മേപ്പാടി: പീപ്പിൾസ് ഫൗണ്ടേഷൻ എഡ്യു സപ്പോർട്ട് സ്കീമിൽ സാമൂഹിക ശക്തീകരണം നടത്തിവരുന്ന പ്രദേശങ്ങളിലെ 30 വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് നൽകി. ബാഗ്, നോട്ട്ബുക്കുകൾ തുടങ്ങിയവ അടങ്ങിയതാണ് ഓരോ കിറ്റും.
വിതരണോദ്ഘാടനം നെടുന്പാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോ ഓഡിനേറ്റർ അബൂബക്കറിന് നൽകി നിർവഹിച്ചു. ടി.പി. യൂനസ് അധ്യക്ഷത വഹിച്ചു.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വാർഡ് അംഗം രുക്മിണി, ഇബ്രാഹിം അന്പലവയൽ, സമീർ കൈതക്കൽ വി.വി. കുഞ്ഞിമുഹമ്മദ് . എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News patanopakaranangal nalki Study materials