x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്ന​ര​വ​യ​സു​കാ​രന്‍റെ മരണം : പ്രതികളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു


Published: June 6, 2026 05:54 AM IST | Updated: June 6, 2026 05:54 AM IST

നെ​ടു​മ​ങ്ങാ​ട്: ഒ​ന്ന​ര​വ​യ​സു​കാ​ര​നാ​യ അ​ർ​ഷാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​നെ​യും കു​ഞ്ഞി​ന്‍റെ മാ​താ​വി​നെ​യും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. പ​ന​വൂ​ർ നെ​ല്ലി​ക്കു​ന്നി​ൽ വാ​ട​ക​ക്കു താ​മ​സി​ച്ചി​രു​ന്ന അ​ഖി​ല​യു​ടെ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് അ​ഷ്ക​റി​ന്‍റെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നി​ര​യാ​യാ​ണ് അ​ർ​ഷാ​ദ് കൊ​ല്ല​പ്പെ​ട്ട​ത്.​അ​ഖി​ല​യു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ന്ന കൊ​ല​യെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രും റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ​യാ​ണ് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി പൊ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.​വ്യാ​ഴാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ ക​സ്റ്റ​ഡി അ​പേ​ക്ഷ​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ നെ​ടു​മ​ങ്ങാ​ട് എ​സ് സി/​എ​സ് ടി ​കോ​ട​തി​യി​ലാ​ണ് പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കി​യ​ത്.​

കോ​ട​തി​യി​ൽ എ​ത്തി​യ പ്ര​തി അ​ഷ്ക​ർ ത​നി​ക്ക് ദേ​ഹാ​സ്വ​സ്ഥ​മു​ണ്ടെ​ന്നും വൈ​ദ്യ​പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​തു​ട​ർ​ന്ന് ദേ​ഹ​പ​രി​ശോ​ധ​ന​ക്കാ​യി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു.

പ്ര​തി​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന വി​വ​ര​മ​റി​ഞ്ഞ് വ​നി​ത​ക​ളു​ൾ​പ്പ​ടെ വ​ൻ ജ​നാ​വ​ലി​യാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

പ്ര​തി​ക​ൾ​ക്കു നേ​രേ പാ​ഞ്ഞ​ടു​ത്ത ജ​ന​ക്കൂ​ട്ട​ത്തെ പി​ന്തി​രി​പ്പി​ക്കാ​ൻ പൊ​ലീ​സ് ന​ന്നേ പാ​ടു​പെ​ട്ടു. കൂ​വി​വി​ളി​ച്ചും അ​സ​ഭ്യം വി​ളി​ച്ചു​മാ​ണ് ജ​ന​ക്കൂ​ട്ടം പ്ര​തി​ക​ളോ​ടു​ള്ള അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ സാ​ര​മാ​യ ത​ക​രാ​റു​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി പ്ര​തി​ക​ളെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up