x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​പ്പാ​വ​ണി​ഞ്ഞ് സ്കോ​ട്ടി​ഷ് മ​ണ്ണി​ൽ ച​രി​ത്ര​ത്തി​ന്‍റെ മു​ന്ന​ണി​പ്പോ​രാ​ളി; ആ​ഗോ​ള ശ്ര​ദ്ധ നേ​ടി സു​കി സും​ഗ​ർ


Published: September 2, 2026 03:56 PM IST | Updated: September 2, 2026 03:56 PM IST

എ​ഡി​ൻ​ബ​റൊ കോ​ട്ട​മു​റ്റ​ത്ത് സ്കോ​ട്ടി​ഷ് പാ​ര​മ്പ​ര്യ​ത്തെ​യും സി​ഖ് സം​സ്കാ​ര​ത്തെ​യും ഒ​രു​മി​പ്പി​ച്ചു നി​ർ​ത്തി പു​തി​യ ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ് ക​നേ​ഡി​യ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ഖ്‌​വി​ന്ദ​ർ ‘സു​കി’ സി​ങ് സും​ഗ​ർ.

റോ​യ​ൽ എ​ഡി​ൻ​ബ​റൊ മി​ലി​ട്ട​റി ടാ​റ്റൂ എ​ന്ന പ്ര​ശ​സ്ത​മാ​യ ആ​ഗോ​ള സൈ​നി​ക ക​ലാ​മേ​ള​യി​ൽ വാ​ൻ​കൂ​വ​ർ പൊ​ലീ​സ് പൈ​പ്പ് ബാ​ൻ​ഡി​നെ ന​യി​ച്ചാ​ണ് വാ​ൻ​കൂ​വ​ർ പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ കോ​ൺ​സ്റ്റ​ബി​ളാ​യ സു​ഖ്‌​വി​ന്ദ​ർ ആ​ഗോ​ള​ശ്ര​ദ്ധ നേ​ടി​യ​ത്.

ഈ ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വേ​ദി​യി​ൽ പ​ര​മ്പ​രാ​ഗ​ത ത​ല​പ്പാ​വ് ധ​രി​ച്ച് ഒ​രു ബാ​ൻ​ഡി​നെ ന​യി​ക്കു​ന്ന ആ​ദ്യ സി​ഖ് ഡ്രം ​മേ​ജ​ർ എ​ന്ന അ​പൂ​ർ​വ്വ നേ​ട്ട​വും ഇ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന് സ്വ​ന്ത​മാ​യി.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മി​ലി​ട്ട​റി ബാ​ൻ​ഡു​ക​ളും സാം​സ്കാ​രി​ക ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ന്ന മേ​ള​യി​ൽ കാ​ന​ഡ​യു​ടെ സാ​ന്നി​ധ്യം വേ​റി​ട്ട​താ​യി​രു​ന്നു. വാ​ൻ​കൂ​വ​ർ ബാ​ൻ​ഡി​ന്‍റെ നാ​ലാ​മ​ത്തെ പ​ങ്കാ​ളി​ത്ത​മാ​യി​രു​ന്നെ​ങ്കി​ലും സു​ഖ്‌​വി​ന്ദ​റി​ന് ഇ​ത് ആ​ദ്യ എ​ഡി​ൻ​ബ​റൊ അ​നു​ഭ​വ​മാ​യി​രു​ന്നു.

പ​ര​മ്പ​രാ​ഗ​ത സ്കോ​ട്ടി​ഷ് വ​സ്ത്ര​ധാ​ര​ണ രീ​തി​യാ​യ ടാ​ർ​ട്ട​ൻ കി​ൽ​റ്റി​നൊ​പ്പം സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​യ​ർ ബോ​ണ​റ്റി​ന് പ​ക​രം സി​ഖ് ആ​ചാ​ര​പ്ര​കാ​ര​മു​ള്ള ത​ല​പ്പാ​വ് അ​ണി​ഞ്ഞാ​ണ് അ​ദ്ദേ​ഹം ബാ​ൻ​ഡി​ന് മു​ന്നി​ൽ ന​ട​ന്ന​ത്. സം​സ്കാ​ര​ങ്ങ​ളു​ടെ ഈ ​അ​പൂ​ർ​വ്വ സ​മ​ന്വ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ലേ​ക്ക് സു​ഖ്‌​വി​ന്ദ​ർ ബാ​ൻ​ഡി​ന്‍റെ ഡ്രം ​മേ​ജ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ​യും ഗാം​ഭീ​ര്യ​മാ​ർ​ന്ന സാ​ന്നി​ധ്യ​ത്തെ​യും പ്ര​ശം​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഓ​ൺ​ലൈ​നി​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

കാ​ന​ഡ​യ്ക്കും ആ​ഗോ​ള സി​ഖ് സ​മൂ​ഹ​ത്തി​നും ഒ​രേ​പോ​ലെ അ​ഭി​മാ​നം ന​ൽ​കു​ന്ന ഈ ​വേ​റി​ട്ട കാ​ഴ്ച മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റി.

Tags : SikhPride RoyalEdinburghMilitaryTattoo EdinburghTattoo2026 SukhvinderSunger TartanAndTurban

Recent News

Corehub Up