x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഹ​രി വി​പ​ണി ക്ലോ​സിം​ഗി​ൽ വ​ൻ മാ​റ്റം; എ​ഫ് ആ​ൻ​ഡ് ഒ ​ഓ​ഹ​രി​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് മൂന്നു മു​ത​ൽ ‘ക്ലോ​സിം​ഗ് ഓ​ക്‌ഷ​ൻ സെ​ഷ​ൻ’

വെബ്ഡെസ്ക്
Published: July 30, 2026 10:52 PM IST | Updated: July 30, 2026 10:52 PM IST

BSE, NSE

മും​​ബൈ: മാ​​ർ​​ക്ക​​റ്റ് റെ​​ഗു​​ലേ​​റ്റ​​റാ​​യ സെ​​ക്യൂ​​രി​​റ്റീ​​സ് ആ​​ൻ​​ഡ് എ​​ക്സ്ചേ​​ഞ്ച് ബോ​​ർ​​ഡ് ഓ​​ഫ് ഇ​​ന്ത്യ (സെ​​ബി) ഫ്യൂ​​ച്ചേ​​ഴ്സ് ആ​​ൻ​​ഡ് ഓ​​പ്ഷ​​ൻ​​സ് (F&O) വി​​ഭാ​​ഗ​​ത്തി​​ൽ ട്രേ​​ഡ് ചെ​​യ്യു​​ന്ന ഓ​​ഹ​​രി​​ക​​ൾ​​ക്കാ​​യി ’ക്ലോ​​സിം​​ഗ് ഓ​​ക‌്ഷ​​ൻ സെ​​ഷ​​ൻ’ (CAS) എ​​ന്ന പു​​തി​​യ സം​​വി​​ധാ​​നം സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ചു​​ക​​ളി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും.

ഓ​​ഗ​​സ്റ്റ് മൂ​​ന്നു മു​​ത​​ൽ 20 മി​​നി​​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള CAS ന​​ട​​പ്പി​​ലാ​​കും. ന്യൂ​​യോ​​ർ​​ക്ക് സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ച്, ല​​ണ്ട​​ൻ സ്റ്റോ​​ക്ക് എ​​ക്സ്ചേ​​ഞ്ച് തു​​ട​​ങ്ങി​​യ ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ൽ നി​​ല​​വി​​ലു​​ള്ള മാ​​തൃ​​ക​​യാ​​ണി​​ത്. നി​​ല​​വി​​ലു​​ള്ള വോ​​ളി​​യം വെ​​യ്റ്റ​​ഡ് ആ​​വ​​റേ​​ജ് പ്രൈ​​സ് (VWAP) രീ​​തി​​ക്കു പ​​ക​​ര​​മാ​​യാ​​ണ് ഇ​​ത് കൊ​​ണ്ടു​​വ​​രു​​ന്ന​​ത്.

ക്ലോ​​സിം​​ഗ് ഓ​​ക‌്ഷ​​ൻ സെ​​ഷ​​ൻ എ​​ന്ന​​ത് ഓ​​ഹ​​രി​​ക​​ളു​​ടെ അ​​വ​​സാ​​ന വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​തി​​നാ​​യി ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.15 ും 3.35​​നും ഇ​​ട​​യി​​ൽ ന​​ട​​ത്തു​​ന്ന 20 മി​​നി​​റ്റ് ദൈ​​ർ​​ഘ്യ​​മു​​ള്ള സെ​​ഷ​​നാ​​ണ്.

നി​​ല​​വി​​ൽ, ഒ​​രു വ്യാ​​പാ​​ര​​ദി​​ന​​ത്തി​​ലെ അ​​വ​​സാ​​ന 30 മി​​നി​​റ്റി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ട​​പാ​​ടു​​ക​​ളു​​ടെ ശ​​രാ​​ശ​​രി വി​​ല​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് (Volume-Weighted Average Price) ഓ​​ഹ​​രി​​ക​​ളു​​ടെ ആ ​​ദി​​വ​​സ​​ത്തെ ക്ലോ​​സിം​​ഗ് വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​ത്.

പു​​തി​​യ രീ​​തി അ​​നു​​സ​​രി​​ച്ച്, ഈ ​​സെ​​ഷ​​നി​​ലെ വാ​​ങ്ങ​​ൽ, വി​​ല്പ​​ന ഓ​​ർ​​ഡ​​റു​​ക​​ൾ ഒ​​ത്തു​​നോ​​ക്കി സ​​മ​​തു​​ലി​​ത വി​​ല (Equilibrium Price) എ​​ന്ന് വി​​ളി​​ക്ക​​പ്പെ​​ടു​​ന്ന ഒ​​റ്റ ക്ലോ​​സിം​​ഗ് വി​​ല​​യി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കും.

Tags : StockMarket ClosingAuctionSession Shareholders Business SEBI CAS NSE BSE

Recent News

Corehub Up