x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിംസ് അവൈറ്റിസിൽ പീ​ഡി​യാ​ട്രി​ക് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സേ​വ​ന​ം ആരംഭിക്കും


Published: June 6, 2026 05:52 AM IST | Updated: June 6, 2026 05:52 AM IST

പാ​ല​ക്കാ​ട്: നെന്മാ​റ കിം​സ് അ​വൈ​റ്റി​സ് ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ​ഓ​ങ്കോ​ള​ജി വി​ഭാ​ഗ​വും പീ​ഡി​യാ​ട്രി​ക് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി സേ​വ​ന​ങ്ങ​ളും ആ​രം​ഭി​ക്കു​ന്നു. കു​ട്ടി​ക​ളി​ലെ ര​ക്ത​രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ, അ​സ്ഥി​മ​ജ്ജ സം​ബ​ന്ധ​മാ​യ സ​ങ്കീ​ർ​ണരോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന പാ​ല​ക്കാ​ട്ടെ ആ​ദ്യ​ത്തെ പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ ഓ​ങ്കോ​ള​ജി ക്ലി​നി​ക്കാ​ണി​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കു​ട്ടി​ക​ളി​ലെ കാ​ൻ​സ​ർചി​കി​ത്സ, ര​ക്ത​രോ​ഗ​ങ്ങ​ൾ, ബോ​ണ്‍ മാ​രോ ആ​ൻ​ഡ് ഹെ​മ​റ്റോ​പോ​യ​റ്റി​ക് സ്റ്റം ​സെ​ൽ ട്രാ​ൻ​സ്പ്ലാ​ന്‍റേഷ​ൻ എ​ന്നി​വ​യി​ൽ ദീ​ർ​ഘ​കാ​ല പ​രി​ച​യ​സ​ന്പ​ത്തു​ള്ള പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ ഓ​ങ്കോ​ള​ജി, ബോ​ണ്‍ മാ​രോ ട്രാ​ൻ​സ്പ്ലാ​ന്‍റ് വി​ദ​ഗ്ധ​നാ​യ ഡോ. ​ര​വി ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളി​ലെ ലൂ​ക്കീ​മി​യ, ലിം​ഫോ​മ, ബ്രെ​യി​ൻ ട്യൂ​മ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ, ത​ല​സീ​മി​യ, സി​ക്കി​ൾ സെ​ൽ രോ​ഗം, ര​ക്ത​സ്രാ​വ​ര​ക്തം ക​ട്ട​പി​ടി​ക്ക​ൽ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ, ബോ​ണ്‍ മാ​രോ ഫെ​യി​ല്യ​ർ സി​ൻ​ഡ്രോ​മു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള സ​മ​ഗ്ര രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ഈ ​വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​കും.

ആ​ധു​നി​ക പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ​ഓ​ങ്കോ​ള​ജി കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന സ​മ​ഗ്ര രോ​ഗ​നി​ർ​ണ​യ​ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ പാ​ല​ക്കാ​ട് ത​ന്നെ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ആ​ശു​പ​ത്രി​യു​ടെ ല​ക്ഷ്യ​മെ​ന്ന് കിം​സ് കേ​ര​ള ക്ല​സ്റ്റ​ർ ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഫ​ർ​ഹാ​ൻ യാ​സി​ൻ അ​റി​യി​ച്ചു.

ഇ​തി​നോ​ടൊ​പ്പം പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, നെ​ഫ്രോ​ള​ജി, ഡെ​വ​ല​പ്മെ​ന്‍റ​ൽ പീ​ഡി​യാ​ട്രി​ക്സ്, പീ​ഡി​യാ​ട്രി​ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​വി​ധ പീ​ഡി​യാ​ട്രി​ക് സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി സേ​വ​ന​ങ്ങ​ളും ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് ക​ണ്‍​സ​ൽ​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ക്സ് ആ​ൻ​ഡ് നി​യോ​ന​റ്റോ​ള​ജി ഡോ. ​ടി.​ആ​ർ. വ​രു​ണ്‍ ശ​ങ്ക​ർ അ​റി​യി​ച്ചു. ബോ​ണ്‍​മാ​രോ ട്രാ​ൻ​സ്പ്ലാ​ന്‍റ് ചെ​ല​വു കൂ​ടി​യ​താ​യ​തി​നാ​ൽ അ​വൈ​റ്റി​സ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ കു​ട്ടി​ക്കും അ​ഞ്ചു​ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കിം​സ് കേ​ര​ള ക്ല​സ്റ്റ​ർ ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് സി​ഇ​ഒ ഫ​ർ​ഹാ​ൻ യാ​സി​ൻ, പീ​ഡി​യാ​ട്രി​ക് ഹെ​മ​റ്റോ ഓ​ങ്കോ​ള​ജി ആ​ൻ​ഡ് ബോ​ണ്‍ മാ​രോ ട്രാ​ൻ​സ്പ്ലാ​ന്‍റ് വി​ദ​ഗ്ധ​ൻ ഡോ. ​ര​വി ജോ​ഷി, പീ​ഡി​യാ​ട്രി​ക്സ് ആ​ൻ​ഡ് നി​യോ​ന​റ്റോ​ള​ജി ക​ണ്‍​സ​ൽ​ട്ട​ന്‍റ് ഡോ. ​ടി.​ആ​ർ. വ​രു​ണ്‍ ശ​ങ്ക​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Pediatric super specialty service

Recent News

Corehub Up