x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ക്ര​ട്ട​റി​യെ കൈ​യേ​റ്റംചെ​യ്ത സം​ഭ​വം: ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ൽ ബ​ഹ​ളം


Published: June 6, 2026 07:43 AM IST | Updated: June 6, 2026 07:43 AM IST

ഗു​രു​വാ​യൂ​ർ: ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ കൈ​യേ​റ്റം​ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം. കൗ​ൺ​സി​ൽ ആ​രം​ഭി​ച്ച​യു​ട​ൻ ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വി. ​അ​നൂ​പ് പ​റ​ഞ്ഞു. അ​തേ​സ​മ​യം സെ​ക്ര​ട്ട​റി​യെ കൈ​യേ​റ്റം​ചെ​യ്ത വി​ഷ​യം പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ഉ​ന്ന​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം​ചെ​യ്ത സം​ഭ​വ​ത്തി​ൽ മാ​പ്പു​പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഉ​ദ്യോ​ഗ​സ്ഥ​നു സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തു വീ​ഴ്ച​യാ​ണെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യി​ൽ ഗു​ണ്ടാ​യി​സ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി​യും ആ​രോ​പി​ച്ചു. സെ​ക്ര​ട്ട​റി​യു​മാ​യി ചേ​ർ​ന്ന് പ്ര​തി​പ​ക്ഷം കൗ​ൺ​സി​ൽ​തീ​രു​മാ​നം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ഭ​ര​ണ​പ​ക്ഷം ആ​രോ​പി​ച്ചു. ഇ​തോ​ടെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ചെ​യ​ർ​മാ​ന്‍റെ ചേം​ബ​റി​നു ചു​റ്റും​കൂ​ടി ബ​ഹ​ള​മാ​യി. ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രും ചേം​ബ​റി​ന​ടു​ത്തെ​ത്തി. ഇ​രു​പ​ക്ഷ​വും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ ബ​ഹ​ളം രൂ​ക്ഷ​മാ​യി.

ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​തു​മു​ത​ൽ ഭ​ര​ണ​പ​ക്ഷ​വും സെ​ക്ര​ട്ട​റി​യു​മാ​യി ത​ർ​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഭ​ര​ണ​ക​ക്ഷി​യി​ലെ ര​ണ്ടു കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രേ സെ​ക്ര​ട്ട​റി​യെ മ​ർ​ദി​ച്ചു​വെ​ന്ന വി​ഷ​യ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ജി​എ​സ്എ എ​ന്ന സം​ഘ​ട​ന​യ്ക്കു ഫു​ട്ബോ​ൾ​പ്ര​ദ​ർ​ശ​ന​ത്തി​നു സൗ​ജ​ന്യ​മാ​യി ടൗ​ൺ​ഹാ​ൾ അ​നു​വ​ദി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​എ​സ്എ​യെ​യും മ​റ്റു സം​ഘ​ട​ന​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘാ​ട​ക​സ​മി​തി വി​ളി​ച്ചു​ചേ​ർ​ത്ത​തി​നു​ശേ​ഷം മാ​ത്രം ഫു​ട്ബോ​ൾ പ്ര​ദ​ർ​ശ​നം ന​ട​ത്താ​മെ​ന്ന ധാ​ര​ണ​യി​ൽ ച​ർ​ച്ച അ​വ​സാ​നി​ച്ചു. പി​ന്നീ​ടാ​ണ് അ​ടി​യ​ന്ത​ര​കൗ​ൺ​സി​ലി​ലെ പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച​ചെ​യ്ത​ത്.
ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത അ​ര​വി​ന്ദ​ൻ അ​ധ്യ​ക്ഷ​യാ​യി. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. ജ്യോ​തി​രാ​ജ്, പ്ര​തി​പ​ക്ഷ​നേ​താ​വ് ബ​ഷീ​ർ പൂ​ക്കോ​ട്, സി. ​ജോ​യ് ചെ​റി​യാ​ൻ, ആ​ന്‍റോ തോ​മ​സ്, ശോ​ഭ ഹ​രി​നാ​രാ​യ​ണ​ൻ, ബി​ന്ദു അ​ജി​ത് കു​മാ​ർ, ജ​ലീ​ൽ പ​ണി​ക്ക​വീ​ട്ടി​ൽ, എ.​ടി.​ഹം​സ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു. കൗ​ൺ​സി​ൽ ഹാ​ളി​നു പു​റ​ത്ത് പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

Tags :

Recent News

Corehub Up