കണ്ണൂർ: കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി (56) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്.
പയ്യന്നൂർ കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ശ്രീഹരി. മെയ് 30-നാണ് സർവീസിൽനിന്ന് വിരമിച്ചത്. അദ്ദേഹത്തിന്റെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ.എൻ. കക്കാട്, വി.ടി.കുമാരൻ, വൈലോപ്പിള്ളി തുടങ്ങിയവരുടെ പേരിലുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പയ്യന്നൂരിനടുത്ത് ആലപ്പടമ്പിൽ 1969 നവംബർ 24-ന് ആയിരുന്നു ജനനം. എ.സി. ദാമോദരൻ നമ്പൂതിരിയും സാവിത്രി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. പയ്യന്നൂർ കോളജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് എം.ഫിലും നേടി.
Tags : ac sreehari poet