്വ​ദേ​ശി അ​ഭി​ലാ​ഷ് ,ഭാ​ര്യ, ഭാ​ര്യ, സ​ഹോ​ദ​ര​ൻ എ​ന്നിവ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മാ​രു​തി ഇ​ഗ്നീ​സ് കാ​റി​ന് വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​റി​ന്‍റെ െ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്ന് മ​ര​ച്ചി​ല്ല​ക​ൾ ഉ​ള്ളി​ലേ​ക്ക് ത​റ​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് മൂന്നിനാണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​രു​മ​ണി​ക്കൂ​റി​ല​ധി​കം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം സ്തം​ഭി​ച്ചു . വി​ഴി​ഞ്ഞ​ത്ത് നി​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് അ​സി. സ്റ്റേഷ​ൻ ഓ​ഫീ​സ​ർ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​ മ​രം മു​റി​ച്ച് നീ​ക്കി വാ​ഹ​നം പു​റ​ത്ത് എ​ടു​ത്തു. ഗ്രേ​ഡ് എ.​എ​സ്ടി ഒ. ​ശി​വ​ൻ ഫ​യ​ർ & റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, ബി​ജു, സ​ന്തോ​ഷ് കു​മാ​ർ, സാ​ജ​ൻ, ര​ഹി​ൽ, ശ്യാം ​ധ​ര​ൻ, അ​രു​ൺ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ബൈ​പ്പാ​സ് റോ​ഡി​ൽ വാ​ഴ​മു​ട്ട​ത്ത് ഇ​ന്ന​ലെ രാ​വി​ലെ കൂ​റ്റ​ൻ മ​രം വീ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വി​ഴി​ഞ്ഞം ഫ​യ​ർ​ഫോ​ഴ്‌​സ് എ​ത്തി മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. വി​ഴി​ഞ്ഞം , കോ​വ​ളം, മു​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞ് വീ​ണും ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി.

മ​രം വീ​ണ് വീ​ടി​ന് കേ​ടു​പാ​ട്

വെ​ള്ള​റ​ട : ശ​ക്ത​മാ​യ മഴയിലും കാ​റ്റി​ലും മ​രം വീണ് വീ​ടി​നു സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കു​ട​പ്പ​ന​മൂ​ട് ഊ​റ്റു​കു​ഴി വീ​ട്ടി​ല്‍ മാ​ഹീ​ന്‍റെ വീ​ടി​നു പു​റ​ത്താ​ണ് പ്ലാവും റബ്ബറും വീണത്. വീ​ടി​ന്‍റെ മേ​ല്‍കൂ​ര​യ്ക്കും ര​ണ്ട് റൂ​മി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ആ ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​യി​രു​ന്ന​ത് കൊ​ണ്ട് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ല്‍ അ​മീ​ന്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു. അ​മ്പൂ​രി വി​ല്ലേ​ജ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച് അ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി മ​ട​ങ്ങി. ഒരു ല​ക്ഷം രൂ​പ​യോ​ളം നാ​ശം വീ​ടി​ന് സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി​ട്ടാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്കു​കൂ​ട്ട​ല്‍. മ​രം വീ​ണ സ​മ​യ​ത്ത് വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത​ത് കൊ​ണ്ട് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.​

മണ്ണി​ടി​ഞ്ഞ് അ​പ​ക​ടം

കാ​ട്ടാ​ക്ക​ട: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു. മ​ല​പ്പ​നം​കോ​ട്ടാ​ണ് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ വീ​ടി​നു പു​റ​ത്തേ​ക്കും വൃ​ദ്ധ ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഷെ​ഡ്ഡി​ലേ​ക്കും മ​ണ്ണി​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. പ​ക്ഷാ​ഘാ​തം വ​ന്ന് കി​ട​പ്പി​ലാ​യ വ​യോ​ധി​ക​നും ഭാ​ര്യ​യും ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. മ​ല​പ്പ​നം​കോ​ട് കു​ള​ച്ചി​ക്കോ​ട് പ​ള്ളി​യ​രി​ക​ത്ത് വീ​ട്ടി​ൽ സു​രേ​ന്ദ്ര​ൻ ,ശ്യാ​മ​ള ദ​മ്പ​തി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ട​ത്.

മൂ​ന്നു​വ​ർ​ഷം മു​ൻ​പ് പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ട സു​രേ​ന്ദ്ര​നും ഭാ​ര്യ ശ്യാ​മ​ള​യും ഷെ​ഡി​ലാ​ണ് ക​ഴി​യു​ന്ന​ത്. അ​ടു​ക്ക​ള​യും ശൗ​ചാ​ല​യ​വും എ​ല്ലാം ഒ​റ്റ മു​റി​യി​ൽ ആ​ണ്. ഉ​ണ്ടാ​യി​രു​ന്ന ചെ​റി​യ കൂ​ര പൊ​ളി​ച്ച് ലൈ​ഫ് പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ച തു​ട​ക​യി​ൽ പ​ണി തു​ട​ങ്ങി. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​ന് തൊ​ട്ട​ടു​ത്താ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി ഇ​വ​ർ ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്. അ​ടു​ക്ക​ള സ​ജ്ജീ​ക​രി​ച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് ആ​ണ് സ​മീ​പ പു​ര​യി​ട​ത്തി​ലെ മ​ണ്ണ് പാ​റ​ക്ക​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടെ മ​തി​ലും പൊ​ളി​ച്ച് വീ​ണ​ത്.

മ​ഴ​വെ​ള്ളം വീ​ടി​നു​ള്ളി​ല്‍ ക​യ​റി നാ​ശ​ന​ഷ്ടം

വെ​ള്ള​റ​ട : ദി​വ​സ​ങ്ങ​ളാ​യി തി​മി​ര്‍​ത്തു പെ​യ്യു​ന്ന മ​ഴ​യി​ല്‍ കു​ട​പ്പ​ന​മൂ​ടി​ല്‍ വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ക​യ​റി വ്യാ​പ​ക നാ​ശ ന​ഷ്ടം. കു​ട​പ്പ​ന​മൂ​ട് അ​ഫ്‌​സ​ല്‍ മ​ന്‍​സി​ലി​ല്‍ സെ​യ്യ​ദ് അ​ല്‍​ത്താ​ഫ്- ഹ​സീ​ന ബീ​വി ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ് മ​ഴ​വെ​ള്ളം വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ​ത്. മ​ഴ​വെ​ള്ളം വീ​ട്ടി​ല്‍ നി​ന്നും വാ​ര്‍​ന്ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്കാ​ണ് പൊ​യ്‌​ക്കൊ​ണ്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ഴ​വെ​ള്ളം വീ​ട്ടി​ലെ നി​ര​വ​ധി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up