x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണം: കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ന്‍റെ നി​വേ​ദ​നം


Published: June 6, 2026 07:20 AM IST | Updated: June 6, 2026 07:20 AM IST

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ര​ട്ടി, ചി​റ​ങ്ങ​ര, മു​രി​ങ്ങൂ​ർ ജം​ഗ്ഷ​നു​ക​ളി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ര​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തൃ​ശൂ​ർ ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

നി​ല​വി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പ​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കൊ​ര​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ലു​ള്ള ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം ജം​ഗ്ഷ​നി​ലെ ക​പ്പേ​ള​യ്ക്ക് സ​മീ​പ​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ൽ ബാ​ങ്കി​ന് മു​ന്നി​ൽ റോ​ഡ് വീ​തി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ബ​സു​ക​ൾ നി​ർ​ത്തു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യ്ക്കും കാ​ര​ണ​മാ​കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് ആ​രോ​പി​ക്കു​ന്നു.

റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തും ദേ​ശീ​യ​പാ​ത​യി​ലു​മു​ള്ള ഉ​യ​ര​വ്യ​ത്യാ​സം വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ ഉ​ര​സു​ന്ന​തി​നും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും ഈ ​പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​ന​നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ജ​ല​നി​ര​പ്പ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​ള്ള നി​ർ​മാ​ണം മ​ഴ​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​താ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് മൂ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വൈ​ദ്യു​തി ലൈ​ൻ മാ​റ്റി​സ്ഥാ​പി​ക്ക​ൽ ജോ​ലി​ക​ളു​ടെ പേ​രി​ൽ പ്ര​ദേ​ശ​ത്ത് പ​തി​വാ​യി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും പ​ഞ്ചാ​യ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Defects in national Panchayat's petition

Recent News

Corehub Up