x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ല്‍


Published: June 6, 2026 04:24 AM IST | Updated: June 6, 2026 04:24 AM IST

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ള്‍​പ്പെ​ടെ മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ലാ​യി. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​വ​രും പി​ടി​യി​ലാ​യ​ത്.

തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ സ്വ​ദേ​ശി ലാ​റി ജോ​ണ്‍ (36), തൃ​ശൂ​ര്‍ ഈ​സ്റ്റ് കോ​മ്പാ​റ സ്വ​ദേ​ശി​നി ഐ​വി​ന്‍ പി. ​വി​ന്‍​സെ​ന്‍റ് (26), എ​റ​ണാ​കു​ളം ക​ട​മ​ക്കു​ടി സ്വ​ദേ​ശി നി​ഖി​ല്‍ പീ​റ്റ​ര്‍ (31) എ​ന്നി​വ​രെ​യാ​ണ് എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ കേ​സി​ലെ നാ​ലാം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നും 110.73 ഗ്രാം ​എം​ഡി​എം​എ​യും മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 1,85,650 രൂ​പ​യും എം​ഡി​എം​എ എ​ത്തി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up