x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​യാ​ർ തീ​ര​ത്തെ ജി​ല്ലാ കൃ​ഷിത്തോ​ട്ട​ത്തി​ൽ നി​ർ​മി​ച്ച ന​ട​പ്പാ​ത ഇ​ടി​ഞ്ഞു


Published: June 6, 2026 04:42 AM IST | Updated: June 6, 2026 04:42 AM IST

നേ​ര്യ​മം​ഗ​ലം ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ഫാം ​ടൂ​റി​സ​ത്തി​ന്‍റെ ഭാഗമായി പെ​രി​യാ​ർ തീ​ര​ത്ത് നി​ർ​മി​ച്ച ന​ട​പ്പാ​ത​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ നി​ല​യി​ൽ.

കോ​ത​മം​ഗ​ലം: മ​ഴ​യി​ൽ നേ​ര്യ​മം​ഗ​ലം ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ഫാം ​ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​യ​റി​ന്‍റെ തീ​ര​ത്ത് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ന​ട​പ്പാ​ത​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു. ന​ട​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ൾ ചെ​യ്തു​വ​രു​മ്പോ​ഴാ​ണ് ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു പെ​രി​യാ​ർ തീ​ര​ത്തേ​ക്ക് വീ​ണ​ത്. 38 അ​ടി​യോ​ളം നീ​ള​ത്തി​ലാ​ണ് ഇ​ടി​ഞ്ഞു പോ​യ​ത്. ഇ​ടി​ഞ്ഞ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു​വ​ശ​ങ്ങ​ളി​ലു​മാ​യി 40 അ​ടി​യോ​ളം ന​ട​പാ​ത​ക്ക് വി​ള്ള​ൽ വ​ന്നി​ട്ടു​ണ്ട്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ജി​ല്ലാ കൃ​ഷി​ത്തോട്ടത്തിലെ പെ​രി​യാ​ർ തീ​രത്തെ ഭാഗം ക​രി​ങ്ക​ല്ല് കൊ​ണ്ട് കെ​ട്ടി​പൊ​ക്കി​യി​രു​ന്നു. ഈ ​പ​ഴ​യ കെ​ട്ടി​ന്‍റെ ഉ​റ​പ്പി​നെ പ​റ്റി പ​ഠി​ക്കാ​തെയാ​ണ് ഇതിന് മു​ക​ളി​ൽ പു​തി​യ ന​ട​പ്പാ​ത നി​ർ​മി​ക്കു​വാ​ൻ പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​ർ​മാ​ർ​ അ​നു​വാ​ദം ന​ൽ​കി​യ​ത്.

75 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട്ടം വ​ന്ന​താ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യു​ന്ന ഏ​ജ​ൻ​സി കെ​എ​ൽ​ഡി​സി ആ​ണ് ക​രാ​റു​കാ​ർ​ക്ക് ടെ​ൻ​ഡ​ർ ന​ൽ​കു​ന്ന​ത്. ന​ബാ​ഡ് ആ​ണ് ഇ​തി​നു​വേ​ണ്ടി ഉ​ള്ള ഫ​ണ്ട്‌ വാ​യ്പ​യാ​യി ന​ൽ​കു​ന്ന​ത്. ഫാ​മി​ലെ കൃ​ഷി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ ന​ട​ന്നു​കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പെ​രി​യാ​ർ തീ​രം കെ​ട്ടി ന​ട​പാ​ത നി​ർ​മി​ച്ച​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up