x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ദി​നം: മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ സൈ​ക്കി​ൾ റാ​ലി


Published: June 6, 2026 05:55 AM IST | Updated: June 6, 2026 05:55 AM IST

പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി മാ​ർ ഈവാ​നി​യോ​സ് കോ​ള​ജും യു​വ ശാ​സ്ത്ര വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ റാ​ലിക്ക് അ​ഡ്വ.​ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കുന്നു.

തി​രു​വ​ന​ന്ത​പു​രം: മാ​ർ ഈവാ​നി​യോ​സ് ഒ​ട്ടോ​ണ​മ​സ് കോ​ള​ജും യു​വ ശാ​സ്ത്ര വേ​ദി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സൈ​ക്കി​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ചു. സൈ​ക്കി​ൾ റാ​ലി​ക്ക് കോ​ള​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ അ​ഡ്വ.​ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കി.

അ​ഡ്വ.​ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ജ​ഗ​തി​യി​ലു​ള്ള പു​തു​പ്പ​ള്ളി ഹൗ​സി​ൽ നി​ന്നും സൈ​ക്കി​ളി​ൽ ത​ന്നെ​യാ​ണ് മാ​ർ ഈ​വാ​നി​യോ​സ് കോ​ളേ​ജി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. സൈ​ക്ലിസ്റ്റ് പ്ര​കാ​ശ് ഗോ​പി​നാ​ഥും ഒ​ട്ട​ന​വ​ധി വി​ദ്യാ​ർ​ഥിക​ളും അ​ട​ങ്ങി​യ സൈ​ക്കി​ൾ റാ​ലി പ്രി​ൻ​സി​പ്പാ​ൾ ഡോ. ​മീ​ര ജോ​ർ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ളേ​ജ് അ​ങ്ക​ണ​ത്തി​ലു​ള്ള ഒ​രു മു​ത്ത​ശ്ശി മ​ര​ത്തെ പ്ര​ശ​സ്ത പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ശാ​സ്ത്ര​വേ​ദി പ്ര​സി​ഡ​ന്റും കൂ​ടി​യാ​യ പ്രൊ​ഫ. അ​ച്യു​ത് ശ​ങ്ക​ർ എ​സ്. നാ​യ​രും, അ​ഡ്വ. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും ചേ​ർ​ന്ന് പ്ര​തി​ജ്ഞ എ​ഴു​തി​യ തു​ണി കെ​ട്ടി വൃ​ക്ഷ​ത്തെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി അ​ഡ്വ. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും, പ്രൊ​ഫ. അ​ച്യു​ത് ശ​ങ്ക​റും സം​വ​ദി​ച്ചു.

കോ​ളേ​ജി​ലെ എ​ൻ.​എ​സ്.​എ​സ് യൂ​ണി​റ്റി​ന്റെ​യും, ഭൂ​മി​ത്ര സേ​ന​യു​ടെ​യും, ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റി​ന്റെ​യും, ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്റ് യും, ​എ​ൻ​വി​യോ​ൺ​മെ​ന്റ് ക്ല​ബ്ബി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​സു​ജു. സി. ​ജോ​സ​ഫും, യു​വ​ശാ​സ്ത്ര വേ​ദി കോ​ർ​ഡി​നേ​റ്റ​ർ പ്രൊ​ഫ. ഷി​ജി​ടാ ഷെ​യി​നും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഫാ. ​വി​ൻ​സി വ​ർ​ഗ്ഗീ​സ്, ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് പു​ത്ത​ൻ​പ​റ​മ്പി​ൽ, ഡോ. ​ടോം തോ​മ​സ്, ഡോ. ​പ്രീ​ത എ​സ് എ​സ്, ഡോ. ​ബി​ന്ദു അ​ല​ക്സ്‌, ഡോ. ​ദീ​പ്തി അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ൽ അ​ഡ്വ. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ വി​ജ​യി​യാ​യ അ​ബ്ദു​വി​ന് സ​മ്മാ​ന​ദാ​നം നി​ർ​വ്വ​ഹി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up