Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SEBI

അ​​വ​​ധൂ​​ത് സാ​​ഠേ​​യ്ക്ക് വിലക്ക്

മും​​ബൈ: ഫി​​ൻ-​​ഇ​​ൻ​​ഫ്ലു​​വ​​ൻ​​സ​​റും മാ​​ർ​​ക്ക​​റ്റ് ട്രെ​​യി​​ന​​റു​​മാ​​യ അ​​വ​​ധൂ​​ത് ദി​​ൻ​​ക​​ർ സാ​​ഠേ​​യ്ക്കും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ്ഥാ​​പ​​ന​​മാ​​യ അ​​വ​​ധൂ​​ത് സാ​​ഠേ ട്രേ​​ഡിം​​ഗ് അ​​ക്കാ​​ദ​​മി​​ക്കും സെ​​ക്യൂ​​രി​​റ്റീ​​സ് എ​​ക്സ്ചേ​​ഞ്ച് ബോ​​ർ​​ഡ് ഓ​​ഫ് ഇ​​ന്ത്യ (സെ​​ബി) വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി.

ഓ​​ഹ​​രി വി​​പ​​ണി​​യി​​ലെ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ളു​​ടെ മ​​റ​​വി​​ൽ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി നി​​ക്ഷേ​​പ ഉ​​പ​​ദേ​​ശ​​വും റി​​സ​​ർ​​ച്ച് അ​​ന​​ലി​​സ്റ്റ് സേ​​വ​​ന​​ങ്ങ​​ളും ന​​ൽ​​കി​​യെ​​ന്നാ​​രോ​​പി​​ച്ചാ​​ണ് വി​​ല​​ക്ക്.

ഈ ​​നി​​യ​​മ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽനിന്ന് നേ​​ടി​​യ 546.16 കോ​​ടി രൂ​​പ​​യു​​ടെ നി​​യ​​മ​​വി​​രു​​ദ്ധ​​ലാ​​ഭം (അ​​ണ്‍​ലോ​​ഫു​​ൾ ഗെ​​യ്ൻ​​സ്) തി​​രി​​കെ ന​​ൽ​​കാ​​നും സെ​​ബി ഉ​​ത്ത​​ര​​വി​​ട്ടു.

2017 മു​​ത​​ൽ 2025 വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ലെ സാ​​ഠേ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് സെ​​ബി നി​​രീ​​ക്ഷി​​ച്ച​​ത്. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ സ്റ്റോ​​ക്ക് മാ​​ർ​​ക്ക​​റ്റ് പ​​രി​​ശീ​​ല​​ന കോ​​ഴ്സു​​ക​​ളു​​ടെ മ​​റ​​വി​​ൽ സാ​​ഠേ​​യും അ​​ക്കാ​​ദ​​മി​​യും 3.37 ല​​ക്ഷ​​ത്തി​​ല​​ധി​​കം ആ​​ളു​​ക​​ളി​​ൽ നി​​ന്ന് 601 കോ​​ടി രൂ​​പ പി​​രി​​ച്ചെ​​ടു​​ത്ത​​താ​​യി ക​​ണ്ടെ​​ത്തി.

2024 മാ​​ർ​​ച്ചി​​ൽ സാ​​ഠേ​​യ്ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നെ​​ങ്കി​​ലും തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​ർ​​ന്ന​​തി​​നാ​​ലാ​​ണ് ക​​ടു​​ത്ത ന​​ട​​പ​​ടി​​യി​​ലേ​​ക്ക് സെ​​ബി നീ​​ങ്ങി​​യ​​ത്.

Latest News

Corehub Up