തളിപ്പറമ്പ്: ദൈവദാസി മദർ പേത്ര ദീനദാസിയുടെ 50-ാം ചരമവാർഷികാചരണം മദർ അന്ത്യവിശ്രമം കൊള്ളുന്ന പട്ടുവം സ്നേഹനികേതൻ ആശ്രമ ചാപ്പലിൽ നടന്നു.
രാവിലെ കബറിടത്തിൽ നടന്ന ചടങ്ങുകൾക്കും അനുസ്മരണ ദിവ്യബലിക്കും കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് മുഖ്യകാർമികത്വം വഹിച്ചു. ജോഷ്മ സോളമൻ വിശുദ്ധ കുർബാനയ്ക്കുള്ള ആമുഖം വായിക്കുകയും ലളിത സണ്ണി നന്ദി പറയുകയും ചെയ്തു.
പട്ടുവം, വെള്ളിക്കീൽ ഇടവകകളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മദർ പേത്ര എൻഡോവമെന്റ് കാഷ് അവാർഡുകളുടെ വിതരണവും നടന്നു. വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻസി ഡിഎസ്എസ് എന്നിവർ മദർ പേത്ര എൻഡോവ്മെന്റ് കാഷ് അവാർഡുകളുടെ വിതരണം നിർവഹിച്ചു.
അമ്മവീട് ഏർപ്പടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ എം.വിജിൻ എംഎൽഎ വിതരണം ചെയ്തു. നേർച്ച അരി, എണ്ണ, നേർച്ച ഭക്ഷണം എന്നിവയുടെ വിതരണവും നടന്നു.
Tags : nattu vishesham fiftieth birth anniversary Mother Peter