x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രകൃതിക്കായി കൈകോർത്ത്...


Published: June 6, 2026 06:04 AM IST | Updated: June 6, 2026 06:04 AM IST

നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ലോ​ക​പ​രി​സ്ഥി​തി ദി​നത്തോടനുബന്ധിച്ച് തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ർ ഒ.​വി. ആ​ൽ​ഫ്ര​ഡ് വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം വൃക്കത്തൈ നടുന്നു.

നാ​ല​ാഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ലോ​ക​പ​രി​സ്ഥി​തി ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

മു​ഖ്യാ​തി​ഥി​യാ​യ തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ർ ഒ.​വി. ആ​ൽ​ഫ്ര​ഡ്, പ്രി​ൻ​സി​പ്പ​ൽ ജോ​ണ്‍ കു​ര്യ​ൻ, ബ​ർ​സാ​ർ ഫാ. ​ഏ​ബ്ര​ഹാം ഊ​ഴ​ത്തി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ടെ​റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ കാ​ന്പ​സി​ൽ ഒ​രു വൃ​ക്ഷ​ത്തൈ ന​ടീ​ൽ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും തൈ​ക​ൾ ന​ടു​ക​യും അ​വ​യെ പ​രി​പാ​ലി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.

പെ​രി​ങ്ക​ട​വി​ള ബ​ഡ്‌​സ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍

വെ​ള്ള​റ​ട: പെ​രി​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് ബ​ഡ്‌​സ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ പ​രി​സ്ഥി​തി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ മ​ണ​ലു​വി​ള തൈ ​ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന, ഷീ​ബ മ​ധു, പ്രേം​ജി​ത്ത് കൃ​ഷി ഓ​ഫീ​സ​ര്‍ അ​ദ്രി​ക, കൃ​ഷി ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ സ​നി​ല്‍, സൗ​മ്യ, റാ​ണി, ധ​ന്യ, ബ​ഡ്‌​സ് ടീ​ച്ച​ര്‍ സി​മി, ബ്ലോ​ക്ക് ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ തെ​റാ​പ്പി​സ്റ്റ് കാ​ര്‍​ത്തി​കേ​യ​ന്‍,വി​ദ്യാ​ര്‍​ഥി​ക​ള്‍, ബ​ഡ്‌​സ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു .

ധീ​ര​ജ​വാ​ൻ പ്രേം​ജി​ത് ഗ്ര​ന്ഥ​ശാ​ല

നെ​ടു​മ​ങ്ങാ​ട് : പ​റ​ണ്ടോ​ട് ധീ​ര​ജ​വാ​ൻ പ്രേം​ജി​ത് സ്‌​മാ​ര​ക റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റേ​യും ധീ​ര​ജ​വാ​ൻ പ്രേം​ജി​ത് ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് വാ​യ​ന​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ളി​യ​ന്നൂ​ർ ബാ​ല​വാ​ടി​യി​ൽ ഞാ​വ​ൽ​തൈ ന​ട്ടു. ക​ണ്ട​മ​ത്ത് ഭാ​സ്ക്ക​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കു​ടി​യ യോ​ഗം തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​സി.​അ​ഭി​ലാ​ഷ് ഉ​ത്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ നി​ഷാ സ​ജി​കു​മാ​ർ , റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​ജി​ത് ഭു​വ​ൻ , എം ​പീ​താം​ബ​ര​ൻ നാ​യ​ർ , എ​സ് വി​ജ​യ​കു​മാ​രി , വി ​ഉ​ഷാ​കു​മാ​രി , മ​ണി​ക​ണ്ഠ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അന്പിലിക്കോണം മാ​ർ ഈവാ​നി​യോ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: അ​മ്പി​ലിക്കോ​ണം മാ​ർ ഈ​വാ​നി​യോ​സ് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രോ​ട് പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ർ രാ​ജേ​ഷ്, സി​സ്റ്റ​ർ ജ​സീ​ന്ത എ​സ്ഐ​സി, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഇ​വാ​നാ എ​സ്ഐ സി ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡോ. ​ജി​ആ​ർ പ​ബ്ലി​ക് സ്കൂ​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​ജി.​ആ​ർ. പ​ബ്ലി​ക് സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഉ​ദ്ഘാ​ട​നം നിം​സ് മെ​ഡി​സി​റ്റി ക്വാ​ളി​റ്റി മാ​നേ​ജ​ർ ഡോ.​ശോ​ഭ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജിം​ഗ് ട്ര​സ്റ്റി അ​ഡ്വ.​ആ​ർ.​എ​സ്.​ഹ​രി​കു​മാ​ർ അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സു​ബി ഗ്ലാ​ഡ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ല്‍

വെ​ള്ള​റ​ട : പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല​യി​ല്‍ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മ വേ​ദി​യി​ല്‍ ഡ​യ​റ​ക്ട​ര്‍ മോ​ണ്‍.​ഡോ. വി​ന്‍​സ​ന്‍റ് കെ.​പീ​റ്റ​ര്‍ അ​ത്തി​മ​ര വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ക്ക​ന്‍ കു​രി​ശു​മ​ല 7 ാംമ​ത് തീ​ര്‍​ഥാ​ട​ന ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹ്യ​നൊ​രു ത​ണ​ല്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ജൂ​ണ്‍ മാ​സം സം​ഗ​മ വേ​ദി​യി​ലും തെ​ക്ക​ന്‍ കു​രി​ശു​മ​ല നെ​റു​ക​യി​ലു​മാ​യി ഫ​ല​വൃ​ക്ഷ തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ പ്ര​തി​ഞ്ജ​യും ന​ട​ന്നു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​രു​ണ്‍ പി. ​ജി​ത്ത്, ആ​ന​പ്പാ​റ ബ​ഥ​നി കോ​ണ്‍​വ​ന്‍റ് സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ റീ​നാ തോ​മ​സ്, സി​സ്റ്റ​ര്‍ ജ​മ്മ, ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ജി.​രാ​ജേ​ന്ദ്ര​ന്‍, ഹെ​ച്ച് .ഷൈ​ന്‍​കു​മാ​ര്‍ , അ​നീ​ഷ് നെ​ല്ലി​ശ്ശേ​രി, എ​സ്.​ജ​യ​ന്തി. ക്രി​സ്തു​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​ക്ഷ​ത്ര വ​നം സ്ഥാ​പി​ച്ചു

നെ​യ്യാ​റ്റി​ൻ​ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര ജി​ആ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ചു​റ്റും മ​തി​ലി​നോ​ട് ചേ​ർ​ന്ന് 27 ന​ക്ഷ​ത്ര തൈ​ക​ൾ ന​ട്ട് ന​ക്ഷ​ത്ര വ​നം സ്ഥാ​പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഡ​ബ്ലി​യു.​ആ​ർ.​ഹീ​ബ പേ​രാ​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കെഎൽ​സി​എ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത

തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാം, ഭാ​വി​യെ സു​ര​ക്ഷി​ത​മാ​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെഎൽ​സി​എ) തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​യ​ന്പ​ല​ത്തു ന​ട​ന്ന രൂ​പ​താ​ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കെഎൽ​സി​എ അ​ൽ​മാ​യ ഡ​യ​റ​ക്ട​ർ ഫാ. ​ബീ​ഡ് മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു തൈ ​ന​ട്ടാ​ൽ ഒ​രു ഭാ​വി വ​ള​രും​ എ​ന്ന ആ​പ്ത​വാ​ക്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും എ​ടു​ത്തു. കെഎൽ​സി​എ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ​ഫ​ർ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ

കീ​ഴാ​റൂ​ർ : ഐ​ഫ​ർ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. ചെ​യ​ർ​മാ​ൻ റ​വ. ലി​ജി വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ എ​ൻ. രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​ധ്യാ​പ​ക​രാ​യ കെ. ​ഷി​ബു, ജെ. ​രാ​ജേ​ഷ്, ജെ.​എ​സ്. നി​ത്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു.

കോട്ടൂർ യുപി സ്കൂളിൽ

കോ​ട്ടൂ​ർ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഗ​സ്ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് റേ​ഞ്ച് മാ​ങ്കോ​ട് ഇ​ഡി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ടൂ​ർ യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ . ഷി​ജു എ​സ്. വി. ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യും ചൊ​ല്ലി. സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജ​യ​ദേ​വ​ൻ, ശ്രീ​ദേ​വി സു​രേ​ഷ് എ​ന്നി​വ​രും മ​റ്റ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​സ്ഥി​തി നാ​ശ​ത്തി​ൽ നി​ന്നും പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്ക​ണം: മ​ന്ത്രി സി.​പി.​ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി നാ​ശ​ത്തി​ൽ നി​ന്നു പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു ഗ​താ​ഗ​ത, വ​യോ​ജ​ന വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ണ്‍. വ​ഞ്ചി​യൂ​ർ ഹോ​ളി എ​യ്ഞ്ച​ൽ​സ് സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഗ്രീ​ൻ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ തോം​സ​ണ്‍ ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​സ്റ്റ​ർ സെ​ബി​ൻ ഫെ​ർ​ണാ​ണ്ട​സ് സി​സ്റ്റ​ർ ജോ​ളി,, വ​ഞ്ചി​യൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ ലോ​പ്പ​സ്, ഗ്രീ​ൻ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​ശ്വ​തി സ​ലിം​കു​മാ​ർ, എ​സ്.​കെ ഷി​നു, ന​ഗ​രൂ​ർ ശ്രീ​കു​മാ​ർ, ഷീ​ബ ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് ജേ​ക്ക​ബ്സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ

ക​ഴ​ക്കൂ​ട്ടം: മേ​നം​കു​ളം സെ​ന്‍റ് ജേ​ക്ക​ബ്സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ച്വ​റ​ൽ സ​യ​ൻ​സ്–​ഇ​ക്കോ ക്ല​ബ്ബി​ന്‍റെ​യും ഐ​ക്യു​എ​സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​കൃ​തി എ​ന്ന പ്ര​മേ​യ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ച്ച​ക്ക​റി വി​ത്തു​ക​ൾ ന​ൽ​കു​ക​യും വി​ത്തൃ​ക്ഷ​ത്തൈ ന​ടു​ക​യും ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​എം.​ആ​ൽ​ബ​ർ​ട്ട് വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ഡ്സ​ൺ രാ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ത​ദ്ദേ​വൂ​സ്, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ലൂ​ർ​ദ് മൗ​ണ്ട് സ്കൂ​ൾ

വെ​മ്പാ​യം : വ​ട്ട​പ്പ​ാറ ലൂ​ർ​ദ് മൗ​ണ്ട് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ ഡോ​.ജി.എ​സ്.റോ​ഷ്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ബ്ര​ദ​ർ പീ​റ്റ​ർ വാ​ഴ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്രൊ​വി​ൻ​ഷ്യ​ൽ ബ്ര​ദ​ർ ഡെ​ന്നി​സ് തെ​ക്കേ പ​റ​മ്പി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ച​ട​ങ്ങി​ൽ ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ​.ടി.ഷാ​ഫി തോം​സ​ൺ, ​ലൂ​ർ​ദ് മൗ​ണ്ട് ഹ​യ​ർ​സെ​ക്ക​ൻഡറി പ്രി​ൻ​സി​പ്പ​ൽ റാ​ണി എം .അ​ല​ക്സ്, പി​ടിഎ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up