Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knowledge

Ernakulam

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

ക്രി​യാ​ത്മ​ക മാ​റ്റ​ങ്ങ​ൾ വേ​ണം

പ​വി​ത്ര​വും പ​രി​പാ​വ​ന​വു​മാ​യ അ​ധ്യാ​പ​ന വൃ​ത്തി​യി​ല്‍ അ​ഭി​മാ​നി​ക്കു​ന്ന​തോ​ടൊ​പ്പം, പു​തു ത​ല​മു​റ​ക​ള്‍​ക്ക് മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സം പ​ക​ർ​ന്നു​കൊ​ടു​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളു​ടേ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണം ഇ​ന്ന് ഏ​റെ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ കാ​ലോ​ചി​ത​മാ​യ പ​രി​വ​ര്‍​ത്ത​ന​ത്തി​ന്, അ​ധ്യാ​പ​ക​രു​ടെ ക്രി​യാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്. മു​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ മാ​ത്രം ന​ട​പ്പി​ലാ​ക്കാ​നി​രി​ക്കു​ന്ന വ്യ​ക്തി​ക​ളാ​യി അ​ധ്യാ​പ​ക​രെ ത​രം താ​ഴ്ത്തു​ന്ന നി​യ​മ​ങ്ങ​ള്‍ തി​രു​ത്ത​പ്പെ​ട​ണം. അ​ത്ത​രം നി​യ​മ​ങ്ങ​ൾ കൊ​ണ്ടു, കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​മോ, പ​ഠ​ന പ്ര​ക്രി​യ​യോ, സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യോ സാ​ധ്യ​മാ​കി​ല്ല.

ഫാ. ​പോ​ള്‍ ചൂ​ര​ത്തൊ​ട്ടി,  പ്രി​ന്‍​സി​പ്പ​ല്‍, നി​ര്‍​മ​ല പ​ബ്ലി​ക് സ്‌​കൂ​ള്‍ മൂ​വാ​റ്റു​പു​ഴ

അ​ധ്യാ​പ​ക ന​ന്മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാം

കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ലും സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​ലും വ​ഹി​ക്കേ​ണ്ട ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന് പു​റ​മേ മ​റ്റ് ജോ​ലി​ക​ളി​ലും ഫ​യ​ൽ സം​വി​ധാ​ന​ങ്ങ​ളി​ലും അ​ധ്യാ​പ​ക​രെ ത​ള​ച്ചി​ടു​മ്പോ​ൾ ന​ഷ്ട​മാ​കു​ന്ന​ത് ഊ​ഷ്മ​ള​മാ​യ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി ബ​ന്ധ​ങ്ങ​ളു​ടെ നേ​ര​നു​ഭ​വ​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​മാ​ണ്. സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ നി​യ​മ​ന അം​ഗീ​കാ​ര​വും അ​ർ​ഹ​മാ​യ വേ​ത​നം വൈ​കു​ന്ന​തും അ​ധ്യാ​പ​ക​രെ ഇ​ന്ന് ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്നു. ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ അ​ധ്യാ​പ​ക​രെ അം​ഗീ​ക​രി​ക്കാ​ൻ കൂ​ടു​ത​ൽ ത​യാ​റാ​കു​മ്പോ​ൾ, അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി ബ​ന്ധ​ങ്ങ​ളി​ലെ ന​ന്മ​യു​ടെ മാ​തൃ​ക​ക​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ത​യാ​റാ​കു​മ്പോ​ൾ അ​ത്മാ​ഭി​മാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ആ​കും. എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഉ​ണ്ട് മാ​തൃ​ഭാ​വ​ത്തോ​ടെ കു​ട്ടി​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന, സ്നേ​ഹി​ക്കു​ന്ന, അ​വ​ർ​ക്ക് എ​ല്ലാ​മാ​യി മാ​റു​ന്ന നി​ര​വ​ധി അ​ധ്യാ​പ​ക​ർ. ഇ​ത്ത​രം ആ​ളു​ക​ളെ പ്രോത്സാ​ഹി​പ്പി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മാ​ധ്യ​മ​ങ്ങ​ൾ പ​ക​രു​ന്ന പ്രോ​ത്സാ​ഹ​നം വ​ള​രെ വ​ലു​താ​ണ്. ഊ​ഷ്മ​ള​മാ​യ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി ബ​ന്ധ​ങ്ങ​ൾ​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ന്ന ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​രാ​വ​ശ്യ​മാ​ണ്.

ഫാ. ​ആ​ന്‍റ​ണി പു​ലി​മ​ല​യി​ൽ, പ്ര​ധാ​ന​ധ്യാ​പ​ക​ൻ, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് കോ​ത​മം​ഗ​ലം

ഹൃ​ദ​യ​സ്നേ​ഹം പ്ര​തി​ഫ​ലം

ചി​ല ബ​ന്ധ​ങ്ങ​ൾ​ക്ക് കാ​ല​ത്തി​ന്‍റെ ക​ണ​ക്കു​പു​സ്ത​ക​ത്തി​ൽ അ​ള​വു​ക​ളി​ല്ല. വ​ർ​ഷ​ങ്ങ​ൾ ക​ട​ന്നു​പോ​യാ​ലും മ​ങ്ങി​പ്പോ​കാ​ത്ത ചി​ല മു​ഖ​ങ്ങ​ളു​ണ്ട്. ഓ​ർ​മ​യു​ടെ ഇ​ട​നാ​ഴി​ക​ളി​ലൂ​ടെ ഇ​ന്നും കേ​ൾ​ക്കു​ന്ന ചി​ല ശ​ബ്ദ​ങ്ങ​ളു​ണ്ട്. ജീ​വി​ത​ത്തി​ന്‍റെ ഏ​തോ വ​ഴി​ത്തി​രി​വി​ൽ, ആ​രും കാ​ണാ​തെ ന​മ്മെ താ​ങ്ങി​നി​ർ​ത്തി​യ ചി​ല വാ​ക്കു​ക​ളു​ണ്ട്. ആ ​മു​ഖ​ങ്ങ​ളു​ടെ​യും ശ​ബ്ദ​ങ്ങ​ളു​ടെ​യും വാ​ക്കു​ക​ളു​ടെ​യും കൂ​ട്ട​ത്തി​ൽ പ​ല​പ്പോ​ഴും ഒ​രു അ​ധ്യാ​പ​ക​നു​ണ്ടാ​കും. ഒ​രു കു​ട്ടി​യു​ടെ കൈ​യി​ൽ പേ​ന കൊ​ടു​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ ആ ​പേ​ന​യ്ക്ക് പി​ന്നി​ൽ ഒ​രു സ്വ​പ്നം കാ​ണാ​ൻ അ​വ​നെ പ​ഠി​പ്പി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല. ഒ​രു പാ​ഠം പ​ഠി​പ്പി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ വീ​ണ്ടും എ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള ധൈ​ര്യം പ​ക​രു​ക അ​തി​ലും വ​ലി​യ അ​ധ്യാ​പ​ന​മാ​ണ്. അ​ധ്യാ​പ​ക​വൃ​ത്തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​തി​ഫ​ലം ശ​മ്പ​ള​ച്ചീ​ട്ടി​ലോ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ലോ പു​ര​സ്കാ​ര​ങ്ങ​ളി​ലോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​ധ്യാ​പ​ക​ൻ ക്ലാ​സ് മു​റി​യി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ ശേ​ഷ​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന സ്നേ​ഹ​ത്തി​ലും ആ​ദ​ര​വി​ലു​മാ​ണ് ആ ​പ്ര​തി​ഫ​ലം.

സി​സ്റ്റ​ർ അ​ഞ്ജ​ലി എ​സ് വി​എം,  സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ൽ​പി​എ​സ് പ​റ​ന്പ​ൻ​ചേ​രി

പ​ഠ​ന​ത്തി​ലും ജീ​വി​ത​ത്തി​ലും ഒ​പ്പം

അ​ധ്യാ​പ​ക​ൻ പ​ഠി​പ്പി​ക്കു​ന്ന വ്യ​ക്തി മാ​ത്ര​മ​ല്ല, കു​ട്ടി​യു​ടെ ജീ​വി​ത​യാ​ത്ര​യി​ൽ വ​ഴി​കാ​ട്ടി​യും പ്ര​ചോ​ദ​ന​വു​മാ​ക​ണം. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ​ക്കൊ​പ്പം അ​വ​രു​ടെ വേ​ദ​ന​ക​ളും സ്വ​പ്ന​ങ്ങ​ളും തി​രി​ച്ച​റി​യാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ഹൃ​ദ​യ​മു​ള്ള സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്.
സ്നേ​ഹ​ത്തോ​ടും ക​രു​ണ​യോ​ടും ക്ഷ​മ​യോ​ടും കൂ​ടി കു​ട്ടി​ക​ളെ സ​മീ​പി​ക്കു​മ്പോ​ൾ അ​ധ്യാ​പ​ക​നും വി​ദ്യാ​ർ​ഥി​യും ത​മ്മി​ൽ ആ​ത്മ​ബ​ന്ധം വ​ള​രു​ന്നു. ഓ​രോ കു​ട്ടി​യി​ലും ദൈ​വം ന​ൽ​കി​യി​രി​ക്കു​ന്ന ക​ഴി​വു​ക​ളെ​യും ന​ന്മ​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ് അ​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​ത് അ​ധ്യാ​പ​ക​ന്‍റെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. അ​ധ്യാ​പ​ക​രെ ബ​ഹു​മാ​നി​ക്കു​ക​യും അ​വ​രു​ടെ ന​ല്ല നി​ർ​ദേ​ശ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്ന​തു വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ട​മ​യാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​വും വി​ശ്വാ​സ​വും സ്നേ​ഹ​വും നി​റ​യു​മ്പോ​ൾ ക്ലാ​സ് മു​റി അ​റി​വി​ന്‍റെ ഇ​ടം മാ​ത്ര​ല്ല, മൂ​ല്യ​ങ്ങ​ൾ വ​ള​രു​ന്ന ഒ​രു ന​ല്ല സ​മൂ​ഹ​ത്തി​ന്‍റെ ചെ​റി​യ മാ​തൃ​ക​യു​മാ​യി മാ​റു​ന്നു.

സി​സ്റ്റ​ർ റോ​സ്മി​ത സി​എം​സി,  ഫാ. ​ജെ​ബി​എം യു​പി​എ​സ് മ​ല​യി​ൻ​കീ​ഴ് കോ​ത​മം​ഗ​ലം

അ​ധ്യാ​പ​ക​ന്‍ ഫെ​സി​ലി​റ്റേ​റ്റ​ര്‍

ഗു​രു​വി​നെ ദൈ​വ​മാ​യി കാ​ണു​ക എ​ന്ന കാ​ഴ്ച​പ്പാ​ട് മ​ങ്ങി​യ ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ല്‍, വി​ദ്യ പ​ക​ര്‍​ന്നു കൊ​ടു​ക്കു​ക എ​ന്ന​തി​നേ​ക്കാ​ളു​പ​രി ഒ​രു ന​ല്ല മ​നു​ഷ്യ​നെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന ക​ര്‍​ത്ത​വ്യം ഓ​രോ അ​ധ്യാ​പ​ക​നും ഉ​ണ്ട്. കു​ട്ടി​ക​ള്‍ പ​ഠി​പ്പി​ക്ക​ലി​ന്‍റെ ഇ​ര​യാ​കാ​ന്‍ പാ​ടി​ല്ല. അ​വ​രു​ടെ മാ​ന​സി​ക​വും വൈ​കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഉ​ള്‍​പ്പെ​ട​ലി​ലൂ​ടെ​യാ​ണ് യ​ഥാ​ര്‍​ഥ വി​ദ്യാ​ഭ്യാ​സം സം​ഭ​വി​ക്കേ​ണ്ട​ത്. അ​ത് കു​ട്ടി​ക​ളു​ടെ മ​നോ​ഭാ​വ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു. സ​മ​ഗ്ര​മാ​യ വ​ള​ര്‍​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്നു. ഇ​ങ്ങ​നെ യ​ഥാ​ര്‍​ഥ വി​ദ്യാ​ഭ്യാ​സം സം​ഭ​വി​ക്കു​ന്നി​ട​ത്ത് അ​ധ്യാ​പ​ക​ന്‍ ഫെ​സി​ലി​റ്റേ​റ്റ​ര്‍ ആ​കു​ന്നു. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ണെ​ങ്കി​ല്‍ ഏ​തു പൂ​മൊ​ട്ടും വി​രി​യും.

സി​സ്റ്റ​ര്‍ ലി​സ്ബ​ത്ത് സി​എം​സി,  സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ജി​എ​ച്ച്എ​സ്എ​സ് മൂ​വാ​റ്റു​പു​ഴ

ല​ഹ​രി​ക​ളെ അ​ക​റ്റാ​ൻ പ്ര​ചോ​ദ​ന​മാ​ക​ണം

The solution of every problem is another problem.- ഗോ​യ്‌​ഥേ​യു​ടെ ഈ ​വാ​ക്കു​ക​ൾ വി​വി​ധ ല​ഹ​രി​ക​ളു​ടെ കാ​ര്യ​ത്തി​ലും അ​ർ​ഥ​വ​ത്താ​ണ്. ല​ഹ​രി മ​രു​ന്നു​ക​ൾ, മ​ദ്യാ​സ​ക്തി, മൊ​ബൈ​ൽ ഉ​പ​യോ​ഗം, സി​നി​മ ഭ്രാ​ന്ത്, ക​ള്ള​ത്ത​രം കാ​ണി​ക്കു​ക, നു​ണ പ​റ​യു​ക തു​ട​ങ്ങി​യ എ​ല്ലാ ആ​സ​ക്തി​ക​ളും മ​നു​ഷ്യ​നെ അ​വ​യു​ടെ അ​ടി​മ​ക​ളാ​ക്കു​ന്നു. സ​മ​പ്രാ​യ​ക്കാ​രു​ടെ സ്വാ​ധീ​നം, കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക സ​മ്മ​ർ​ദം, എ​ളു​പ്പ​ത്തി​ലു​ള്ള ല​ഭ്യ​ത ഇ​തെ​ല്ലാം ഇ​ത്ത​രം അ​ടി​മ​ത്ത​ത്തി​ന് കാ​ര​ണ​മാ​കാം. ഇ​തി​ൽ നി​ന്ന് കൈ​പി​ടി​ച്ചു​യ​ർ​ത്തി ഉ​ള്ളി​ൽ പ്ര​കാ​ശം പ​ര​ത്തി പ്ര​വ​ർ​ത്ത​നോ​ത്മു​ഖ​മാ​ക്കു​ന്ന​താ​വ​ണം വി​ദ്യാ​ഭ്യാ​സം. ആ​ശ​യ​വി​നി​മ​യം, ബോ​ധ​വ​ത്ക​ര​ണം, ശ്ര​ദ്ധ​യോ​ടെ​യു​ള്ള നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​നാ​വ​ശ്യ​മാ​ണ്. ല​ഹ​രി​യു​ടെ ല​ഭ്യ​ത കു​റ​യ്ക്കു​ക, ഡി​മാ​ൻ​ഡ് ഇ​ല്ലാ​താ​ക്കു​ക, അ​ടി​മ​പ്പെ​ട്ട​വ​രെ ചി​ക​ത്സി​ക്കു​ക എ​ന്നി​വ സ​മ​ഗ്ര​മാ​യി ന​ട​പ്പാ​ക്ക​ണം. തൂ​ഫാ​ൻ പോ​ലെ പ​ദ്ധ​തി​ക​ൾ എ​ന്നും സ​ജീ​വ​മാ​ക​ണം. ക​ളി​ക്ക​ള​വും വാ​യ​ന​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ശീ​ല​മാ​ക്കു​ന്ന​തി​ലും അ​വ​രു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ലും ഏ​കാ​ഗ്ര​ത വ​ള​ർ​ത്തു​ന്ന​തി​ലും അ​ധ്യാ​പ​ക​ർ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണം.

ഡോ. ​സെ​ൽ​വി സേ​വ്യ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ഇ​ല​ഞ്ഞി

ജെ​ൻ സി​യ്ക്കൊ​പ്പം മാ​റ​ണം

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ക​രു​ത​ലാ​യും സ്നേ​ഹ​മാ​യും താ​ങ്ങാ​യും നി​ല്‍​ക്കാ​നു​ള്ള വ​ലി​യ ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​യാ​ണ് ഓ​രോ അ​ധ്യാ​പ​ക​ദി​ന​ത്തെ​യും അ​ധ്യാ​പ​ക​ർ കാ​ണേ​ണ്ട​ത്. അ​ധ്യാ​പ​നം ഒ​രു ജോ​ലി മാ​ത്ര​മ​ല്ല; സ​മൂ​ഹ​ത്തോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ജെ​ൻ സി ​കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു പ്ര​വ​ർ​ത്ത​ന ശൈ​ലി​ക​ളി​ലും ക്രി​യാ​ത്മ​ക​മാ​യി മാ​റു​ക​യെ​ന്നു​ള്ള വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഇ​ന്ന് അ​ധ്യാ​പ​ക​ര്‍ നേ​രി​ടു​ന്ന​ത്.

അ​നീ​ഷ് കെ. ​ജോ​ര്‍​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ള്‍ അ​രി​ക്കു​ഴ

ക​രു​ത​ലാ​ണു കാ​ലോ​ചി​തം

അ​റി​വു പ​ക​രു​ന്ന​തി​നൊ​പ്പം ല​ഹ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക വി​പ​ത്തു​ക​ളി​ല്‍ നി​ന്ന് ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്ക് സം​ര​ക്ഷ​ണ ക​വ​ച​മാ​കാ​ന്‍ ഓ​രോ അ​ധ്യാ​പ​ക​നും സാ​ധി​ക്ക​ണം. ഒ​പ്പം സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ശ​രി​യാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കാ​നു​ള്ള വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​ക​ണം അ​ധ്യാ​പ​ക​ര്‍.
ഇ​ന്ന് പ​ഠി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ നാ​ളെ ലോ​ക​ത്തെ പ​ഠി​പ്പി​ക്കാ​നു​ള്ള​വ​രാ​ണ്. നാ​ടു​വി​ടാ​ന്‍ തു​നി​യു​ന്ന കൗ​മാ​ര​ങ്ങ​ള്‍​ക്കു ജ​ന്മ​നാ​ട്ടി​ൽ ത​ന്നെ തി​ള​ങ്ങാ​നു​ള്ള ആ​ത്മ​വി​ശ്വാ​സ​വും പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും പ​ക​ര്‍​ന്നു ന​ല്‍​കേ​ണ്ട​തു​ണ്ട്. സ്‌​നേ​ഹ​ത്തോ​ടും ശ്ര​ദ്ധ​യോ​ടും​കൂ​ടി കു​ട്ടി​ക​ൾ​ക്കു വ​ഴി​കാ​ട്ടാ​ന്‍ ന​ല്‍​കു​ന്ന ക​രു​ത​ല്‍ ത​ന്നെ​യാ​ണ് കാ​ലോ​ചി​ത​മാ​യ അ​ധ്യാ​പ​നം.

സെ​ബാ​സ്റ്റ്യ​ന്‍ മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍, സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് ക​ല്ലൂ​ര്‍​ക്കാ​ട്

വേണം മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം

വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യും നൂ​ത​ന പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മി​ക​ച്ച പ​ഠ​നാ​ന്ത​രീ​ക്ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ മി​ക​ച്ച പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. അ​തി​ൽ അ​ധ്യാ​പ​ക​ർ​ക്കു വ​ലി​യ പ​ങ്ക് നി​ർ​വ​ഹി​ക്കാ​നാ​കും. അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​ക​ണം. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ പി​ടി​യി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും കാ​മ്പ​സു​ക​ളെ​യും ര​ക്ഷി​ക്കാ​ൻ സീ​മ​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം തു​ട​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ന​വ ചി​ന്ത​യും ഭാ​വ​ന​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ സൃ​ഷ്ടി​ക്കു​ന്ന​താ​ക​ണം വി​ദ്യാ​ഭ്യാ​സം. പ​തു ത​ല​മു​റ​യു​ടെ കാ​ഴ്ച​പ്പാ​ട് പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. സാ​ഹി​ത്യ​ര​ച​ന​യ്ക്കും വാ​യ​ന​യ്ക്കും വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യി​ൽ വ​ലി​യ സ്ഥാ​ന​മു​ണ്ട്. മാ​ന​സി​ക​വും ആ​ത്മീ​യ​വു​മാ​യ ഉ​ത്ത​മാം​ശ​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന് ക​ഴി​യ​ട്ടെ.

ജോ​മോ​ൻ ജോ​സ്, ഐ​പ്പ് മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ, ക​ലൂ​ർ

ക്ലാ​സ് മു​റി​ക്കു​മ​പ്പു​റം..


ക്ലാ​സ് മു​റി ഇ​ന്നു നാ​ലു ചു​വ​രു​ക​ള്‍​ക്കു​ള്ളി​ലെ ഒ​രു ഇ​ട​മ​ല്ല, പു​റം​ലോ​ക​ത്തി​ന്‍റെ മു​ഴു​വ​ന്‍ പ്ര​ക്ഷു​ബ്ധ​ത​യും അ​തി​ന​ക​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന ഒ​രു കാ​ല​ത്തി​ന്‍റെ ക​ണ്ണാ​ടി​യാ​ണ്. അ​തി​ല്‍ ഒ​രു ന​ല്ല കേ​ള്‍​വി​ക്കാ​ര​നെ​യാ​ണ് ഇ​ന്ന് കു​ട്ടി​ക​ള്‍​ക്ക് ആ​വ​ശ്യം. അ​റി​വി​ന്‍റെ വാ​തി​ലു​ക​ള്‍ അ​ന​ന്ത​മാ​യി തു​റ​ന്നു​കി​ട​ക്കു​മ്പോ​ഴും, സ്വ​ന്തം ഉ​ള്ളി​ലേ​ക്കു​ള്ള വാ​തി​ല്‍ അ​ട​ഞ്ഞു​പോ​കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് അ​ധ്യാ​പ​ക​ന്‍ പ​ല​പ്പോ​ഴും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ളു​ടെ സ​മൃ​ദ്ധി ജ്ഞാ​ന​ത്തി​ന്‍റെ സ​മൃ​ദ്ധി​യാ​ക​ണ​മെ​ന്നി​ല്ല. വി​ര​ല്‍​ത്തു​മ്പി​ല്‍ ലോ​കം ല​ഭി​ക്കു​മ്പോ​ഴും, ഒ​രു മ​നു​ഷ്യ​ന്‍റെ ക​ണ്ണി​ലേ​ക്കു നോ​ക്കി അ​വ​ന്‍റെ വേ​ദ​ന വാ​യി​ക്കാ​നു​ള്ള ക​ഴി​വ് ന​ഷ്ട​പ്പെ​ടു​ന്നു​വെ​ങ്കി​ല്‍, ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഏ​തോ ക​ണ്ണി മു​റി​ഞ്ഞു​പോ​യി​രി​ക്കു​ന്നു. ല​ഹ​രി​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​സ​ക്തി​യും അ​ക്ര​മ​വാ​സ​ന​യും വാ​യ​ന​യി​ല്‍ നി​ന്നും ക​ളി​ക്ക​ള​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള അ​ക​ല്‍​ച്ച​യും കേ​വ​ലം കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളാ​യി കാ​ണാ​നാ​കി​ല്ല. അ​വ വ​ള​രു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ നി​ഴ​ലു​ക​ളാ​ണ്; ആ ​നി​ഴ​ലു​ക​ള്‍ ത​ന്നെ​യാ​ണ് ഇ​ന്ന് ക്ലാ​സ് മു​റി​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ മ​ന​സി​നു​മേ​ല്‍ വീ​ഴു​ന്ന​ത്.

പി. ​സാം ആ​ന്‍റ​ണി, സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ള്‍ പെ​രി​ങ്ങ​ഴ

സാ​ങ്കേ​തി​ക​വി​ദ്യ അ​ധ്യാ​പ​ക​നു പ​ക​ര​മ​ല്ല

അ​ധ്യാ​പ​ക​ന്‍റെ യ​ഥാ​ർ​ഥ നേ​ട്ടം പ​ക​ർ​ന്നു​ന​ൽ​കി​യ അ​റി​വി​നേ​ക്കാ​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ സൃ​ഷ്ടി​ക്കു​ന്ന ന​ല്ല മാ​റ്റ​ങ്ങ​ളാ​ണ്. അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​വും മൂ​ല്യ​ബോ​ധ​വും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​ധ്യാ​പ​ക​ർ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. അ​ധ്യാ​പ​ക​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ സ്നേ​ഹ​വും ക​രു​ത​ലും പ​ല​പ്പോ​ഴും ഒ​രു കു​ട്ടി​യു​ടെ ജീ​വി​ത​ത്തെ ത​ന്നെ മാ​റ്റി​മ​റി​ക്കും. സാ​ങ്കേ​തി​ക​വി​ദ്യ വ​ള​ർ​ന്നാ​ലും കു​ട്ടി​ക​ളെ മ​ന​സി​ലാ​ക്കാ​നും കേ​ൾ​ക്കാ​നും വ​ഴി​കാ​ട്ടാ​നു​മു​ള്ള അ​ധ്യാ​പ​ക​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ​ക്കു പ​ക​ര​മാ​കി​ല്ല. സ​മൂ​ഹ​ത്തി​ലെ മൂ​ല്യ​ശോ​ഷ​ണം അ​ധ്യാ​പ​ക​സ​മൂ​ഹ​ത്തെ​യും സ്വാ​ധീ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പ​ക​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും പു​ല​ർ​ത്ത​ണം. അ​റി​വി​നൊ​പ്പം മൂ​ല്യ​ങ്ങ​ളും ആ​ത്മ​വി​ശ്വാ​സ​വും പ​ക​രു​ന്ന അ​ധ്യാ​പ​ന​മാ​ണ് ന​ല്ലൊ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ദി​നം ആ​ദ​ര​വി​ന്‍റെ ദി​നം മാ​ത്ര​മ​ല്ല, ഉ​ത്ത​ര​വാ​ദി​ത്ത​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന നാ​ൾ കൂ​ടി​യാ​ണ്.

മാ​രി​യ​റ്റ് ഡോ​മി, സെ​ന്‍റ് റീ​ത്താ​സ് എ​ൽ​പി​എ​സ് മു​ടി​ക്ക​രാ​യ്

പ്ര​തീ​ക്ഷ​യു​ള്ള​വ​രാ​കാം

പു​തു​ത​ല​മു​റ​യ്ക്ക് അ​റി​വു​ണ്ട്, എ​ന്നാ​ൽ തി​രി​ച്ച​റി​വ് തീ​രെ​യി​ല്ലെ​ന്ന പ​രി​ഭ​വം കാ​ല​ങ്ങ​ളാ​യി നാം ​കേ​ൾ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ ന​മ്മു​ടെ കു​രു​ന്നു​ക​ൾ ന​ന്മ​യു​ടെ വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ന്ന​ത് ഒ​രു അ​ധ്യാ​പ​ക​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ട്. അ​ത് തീ​ർ​ച്ച​യാ​യും ശു​ഭ​ല​ക്ഷ​ണം ത​ന്നെ. കൊ​ച്ചു​കൊ​ച്ചു കു​സൃ​തി​ക​ളി​ൽ അ​വ​ർ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത് വ​ലി​യ ന​ന്മ​ക​ളാ​ണ്. അ​തി​ന്‍റെ ശോ​ഭ ഒ​ട്ടും ന​ഷ്ട​പ്പെ​ടു​ത്താ​തെ അ​റി​വ് പ​ക​രു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​ക് ന​ൽ​കാം. തീ​ർ​ത്തും ദു​ർ​ഘ​ട​മാ​യ ജീ​വി​ത വ​ഴി​ക​ളി​ൽ കാ​ലി​ട​റാ​തെ ആ​ത്മ​വി​ശ്വ​സ​ത്തി​ന്‍റെ വ​ൻ മ​തി​ൽ തീ​ർ​ക്കാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കാം. പു​തു ത​ല​മു​റ​യെ​ക്കു​റി​ച്ചും അ​വ​രു​ടെ ന​ല്ല നാ​ളെ​യെ​ക്കു​റി​ച്ചും നാം ​അ​ഭി​മാ​നി​ക്കു​ന്ന ദി​ന​ങ്ങ​ൾ വി​ദൂ​ര​മ​ല്ല. പ്ര​തീ​ക്ഷ​യു​ള്ള​വ​രാ​കാം.

നോ​ബി​ൾ വ​ർ​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ, ലി​റ്റി​ൽ ഫ്ല​വ​ർ എ​ൽ​പി സ്കൂ​ൾ ഊ​ന്നു​ക​ൽ

തി​രു​ത്ത​ൽ ശ​ക്തി​യാ​ക​ണം അ​ധ്യാ​പ​ക​ർ

ഒ​രു അ​ധ്യാ​പ​ക​ന്‍റെ വാ​ക്കു​ക​ളേ​ക്കാ​ൾ ശ​ക്ത​മാ​ണ് അ​യാ​ളു​ടെ പ്ര​വൃ​ത്തി​ക​ൾ. പൊ​തു​സ​മൂ​ഹ​ത്തി​ലെ എ​ല്ലാ ജീ​ർ​ണ​ത​ക​ളും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ലേ​ക്കും ക​ട​ന്നു​വ​രു​ന്നു എ​ന്ന ആ​രോ​പ​ണം വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ങ്കി​ലും അ​തി​നെ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​നു ക​ഴി​യി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ല്ലൊ​രു മാ​തൃ​ക​യാ​കാ​ൻ ഓ​രോ അ​ധ്യാ​പ​ക​രും ശ്ര​മി​ക്കു​മ്പോ​ഴാ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സം സം​ഭ​വി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രും സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ൽ സ​മൂ​ഹ​ത്തി​ന്‍റെ ന​ൻ​മ​ക​ളും തി​ൻ​മ​ക​ളും അ​വ​രേ​യും സ്വാ​ധീനി​ച്ചേ​ക്കാം. എ​ന്നാ​ൽ അ​ധ്യാ​പ​ക​ന്‍റെ മ​ഹ​ത്വം സ​മൂ​ഹ​ത്തെ അ​തേ​പ​ടി അ​നു​ക​രി​ക്കു​ന്ന​തി​ല​ല്ല, സ​മൂ​ഹ​ത്തി​ലെ തെ​റ്റു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് അ​വ​യ്ക്കെ​തി​രെ നി​ല​കൊ​ള്ളു​ന്ന​തി​ലാ​ണ്. ഒ​രു അ​ധ്യാ​പ​ക​ന്‍റെ ചെ​റി​യ വീ​ഴ്ച പോ​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ച്ചേ​ക്കാം. അ​തു​കൊ​ണ്ട് അ​ധ്യാ​പ​ക സ​മൂ​ഹം ആ​ത്‌​മ​പ​രി​ശോ​ധ​യ്ക്ക് ത​യാ​റാ​ക​ണം. സ​മൂ​ഹ​ത്തി​ൽ ജീ​ർ​ണ​ത​ക​ളു​ടെ പ്ര​തി​ഫ​ല​ന​മാ​കാ​തെ ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ശ​ക്തി​യാ​യി മാ​റു​ക​യാ​ണ് ഇ​ന്ന​ത്തെ അ​ധ്യാ​പ​ക​രു​ടെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തം.

മേ​ജോ ജോ​സ്, സേ​ക്ര​ട്ട് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സ് ആ​യ​വ​ന

വാ​യ​ന​യു​ടെ വാ​താ​യ​ന​ങ്ങ​ൾ

വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്കു കൈ​പി​ടി​ച്ചു ന​ട​ത്തി​യ അ​ധ്യാ​പ​ക​ർ​ക്കു മു​ന്പി​ൽ കൂ​പ്പു​കൈ​ക​ൾ. അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ന​മു​ക്ക് വാ​യ​ന​യു​ടെ പു​തു വാ​താ​യന​ങ്ങ​ൾ​തു​റ​ക്കാം. പു​തി​യ ചി​ന്താ ശ​ക​ല​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാം. പു​സ്ത​ക​മി​ല്ലാ​ത്ത ഭ​വ​നം ആ​ത്മാ​വി​ല്ലാ​ത്ത ശ​രീ​രം പോ​ലെ​യാ​ണ്. ചെ​റു​താ​യി വാ​യി​ച്ചു തു​ട​ങ്ങാം. പ​തി​യെ വാ​യ​ന​യു​മാ​യി കൂ​ട്ടു കൂ​ടാം. അ​തി​ന്‍റെ തോ​ളി​ലേ​റി സ​ഞ്ച​രി​ക്കാം. എ​പ്പോ​ഴാ​ണോ നി​ങ്ങ​ൾ ഒ​രു പു​സ്ത​കം കൈ​യി​ലെ​ടു​ക്കു​ന്ന​ത് അ​പ്പോ​ൾ മു​ത​ൽ നി​ങ്ങ​ൾ ലോ​ക​ത്തെ, അ​തി​ലൂ​ടെ മ​റ്റു മ​നു​ഷ്യ​രെ ക​ണ്ടെ​ത്തു​ന്നു. ഭ​യ​ത്തെ അ​ക​റ്റി നി​ർ​ത്തി നാ​യ​ക​രാ​യ​വ​രെ, ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ച ശസ്ത്ര​ജ്ഞ​രെ, അ​സാ​ധാ​ര​ണ​ക്കാ​രാ​യ സാ​ധാ​ര​ണ​ക്കാ​രെ.... എ​ന്നി​ങ്ങ​നെ ഒ​ട്ട​ന​വ​ധി സാ​ധ്യ​ത​ക​ളെ വാ​യ​ന നി​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്നു.

സി​ജി അ​ഗ​സ്റ്റി​ൻ, ഹെ​ഡ്മാ​സ്റ്റ​ർ, ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ് കോ​ത​മം​ഗ​ലം

വി​സ്മ​യ​ങ്ങ​ളു​ടെ വ​സ​ന്ത​കാ​ലം

ജീ​വി​ത​ത്തി​ല്‍ വ​ര്‍​ണ വി​സ്മ​യ​ങ്ങ​ളു​ടെ വ​സ​ന്തം നെ​യ്യു​ന്ന ബാ​ല്യ, കൗ​മാ​ര​ങ്ങ​ളെ വ​ലി​യൊ​രു ആ​ശ​ങ്ക​യോ​ടെ അ​ല്ലാ​തെ ഇ​ന്ന് നോ​ക്കി​ക്കാ​ണാ​നാ​വി​ല്ല. ക​ഥ പ​റ​യു​ന്ന ക​ണ്ണു​ക​ളോ​ടെ ക്ലാ​സ് മു​റി​ക്കു​ള്ളി​ല്‍ വാ​ചാ​ല​രാ​കു​ന്ന കു​ഞ്ഞു ജീ​വി​ത​ങ്ങ​ളി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ ക​ട​ന്നു​ചെ​ല്ലു​മ്പോ​ള്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വ​ലി​യൊ​രു തി​രി​ച്ച​റി​വി​ലേ​ക്കാ​ണ് അ​തു ന​മ്മ​ളെ കൊ​ണ്ടു​പോ​കു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ഗെ​യി​മു​ക​ളും റീ​ല്‍​സും ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞ അ​വ​രു​ടെ മ​ന​സി​ന്‍റെ ഇ​ട​ങ്ങ​ളി​ല്‍ ബ​ന്ധ​ങ്ങ​ള്‍​ക്കും മൂ​ല്യ​ങ്ങ​ള്‍​ക്കും ഇ​ന്നു​ള്ള സ്ഥാനം ​എ​ന്താ​ണ് ? ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഫോ​ളോ​വേ​ഴ്‌​സി​ന്‍റെ എ​ണ്ണം കൂ​ട്ടാ​നും ലൈ​ക്കു​ക​ളും ക​മ​ന്‍റു​ക​ളും വാ​രി​ക്കൂ​ട്ടാ​നു​മു​ള്ള ത​ത്ര​പ്പാ​ടി​ല്‍ മ​ന​സു തു​റ​ന്ന് സം​സാ​രി​ക്കു​വാ​നോ യ​ഥാ​ര്‍​ഥ സൗ​ഹൃ​ദ​ത്തി​ന്‍റെ ഒ​ളി​മ​ങ്ങാ​ത്ത നി​റ​ങ്ങ​ളെ തൊ​ട്ട​റി​യു​വാ​നോ ക​ഴി​യാ​തെ പോ​കു​ന്ന കു​ട്ടി​ക​ളാ​ണ് ഇ​ന്ന​ധി​ക​വും. ര​ക്ഷി​താ​ക്ക​ളു​ടെ ജോ​ലി​ത്തി​ര​ക്കും സ​മ​യ​ക്കു​റ​വും മൂ​ലം ഇ​ന്നു സ്‌​കൂ​ള്‍ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രു​ന്ന ഊ​ണു മേ​ശ​പ്പു​റ​ങ്ങ​ളും അ​ടു​ക്ക​ള തി​ണ്ണ​ക​ളു​മൊ​ക്കെ ന​മ്മു​ടെ മ​ക്ക​ള്‍​ക്ക് അ​ന്യ​മാ​കു​ന്നു. അ​വ​യെ​ല്ലാം തി​രി​ച്ചു​പി​ടി​ക്കു​ക ത​ന്നെ വേ​ണം.

പാ​ര്‍​വ​തി പി. ​നാ​യ​ര്‍, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ച്ച്എ​സ്എ​സ് ആ​നി​ക്കാ​ട്

വാ​യ​ന​യി​ൽ പ്ര​ചോ​ദ​നം

വാ​യ​നാ​ശീ​ല​ത്തി​ല്‍ വ​ള​രാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ധ്യാ​പ​ക​ര്‍ നി​ര​ന്ത​രം പ്ര​ചോ​ദി​പ്പി​ക്ക​ണം. പു​തി​യ ആ​ശ​യ​ങ്ങ​ളും വ്യ​ത്യ​സ്ത സം​സ്‌​കാ​ര​ങ്ങ​ളും പ​രി​ച​യ​പ്പെ​ടാ​ന്‍ വാ​യ​ന​യി​ലൂ​ടെ സാ​ധി​ക്കും. വാ​യ​ന പ​ദ​സ​മ്പ​ത്തു കൂ​ട്ടും. ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നു​ള്ള ക​ഴി​വി​നെ മെ​ച്ച​പ്പെ​ടു​ത്തും. ദി​വ​സ​വും കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും വാ​യ​ന​ക്കാ​യി മാ​റ്റി​വ​യ്ക്ക​ണം. ഇ​തു ലോ​ക​ത്തെ നോ​ക്കി​ക്കാ​ണു​ന്ന രീ​തി​യി​ല്‍ ത​ന്നെ​യും പ​രി​വ​ര്‍​ത്ത​ന​മു​ണ്ടാ​ക്കും.

മെ​റി​ന്‍ പൗ​ലോ​സ്, ടൈ​റോ​സ് പ്രീ ​സ്‌​കൂ​ള്‍ പി​റ​വം

ന​മു​ക്കു സ​ഹ​യാ​ത്രി​ക​രാ​കാം

വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ൽ ല​ഭി​ക്കു​ന്ന കാ​ല​ത്ത്, ശ​രി​യും തെ​റ്റും തി​രി​ച്ച​റി​യാ​നു​ള്ള വി​വേ​കം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തു​ക​യെ​ന്ന​ത് അ​ധ്യാ​പ​ക​രു​ടെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. കു​ട്ടി​യു​ടെ ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യു​ക​യും അ​വ​ന്‍റെ ചോ​ദ്യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് അ​ധ്യാ​പ​നം അ​ർ​ഥ​വ​ത്താ​കു​ന്ന​ത്. ഭ​യ​ത്തേ​ക്കാ​ൾ സ്നേ​ഹ​വും നി​ർ​ബ​ന്ധ​ത്തേ​ക്കാ​ൾ പ്ര​ചോ​ദ​ന​വും പ​ഠ​ന​ത്തെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ന്നു. ഓ​രോ കു​ട്ടി​യെ​യും മ​റ്റൊ​രാ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യാ​തെ, അ​വ​ന്‍റെ സ്വ​ന്തം ക​ഴി​വു​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണം. അ​ധ്യാ​പ​ക​ൻ ഒ​രു ഉ​ത്ത​ര​ത്തി​ന്‍റെ ഉ​ട​മ​യാ​കു​ന്ന​തി​നേ​ക്കാ​ൾ, ഉ​ത്ത​ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ കു​ട്ടി​യു​ടെ സ​ഹ​യാ​ത്രി​ക​നാ​ക​ണം. അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ലെ ഊ​ഷ്മ​ള​ത​യാ​ണ് അ​റി​വി​നെ അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്ന​ത്.

ടി.​എ. സു​ബൈ​ദ,  പ്ര​ധാ​ന​ധ്യാ​പി​ക, ജി​എ​ൽ​പി​എ​സ് മ​ണി​മ​രു​തും​ചാ​ൽ

NRI

അ​റി​വി​ന്റെ ലോ​ക​വു​മാ​യി സ​ന്തോ​ഷ് പി​ള്ള​യു​ടെ 'ക​ഥ​യ​റി​വ്' യൂ​ട്യൂ​ബ് ചാ​ന​ൽ പു​റ​ത്തി​റ​ങ്ങി

ഡാ​ള​സ് യാ​ത്ര​ക​ളി​ലൂ​ടെ​യും അ​ഭി​മു​ഖ​ങ്ങ​ളി​ലൂ​ടെ​യും നേ​ടി​യെ​ടു​ക്കു​ന്ന വി​ജ്ഞാ​നം ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ന്തോ​ഷ് പി​ള്ള പു​തി​യ യൂ​ട്യൂ​ബ് ചാ​ന​ൽ ആ​രം​ഭി​ച്ചു. 'ക​ഥ​യ​റി​വ്' (Kadhayarivu) എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ചാ​ന​ൽ, ച​രി​ത്ര​വും സം​സ്കാ​ര​വും കോ​ർ​ത്തി​ണ​ക്കി​യു​ള്ള ദൃ​ശ്യാ​നു​ഭ​വ​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കാ​യി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

ആ​ദ്യ എ​പ്പി​സോ​ഡി​ൽ യൂ​റോ​പ്പി​ൽ നി​ന്നു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ അ​മേ​രി​ക്ക​യി​ൽ സ്ഥാ​പി​ച്ച ഏ​റ്റ​വും പു​രാ​ത​ന​മാ​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ "ദി ​ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക ഓ​ഫ് സെ​ന്റ് ഫ്രാ​ൻ​സി​സ് ഓ​ഫ് അ​സ്സീ​സി"​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ചാ​ന​ലി​ലെ ആ​ദ്യ വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന്യൂ ​മെ​ക്സി​ക്കോ​യു​ടെ ത​ല​സ്ഥാ​ന​മാ​യ സാ​ന്തേ ഫേ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം വീ​ഡി​യോ വി​ശ​ദീ​ക​രി​ക്കു​ന്നു.

1610-ൽ ​സ്പെ​യി​നി​ൽ നി​ന്നും എ​ത്തി​യ 56 കു​ടി​യേ​റ്റ​ക്കാ​രാ​ണ് ഈ ​ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​രാ​ധ​നാ​ല​യം നി​ർ​​മിച്ചത്.​ അ​മേ​രി​ക്ക​യി​ലെ കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ന്‍റെ​യും വാ​സ്തു​വി​ദ്യ​യു​ടെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി ഈ ​പ​ള്ളി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

വൈ​വി​ധ്യ​മാ​ർ​ന്ന അ​റി​വു​ക​ൾ പ​ങ്കു​വയ്​ക്കു​ന്ന ഈ ​ചാ​ന​ലി​ലെ വീ​ഡി​യോ​ക​ൾ കാ​ണു​ന്ന​തി​നാ​യി യൂ​ട്യൂ​ബി​ൽ "Kadhayarivu" എ​ന്ന് സെ​ർ​ച്ച് ചെ​യ്യു​ക.

യാ​ത്ര​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്കും ച​രി​ത്ര ത​ൽ​പ​ര​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​ണ് സ​ന്തോ​ഷ് പി​ള്ള ത​ന്‍റെ ചാ​ന​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യ വീ​ഡി​യോ​ക​ൾ ചാ​ന​ലി​ലൂ​ടെ പു​റ​ത്തു​വി​ടു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Latest News

Corehub Up