x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ലിം ടെ​ക്നീ​ഷ്യ​ൻ സു​ധീ​ർ ചി​ത്രാ​ഞ്ജ​ലി അ​ന്ത​രി​ച്ചു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 3, 2026 12:46 PM IST | Updated: September 3, 2026 12:46 PM IST

സു​ധീ​ർ ചി​ത്രാ​ഞ്ജ​ലി

പ്ര​ശ​സ്ത ഫി​ലിം ടെ​ക്നീ​ഷ്യ​ൻ സു​ധീ​ർ ചി​ത്രാ​ഞ്ജ​ലി (70) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30-ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ.

അ​ഡ​യാ​ർ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും ഫി​ലിം പ്രോ​സ​സിം​ഗി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി തി​രു​വ​ന​ന്ത​പു​രം മെ​രി​ലാ​ൻ​ഡ് സ്റ്റു​ഡി​യോ​യി​ൽ ഫി​ലിം പ്രോ​സ​സിം​ഗ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ചി​ത്ര​ലേ​ഖ സ്റ്റു​ഡി​യോ​യി​ലും ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ ആ​രം​ഭി​ച്ച​തു മു​ത​ൽ ചി​ത്രാ​ഞ്ജ​ലി​യി​ൽ ലാ​ബ് ടെ​ക്‌​നീ​ഷ്യ​ൻ, ലാ​ബ് ചീ​ഫ്, ക​ള​ർ ക​ൺ​സ​ൾ​ട്ട​ന്റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ബ്ലാ​ക്ക് ആ​ന്റ് വൈ​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച് ഡി​ജി​റ്റ​ൽ ടെ​ക്‌​നോ​ള​ജി​യു​ടെ വ​ര​വോ​ടെ ചി​ത്രാ​ഞ്ലി സ്റ്റു​ഡി​യോ ഫി​ലിം ലാ​ബ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​തു​വ​രെ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഇ​ത് വ​രെ 500-ൽ ​അ​ധി​കം ചി​ത്ര​ങ്ങ​ളി​ൽ പ്രോ​സ​സിം​ഗി​ൽ പ്ര​വ​ർ​ത്തി​ച്ചു. 2014-ൽ ​ഫി​ലിം ഓ​ഫീ​സ​റാ​യി സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ചു.

സ​ന്തോ​ഷ് ശി​വ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച മോ​ഹി​നി​യാ​ട്ടം എ​ന്ന ഡോ​ക്യൂ​മെ​ന്റ​റി​യി​ലൂ​ടെ ദേ​ശീ​യ അ​വാ​ർ​ഡും, ഡാ​നി, ഒ​രി​ടം, സൂ​ഫി പ​റ​ഞ്ഞ ക​ഥ, ബ​യോ​സ്‌​കോ​പ്പ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച ലാ​ബി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും ചി​ത്രാ​ഞ്ജ​ലി​ക്കു വേ​ണ്ടി നേ​ടി എ​ടു​ത്തു.

ഭാ​ര്യ: സ​ജി​ത, മ​ക​ൾ: ശ്രു​തി സു​ധീ​ർ, മ​രു​മ​ക​ൻ: ര​ജി പ്ര​സാ​ദ് (ഛായാ​ഗ്രാ​ഹ​ക​ൻ), ചെ​റു​മ​ക​ൻ: പ്ര​യാ​ഗ് ര​ജി.

Tags : Sudheer Chithranjali Film Technician Malayalam Malayalam Cinema

Recent News

Corehub Up