x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന ശക്തം


Published: June 6, 2026 07:11 AM IST | Updated: June 6, 2026 07:11 AM IST

പ​ഴ​യ​ങ്ങാ​ടി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ റെ​യ്ഡി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 4.6 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു പേ​രെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ഏ​ഴോം പു​ല്ലാ​ഞ്ഞി​ട​യി​ലെ ജ​മീ​ല മ​ൻ​സി​ലി​ൽ സി.​ടി. നൗ​ഫ​ൽ (47), ഏ​ഴോം മൂ​ല​യി​ലെ എ. ​സ​ഹ​ദ് മു​ഹ​മ്മ​ദ് (28) എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ കെ. ​ഷു​ഹൈ​ബും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​രം 5.30 ഓ​ടെ മാ​ട്ടൂ​ൽ മൂ​സാ​ക്ക​ൻ പ​ള്ളി ബ​സ്‌​സ്റ്റോ​പ്പി​ന​ടു​ത്ത് വ​ച്ചാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കാ​റും പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​ലീ​സ് സം​ഘ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി. ജ​യേ​ഷ്, കെ. ​സു​മേ​ഷ്, ഡ്രൈ​വ​ർ സു​മി​നേ​ഷ് എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

ഇ-​സി​ഗ​ര​റ്റു​ക​ൾ പി​ടി​കൂ​ടി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​രി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ-​സി​ഗ​ര​റ്റു​ക​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. മ​ട്ട​ന്നൂ​രി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​രോ​ധി​ച്ചി​ട്ടു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ, എം​ഡി​എം​എ, ക​ഞ്ചാ​വ് എ​ന്നി​വ വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ണ​ലു​ക​ൾ, ഗ്ലാ​സ് ട്യൂ​ബു​ക​ൾ, ഒ​സി​ബി പേ​പ്പ​റു​ക​ൾ എ​ന്നി​വ​യാ​ണ് ക​ട​യി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​ധി​ൻ​രാ​ജി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശ​പ്ര​കാ​രം മ​ട്ട​ന്നൂ​ർ പോ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

2.25 കി​ലോ ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ച​ക്ക​ര​ക്ക​ൽ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടേ കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ബീ​ഹാ​ർ സ്വ​ദേ​ശി സ​ന്തോ​ഷ് മോ​നി​യെ​യാ​ണ് (39) ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ പോ​ലീ​സും ന​ർ​ക്കോ​ട്ടി​ക് സെ​ല്ലും സം​യു​ക്ത​മാ​യി കാ​വി​ൻ​മൂ​ല​യി​ൽ ഇ​യാ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മു​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി വി​ല്പ​ന​യ്ക്ക് ത​യാ​റാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ച​ര​ക്ക​ണ്ടി ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് ഇ​യാ​ൾ താ​മ​സി​ച്ചു വ​ന്നി​രു​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രി​ക്കാം ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്പ​ന​യി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്നാ​ണ് സം​ശ​യം.

ച​ക്ക​ര​ക്ക​ൽ എ​സ്ഐ ഇ.​വി.​വി​നീ​ത്, സി​പി​ഒ​മാ​രാ​യ ലി​ജു, മു​ഹ​മ്മ​ദ് റ​മീ​സ് , നി​സാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.


10.5 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പ​രി​യാ​രം: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കു​ണ്ട​പ്പാ​റ സ്വ​ദേ​ശി വി.​ജെ. സ​ഞ്ജു(24)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ണ്ട​പ്പാ​റ ക​പ്പേ​ള പ​ള്ളി​ക്ക് സ​മീ​പ​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യി​ഡി​ൽ നി​ല​ത്തു​വി​രി​ച്ച ബെ​ഡി​ന് അ​ടി​യി​ല്‍ സൂ​ക്ഷി​ച്ച 10.5 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ന്‍​സാ​ഫും പ​രി​യാ​രം എ​സ്ഐ വൈ​ശാ​ഖ് മ​ണി​ലാ​ല്‍, ഗ്രേ​ഡ് എ​സ്ഐ വി​ന​യ​ന്‍, എ​എ​സ്ഐ പി.​വി. സു​നേ​ഷ്, സി​പി​ഒ സി​ന്ധു, ഹോം ​ഗാ​ര്‍​ഡ് രാ​ഘ​വ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

K-Rail Survey

Tags : nattu vishesham Operation Storm testing intensifies

Recent News

Corehub Up