x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ക്കൂ​ന്പി​ൽ നി​ന്ന് കാ​ർ​ബ​ൺ ത​രി​ക​ൾ; ക​ണ്ടു​പി​ടി​ത്ത​വു​മാ​യി പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​നി


Published: June 6, 2026 07:05 AM IST | Updated: June 6, 2026 07:05 AM IST

പ​ഴ​യ​ങ്ങാ​ടി: വാ​ഴ​ക്കൂ​മ്പി​ൽ നി​ന്ന് ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ കാ​ർ​ബ​ൺ ത​രി​ക​ൾ നി​ർ​മി​ക്കാ​മെ​ന്ന നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​വു​മാ​യി പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​നി മീ​നാ​ക്ഷി. വ​ട​ക്കേ മ​ല​ബാ​റി​ൽ സു​ല​ഭ​മാ​യി കി​ട്ടു​ന്ന പൂ​വ​ൻ വാ​ഴ​യു​ടെ കു​ല​യു​ണ്ടാ​വു​മ്പോ​ൾ ആ​ദ്യ​മാ​യി വി​രി​യു​ന്ന കൂ​മ്പി​ൽ നി​ന്ന് കാ​ർ​ബ​ൺ ത​രി​യു​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​താ​ണ് ക​ണ്ടു​പി​ടി​ത്തം.

സ​സ്യ​ങ്ങ​ളി​ൽ നി​ന്ന് വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന കാ​ർ​ബ​ൺ ത​രി​ക​ൾ അ​വ​യു​ടെ സ​വി​ശേ​ഷ​മാ​യ ഗു​ണ​ങ്ങ​ൾ കാ​ര​ണം ജൈ​വ മ​രു​ന്നു​ക​ളു​ടെ നി​ർ​മാ​ണം, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ നി​വാ​ര​ണം, മ​ലി​ന​ജ​ല നി​ർ​മാ​ർ​ജ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഉ​പ​യോ​ഗ​സാ​ധ്യ​ത​ക​ളാ​ൽ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഹൈ​ഡ്രോ തെ​ർ​മ​ൽ രീ​തി ഉ​പ​യോ​ഗി​ച്ച് പൂ​വ​ൻ വാ​ഴ​ക്കൂ​മ്പി​ൽ നി​ന്ന് ഹ​രി​ത സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ നി​ർ​മി​ച്ച കാ​ർ​ബ​ൺ ത​രി​ക​ളു​ടെ ഗു​ണ​വി​ശേ​ഷ​ങ്ങ​ൾ പ​ഠി​ക്കു​ക​യെ​ന്ന​താ​ണ് ഗ​വേ​ഷ​ണ​ത്തി​ന്‍റെ ല​ക്ഷ്യം. വാ​ഴ​ക്കൂ​മ്പ് ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച് അ​വ മൂ​ന്നു​ദി​വ​സം വെ​യി​ല​ത്ത് വ​ച്ച് ഉ​ണ​ക്കി മി​ക്സി​യി​ൽ പൊ​ടി​ച്ചെ​ടു​ത്താ​ണ് കാ​ർ​ബ​ൺ പൊ​ടി​യു​ണ്ടാ​ക്കു​ന്ന​ത്.

പ്ര​മേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല ദീ​പ​ന സ്ര​വ​ങ്ങ​ളെ (എ​ൻ​സൈ​മു​ക​ൾ) ത​ട​യു​ന്ന​തും കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യ മ​രു​ന്നു​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​നും ഈ ​കാ​ർ​ബ​ൺ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും ബം​ഗ്ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി അം​ഗീ​ക​രി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധം പ​റ​യു​ന്നു​ണ്ട്. യൂ​ണി​വേ​ഴ്സി​റ്റി ജേ​ർ​ണ​ലി​ൽ പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ് മീ​നാ​ക്ഷി. ക്രൈ​സ്റ്റ് ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ എം​എ​സ്‌​സി പ​ഠ​ന​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ജൈ​വ​ശാ​സ്ത്ര​ത്തി​ന്‍റെ ഡി​പ്പാ​ർ​ട്ട്മെ​ൻ​റ് മേ​ധാ​വി​യാ​യ സു​മ സ​രോ​ജി​നി​യു​ടെ കീ​ഴി​ൽ മീ​നാ​ക്ഷി ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഒ​ടു​വി​ലാ​യി​രു​ന്നു ഈ ​ക​ണ്ടു​പി​ടി​ത്തം.

ഇ​പ്പോ​ൾ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ്. പ​ഴ​യ​ങ്ങാ​ടി​യി​ലെ സ​തീ​ഷ് മാ​രാ​ർ-​ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളും പ​രി​സ്ഥി​തി മാ​ടാ​യി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി. ച​ന്ദ്രാം​ഗ​ദ​ന്‍റെ ചെ​റു​മ​ക​ളു​മാ​ണ് മീ​നാ​ക്ഷി.

Tags : nattu vishesham Carbon fibers cotton

Recent News

Corehub Up