x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാം മു​ക​ളി​ൽ ഒ​രാ​ൾ കാ​ണു​ന്നു​ണ്ട്; എ​ഐ കാ​മ​റ​ക​ൾ വീ​ണ്ടും മി​ഴി​തു​റ​ന്നു

വെബ് ഡെസ്ക്
Published: July 25, 2026 10:27 AM IST | Updated: July 25, 2026 10:27 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ച്ചി​രു​ന്ന മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ എ​ഐ കാ​മ​റ​ക​ൾ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച​തോ​ടെ കാ​മ​റ​ക​ൾ വീ​ണ്ടും മി​ഴി​തു​റ​ക്കു​ക​യും ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങു​ക​യും ചെ​യ്തു.

മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച കെ​ൽ​ട്രോ​ണി​ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട 55 കോ​ടി രൂ​പ കു​ടി​ശ​ക​യാ​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ഇ​തി​ൽ കാ​മ​റ​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് ന​ൽ​കി​യി​രു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക്ക് കെ​ൽ​ട്രോ​ൺ ന​ൽ​കേ​ണ്ട അ​ഞ്ചു​ല​ക്ഷം രൂ​പ​യും അ​ട​ച്ചി​രു​ന്നി​ല്ല.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ ആ​ദ്യം ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത്. റോ​ഡ് സു​ര​ക്ഷാ അ​ഥോ​റി​റ്റി​യാ​ണ് കെ​ൽ​ട്രോ​ണി​ന് തു​ക കൈ​മാ​റേ​ണ്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ത്കാ​ലം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags : AICamera KeralaTraffic Mvd RoadSafety TrafficFines Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up