x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്ലാ​മി​ൽ ലിം​ഗ​വി​വേ​ച​ന​മി​ല്ല; കാ​ന്ത​പു​ര​ത്തെ ത​ള്ളി പാ​ള​യം ഇ​മാം

വെബ് ഡെസ്ക്
Published: September 4, 2026 08:25 PM IST | Updated: September 4, 2026 08:25 PM IST

പാ​ള​യം ഇ​മാം ഡോ.​വി.​പി.​സു​ഹൈ​ബ് മൗ​ല​വി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​തി​രെ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന ത​ള്ളി പാ​ള​യം ഇ​മാം. സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കോ പൊ​തു​പ​ങ്കാ​ളി​ത്ത​ത്തി​നോ ഇ​സ്ലാ​മി​ൽ ഒ​രു വി​ല​ക്കു​മി​ല്ലെ​ന്ന് പാ​ള​യം ഇ​മാം ഡോ.​വി.​പി.​സു​ഹൈ​ബ് മൗ​ല​വി പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ന​മ​സ്‌​കാ​ര​ത്തി​നി​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​മാം. വി​ശ്വാ​സി​ക​ൾ എ​ന്ന നി​ല​യി​ൽ ഇ​സ്ലാ​മി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​വേ​ണം സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും പൊ​തു​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഖു​ർ​ആ​നി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ലിം​ഗ​വി​വേ​ച​ന​വും മു​ന്നോ​ട്ടു​വ​യ്ക്കു​ന്നി​ല്ല. 

സ്ത്രീ​യും പു​രു​ഷ​നും തു​ല്യ​രാ​ണെ​ന്ന നി​ല​പാ​ടാ​ണ് പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പോ​ലും വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും സു​ഹൈ​ബ് മൗ​ല​വി പ​റ​ഞ്ഞു. സ്ത്രീ​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ല. അ​നാ​വ​ശ്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ്ത്രീ​ക​ൾ​ക്ക് മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും പാ​ള​യം ഇ​മാം വ്യ​ക്ത​മാ​ക്കി.

Tags : Kanthapuram PalayamImam Womens Participation Gender Equality

Recent News

Corehub Up