Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FinancialAssistance

ക്രി​സ്മ​സ് ആ​ഘോ​ഷം; പ​ള്ളി​ക​ൾ​ക്ക് 30,000 രൂ​പ ധ​ന​സ​ഹാ​യ​വു​മാ​യി തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ

ഹൈ​ദ​രാ​ബാ​ദ്: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ള്ളി​ക​ൾ പെ​യി​ന്‍റ് ചെ​യ്യു​ന്ന​തി​നും ദീ​പാ​ല​ങ്കാ​ര​ത്തി​നു​മാ​യി 30,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി തെ​ല​ങ്കാ​ന ക്രി​സ്ത്യ​ൻ മൈ​നോ​റി​റ്റീ​സ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

എ​ല്ലാ വ​ർ​ഷ​വും ക്രി​സ്മ​സ് സം​സ്ഥാ​ന ഉ​ത്സ​വ​മാ​യാ​ണ് തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലെ​യും ഗ്രേ​റ്റ​ർ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ, സൈ​ബ​റാ​ബാ​ദ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ, മ​ൽ​കാ​ജ്ഗി​രി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ​യും ര​ജി​സ്റ്റ​ർ ചെ​യ്ത പ​ള്ളി​ക​ൾ​ക്ക് ധ​ന​സ​ഹാ​യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാം.

23ന് ​ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ ന​ട​പ​ടി​ക​ൾ  30 ന് ​അ​വ​സാ​നി​ക്കും. tgobmms.cgg.gov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി​യും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ ന്യൂ​ന​പ​ക്ഷ ക്ഷേ​മ ഓ​ഫീ​സ​ർ​മാ​ർ​ക്കോ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കോ കൈ​മാ​റ​ണം.

Latest News

Corehub Up