x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ച്ചേ​രി​ത്താ​ഴം വ​ലി​യ പാ​ല​ത്തി​ല്‍ ഗ​ര്‍​ത്തം


Published: June 6, 2026 04:44 AM IST | Updated: June 6, 2026 04:44 AM IST

മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴം വ​ലി​യ പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്തം.

മൂ​വാ​റ്റു​പു​ഴ: ക​ച്ചേ​രി​ത്താ​ഴം വ​ലി​യ പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍​ത്തം അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ പാ​ല​ത്തി​ലാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാണ് ഇതുവഴി ക​ട​ന്നു​പോ​കു​ന്നത്.

കാ​ല​വ​ര്‍​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ഴി​യി​ല്‍ വെ​ള്ളം നി​റ​ഞ്ഞ് കു​ഴി തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​ര്‍, ബ​സ് മു​ത​ലാ​യ വാ​ഹ​ന​ങ്ങ​ള​ട​ക്കം കു​ഴി​യി​ല്‍ വീ​ഴു​ന്നു​ണ്ട്.

മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പാ​ണ് ന​ഗ​ര​വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ല​ത്തി​ല്‍ ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തീ​ര്‍​ത്ത​ത്. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം റോ​ഡ് ടാ​റിം​ഗി​നെ തു​ട​ര്‍​ന്ന് വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ട​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ പാ​ല​ത്തി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​കയാണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up