x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗീ​തു​വി​ന്‍റെ മി​ക​വി​ൽ ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു​പോ​യി: ടോ​ക്സി​ക്കി​നെ പ്ര​ശം​സി​ച്ച് ശ​ര​ത്കു​മാ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 4, 2026 10:01 AM IST | Updated: September 4, 2026 10:01 AM IST

ശ​ര​ത് കു​മാ​ർ, ഗീ​തു മോ​ഹ​ന്‍​ദാ​സ്

യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ന്‍​ദാ​സ് സം​വി​ധാ​നം ചെ​യ്ത ടോ​ക്സി​ക്കി​നെ പു​ക​ഴ്ത്തി ന​ട​ൻ ശ​ര​ത് കു​മാ​ർ. ടോ​ക്സി​ക്കി​നാ​യി ധീ​ര​മാ​യ കാ​ൽ​വ​യ്പ്പ് ന​ട​ത്തി​യ യാ​ഷി​നെ​യും സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സി​നെ​യും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്ന് ശ​ര​ത് കു​മാ​ർ പ​റ​ഞ്ഞു.

ഇ​ന്ന​ലെ 'ടോ​ക്സി​ക്' എ​ന്ന ചി​ത്രം ക​ണ്ടു. ചി​ത്രം കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​തി​ന് എ​ന്‍റെ പ്രി​യ സു​ഹൃ​ത്ത് യാ​ഷി​ന് ന​ന്ദി. സി​നി​മാ സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്ക​പ്പു​റം ക​ഥ​യെ ആ​വി​ഷ്ക​രി​ക്കു​ക​യും രം​ഗ​ങ്ങ​ളെ അ​തി​മ​നോ​ഹ​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ മി​ക​വി​ൽ ഞാ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി​രു​ന്നു.

ക്ലൈ​മാ​ക്സി​ലെ പ്ര​യാ​സ​മേ​റി​യ രം​ഗ​ങ്ങ​ൾ യാ​ഷ് അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്ത​ത് പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

സാ​ങ്കേ​തി​ക മി​ക​വ്, മി​ക​ച്ച വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ൾ, ഗം​ഭീ​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​രം എ​ന്നി​വ​കൊ​ണ്ടു​ത​ന്നെ ഈ ​ചി​ത്രം പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും കാ​ണേ​ണ്ട​താ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു.

ത​ന്‍റെ കാ​ല​ത്തി​ന് ഒ​രു​പ​ടി മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഒ​രു ചി​ത്രം കൂ​ടി​യാ​ണി​ത്. ടീ​മി​ന്‍റെ പ്ര​യ​ത്ന​ങ്ങ​ളെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു. ദ​യ​വാ​യി ചി​ത്രം ക​ണ്ട് ‘ടോ​ക്സി​ക്കി​നെ​ക്കു​റി​ച്ച്’ നി​ങ്ങ​ളു​ടെ സ്വ​ന്തം അ​ഭി​പ്രാ​യം രൂ​പീ​ക​രി​ക്കു​ക’, ശ​ര​ത് കു​മാ​ർ പ​റ​യു​ന്നു.

Tags : Sarath Kumar Geethu mohandas Toxic yaash movie cinema

Recent News

Corehub Up