x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​നെ ഹൈ​വേ ത​ട​ഞ്ഞ് പു​തി​യ ഇ-​കാ​ർ സ്വ​ന്ത​മാ​ക്കി​യ​ത് ആ​ഘോ​ഷി​ച്ച സം​ഘം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ


Published: September 2, 2026 04:50 PM IST | Updated: September 2, 2026 04:50 PM IST

പു​തി​യ കാ​ർ സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ക്കാ​നാ​യി തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യി​ൽ ട്രാ​ഫി​ക് ത​ട​സ​പ്പെ​ടു​ത്തി ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പൂ​നെ​യി​ൽ പൊ​ലീ​സ് ന​ട​പ​ടി.

പൂ​നെ-​ബം​ഗ​ളൂ​രു ഹൈ​വേ​യി​ലെ വാ​ക​ഡ് ഭു​ജ്ബ​ൽ ചൗ​ക്കി​ന് സ​മീ​പ​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം വി​ത​ച്ചു​കൊ​ണ്ട് ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളും സം​ഘ​വും ചേ​ർ​ന്ന് റീ​ൽ​സ് എ​ടു​ത്ത​ത്.

ഡ്രോ​ണും ക്യാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ചും വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യും ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി​യ​ത്.

വ​ലി​യ പൂ​മാ​ല​യി​ട്ട് ക​റു​ത്ത മ​ഹി​ന്ദ്ര BE 6 കാ​റും റെ​ഡ് ഷീ​റ്റ് കൊ​ണ്ട് മൂ​ടി ഫ്ലാ​റ്റ്‌​ബെ​ഡ് ട്ര​ക്കി​ൽ ക​യ​റ്റി​യ ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​റും ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു വാ​ഹ​ന​വ്യൂ​ഹം ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

യാ​ത്രാ​ത​ട​സം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ​വ​ധാ​ന പൊ​ലീ​സ് ഉ​ട​ന​ടി ഇ​ട​പെ​ട്ട് നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മ​ഹി​ന്ദ്ര ഇ​വി ഉ​ട​മ​യാ​യ മാ​വ​ൽ സ്വ​ദേ​ശി​യെ​യും കൂ​ട്ടാ​ളി​യാ​യ അ​ജ​യ് സം​ഭ​ജി യാ​ദ​വി​നെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കൂ​ടാ​തെ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ര​ണ്ട് ടൊ​യോ​ട്ട ഫോ​ർ​ച്യൂ​ണ​ർ എ​സ്‌​യു​വി​ക​ളും ഒ​രു മ​ഹി​ന്ദ്ര BE 6 ഉം ​പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. വി​ഡി​യോ പ​ക​ർ​ത്തി​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​വ​ർ​ക്കു​മെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

മ​ഹി​ന്ദ്ര ഈ​യി​ടെ വി​പ​ണി​യി​ലി​റ​ക്കി​യ BE 6 എ​ന്ന ഇ​ല​ക്ട്രി​ക് എ​സ്‌​യു​വി​യു​ടെ ഡെ​ലി​വ​റി ആ​ഘോ​ഷ​മാ​ണ് ഒ​ടു​വി​ൽ പൊ​ലീ​സ് കേ​സി​ൽ ക​ലാ​ശി​ച്ച​ത്. ഒ​റ്റ ചാ​ർ​ജി​ൽ 708 കി​ലോ​മീ​റ്റ​ർ വ​രെ റേ​ഞ്ച് ന​ൽ​കു​ന്ന ഈ ​വാ​ഹ​നം 19.45 ല​ക്ഷം രൂ​പ പ്രാ​രം​ഭ വി​ല​യി​ലാ​ണ് ഇ​ന്ത്യ​യി​ൽ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.

Tags : PuneNews ViralReels PunePolice MahindraBE6 RoadSafety

Recent News

Corehub Up