തൃശൂർ: സഹകരണമേഖലയുടെ വിശ്വാസ്യത വീണ്ടെടുത്തു സംഘങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നു മന്ത്രി എം. ലിജു. സഹകരണവകുപ്പിന്റെ പരിസ്ഥിതിദിനാഘോഷമായ തണൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ സഹകരണമേഖലയുടെ 60 ശതമാനവും കൈയാളുന്ന കേരളത്തിൽ നിക്ഷേപകരുടെ സുരക്ഷിതത്വം ഉറപ്പാക്കി സഹകരണമേഖലയെ ശക്തിപ്പെടുത്തും. ഈ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിയ്യൂർ സഹകരണ ബാങ്ക് പരിസരത്തു മന്ത്രി മരങ്ങൾ നട്ടു. പി.ആർ. വർഗീസ്, ജൂബി ടി. കുരിയാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ പെല്ലിശേരി, ശാരി കിഷോർ തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Will restore the trust cooperative sector