Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PunePolice

Special

അ​ന്ന് വി​വാ​ദം, ഇ​ന്ന് ക്ലീ​ൻ ചി​റ്റ്; ക​ഫേ​യി​ലെ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി

പൂ​നെ ഫെ​ർ​ഗൂ​സ​ൻ കോ​ളേ​ജ് റോ​ഡി​ലെ ക​ഫേ​യി​ൽ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്ദീ​പ് ക​ദ​മി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തു. 

ഡെ​ക്കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഫ്ലൈ​യിം​ഗ് ജി​പ്സി ക​ഫേ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മേ​ശ​പ്പു​റ​ത്തി​രു​ന്ന ക​പ്പു​ക​ൾ ലാ​ത്തി​കൊ​ണ്ട് ത​ട്ടി​ത്തെ​റി​പ്പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ജൂ​ണി​ൽ ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. 

എ​ന്നാ​ൽ, സ​മ​യ​പ​രി​ധി ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച​തി​ന് മു​ൻ​പ് ആ​റോ​ളം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ നി​യ​മ​പ​ര​വും പോ​ലീ​സ് ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​വു​മാ​ണെ​ന്ന് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. 

കൃ​ത്യ​നി​ർ​വ​ഹ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി സേ​ന​യു​ടെ മ​നോ​വീ​ര്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന ത​ര​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ്, അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കാ​ൻ പൂ​നെ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മി​തേ​ഷ് കു​മാ​ർ ഉ​ത്ത​ര​വി​ട്ട​ത്.

Latest News

Corehub Up