x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റി​ൽ ടി​പ്പ​റി​ടി​ച്ച് അ​പ​ക​ടം; ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: June 6, 2026 08:55 AM IST | Updated: June 6, 2026 08:55 AM IST

കൊ​ല്ലം: സ്കൂ​ട്ട​റി​ൽ ടി​പ്പ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​യ​ത്തി​ൽ സ്വ​ദേ​ശി സ​ൽ​മാ​ൻ ഫാ​രി​സ് ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം പാ​ൽ​കു​ള​ങ്ങ​ര​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഫാ​രി​സും അ​മ്മ​യും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ർ ലോ​റി ക​യ​റി ഇ​റ​ങ്ങി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ദേ​ശീ​യ​പാ​താ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ പ​ല റോ​ഡു​ക​ളി​ലൂ​ടെ വ​ഴി തി​രി​ച്ചാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ വീ​തി കു​റ​വു​ള്ള റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : accident death

Recent News

Corehub Up