Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geethu Mohandas

ടോ​ക്സി​ക് വീ​ണ്ടും നീ​ട്ടി; വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി യ​ഷ്  

യ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് ഒ​രു​ക്കു​ന്ന ടോ​ക്സി​ക്കി​ന്‍റെ റി​ലീ​സ് വീ​ണ്ടും നീ​ട്ടി​വ​ച്ചു. വി​ദേ​ശ​ത്തു വ​ച്ച് ന​ട​ന്ന സി​നി​മാ​കോ​ൺ ഇ​വ​ന്‍റി​ൽ സി​നി​മ​യ്ക്കു ല​ഭി​ച്ച വ​ര​വേ​ൽ​പ്പ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ളാ​ൻ കാ​ര​ണം.

രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലു​ള്ള സ്റ്റു​ഡി​യോ​സ് സി​നി​മ​യി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ന്നും ഇ​തി​ലൂ​ടെ വി​പു​ല​മാ​യ ഗ്ലോ​ബ​ൽ റി​ലീ​സി​ന് അ​വ​സ​രം ല​ഭി​ക്കു​മെ​ന്നു​മു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് റി​ലീ​സ് നീ​ട്ടു​ന്ന​ത്.

‘‘ചി​ല സി​നി​മ​ക​ൾ ന​മ്മ​ൾ ഉ​ണ്ടാ​ക്കു​ന്നു, മ​റ്റു ചി​ല​ത് ന​മ്മ​ൾ സി​നി​മ​യെ സ്നേ​ഹി​ക്കാ​ൻ കാ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ൾ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. ‘ടോ​ക്സി​ക്’ അ​ങ്ങ​നെ​യൊ​രു യാ​ത്ര​യാ​യി​രു​ന്നു. CinemaCon-ൽ ​ഞ​ങ്ങ​ളു​ടെ സി​നി​മ അ​വ​ത​രി​പ്പി​ക്കു​ക​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള വ​ലി​യ പ്ര​തി​ക​ര​ണം കാ​ണു​ക​യും ചെ​യ്ത​പ്പോ​ൾ ഞ​ങ്ങ​ൾ എ​പ്പോ​ഴും വി​ശ്വ​സി​ച്ച കാ​ര്യ​ങ്ങ​ൾ ഒ​രി​ക്ക​ൽ​ക്കൂ​ടി വ്യ​ക്ത​മാ​യി - ഈ ​സി​നി​മ​യ്ക്ക് ലോ​ക​മെ​മ്പാ​ടും അ​തി​ന്‍റെ പൂ​ർ​ണ​മാ​യ സാ​ധ്യ​ത​ക​ളി​ൽ എ​ത്താ​ൻ അ​ർ​ഹ​ത​യു​ണ്ട്.

ടോ​ക്സി​ക്’ പൂ​ർ​ത്തി​യാ​യി, നി​ല​വി​ൽ ഞ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വി​ത​ര​ണ​വും പ​ങ്കാ​ളി​ത്ത​വും ക്ര​മീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ, റി​ലീ​സ് സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

മു​ൻ​പ് അ​റി​യി​ച്ച​തു​പോ​ലെ ജൂ​ൺ നാ​ലി​ന് റി​ലീ​സ് ചെ​യ്യി​ല്ലെ​ങ്കി​ലും, പി​ന്നീ​ട് ലോ​ക​മെ​മ്പാ​ടും ഒ​രു​മി​ച്ച് ഒ​രേ​സ​മ​യം റി​ലീ​സ് ചെ​യ്യും. ഉ​ട​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

ഇ​ന്ത്യ​ൻ സി​നി​മ അ​ലോ​ക​വേ​ദി​യി​ൽ വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ളോ​ടെ ചു​വ​ടു​റ​പ്പി​ക്കു​മ്പോ​ൾ, ഓ​രോ​രു​ത്ത​ർ​ക്കും നി​ല​വാ​രം ഉ​യ​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.

ഒ​രു ന​ട​ൻ-​നി​ർ​മാ​താ​വ് എ​ന്ന നി​ല​യി​ൽ, ഇ​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യ​ത്തി​നും ന​മ്മ​ൾ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി എ​ന്‍റെ ഭാ​ഗം ചെ​യ്യാ​നു​ള്ള ഒ​ര​വ​സ​ര​മാ​യി ഞാ​ൻ ഇ​തി​നെ കാ​ണു​ന്നു, ന​മ്മു​ടെ സി​നി​മ ലോ​ക​ത്തി​ൽ അ​തി​ന്‍റെ ഉ​ദ്ദേ​ശി​ച്ച ഫ​ല​ത്തോ​ടെ എ​ത്തു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മ​യം ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

ഓ​രോ ചു​വ​ടി​ലും ഓ​രോ മാ​റ്റ​ത്തി​ലും, നി​ങ്ങ​ളു​ടെ പി​ന്തു​ണ എ​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു, ഞാ​ൻ അ​തി​നെ വ​ലി​യ കൃ​ത​ജ്ഞ​ത​യോ​ടെ കൊ​ണ്ടു​പോ​കു​ന്നു. ചി​ല ക​ഥ​ക​ൾ​ക്ക് ക്ഷ​മ ആ​വ​ശ്യ​മാ​ണ്.

ചി​ല യാ​ത്ര​ക​ൾ​ക്ക് അ​ത് നി​ർ​ബ​ന്ധ​മാ​ണ്. ആ​സ്വ​ദി​ക്കാ​നും ആ​ഘോ​ഷി​ക്കാ​നു​മു​ള്ള ഒ​രു സി​നി​മ ഞ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു - ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു നി​മി​ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഒ​രു സി​നി​മ.’’–​യ​ഷി​ന്‍റെ വാ​ക്കു​ക​ൾ.

Movies

വി​കാ​രാ​ധീ​ന​മാ​യ ലൈം​ഗി​ക രം​ഗം എ​ങ്ങ​നെ വൃ​ത്തി​ക്കെ​ട്ട​താ​കും; ഗീ​തു മോ​ഹ​ൻ​ദാ​സി​ന് പി​ന്തു​ണ​യു​മാ​യി റി​മ ക​ല്ലി​ങ്ക​ൽ

ടോ​ക്സി​ക് ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് നേ​രെ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളി​ൽ സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സി​ന് പി​ന്തു​ണ​യു​മാ​യി ന​ടി റി​മ ക​ല്ലി​ങ്ക​ൽ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഒ​രു കു​റി​പ്പ് ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് റി​മ ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ടീ​സ​റി​ലെ ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക ദൃ​ശ്യ​ത്തെ അ​ശ്ലീ​ലം എ​ന്ന് വി​ളി​ച്ചു അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു ആ ​കു​റി​പ്പ്. ദി​വ്യ​പ്ര​ഭ​യും ഇ​തേ കു​റി​പ്പ് പ​ങ്കു​വ​ച്ച് ഗീ​തു​വി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ആ​ന​ന്ദം, സ​ദാ​ചാ​ര പ്ര​തി​സ​ന്ധി, പി​ന്നെ സ്ത്രീ​ക​ളും...​എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഒ​രു സി​നി​മാ പേ​ജി​ൽ വ​ന്ന കു​റി​പ്പാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

ഡീ​യ​സ് ഈ​റെ പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം, ട്രോ​ൾ പേ​ജു​ക​ളും സി​നി​മാ ഗ്രൂ​പ്പു​ക​ളും ഉ​ൾ​പ്പെ​ടെ എ​ത്ര​ത്തോ​ളം ആ​ളു​ക​ളാ​ണ് അ​തു​ല്യ ച​ന്ദ്ര​യെ വെ​റു​മൊ​രു സെ​ഡ​ക്റ്റീ​വ് ഒ​ബ്ജ​ക്റ്റ് (ഭോ​ഗ​വ​സ്തു) ആ​യി ത​രം​താ​ഴ്ത്തി​യ​ത് എ​ന്ന് കാ​ണു​ന്ന​ത് ഏ​റെ വി​ഷ​മ​ക​ര​മാ​യി​രു​ന്നു.

ആ ​ലേ​ബ​ലു​ക​ൾ ഞെ​ട്ടി​പ്പി​ച്ച​ത് അ​വ​യു​ടെ ബോ​ൾ​ഡ്‌​നെ​സ്സ് കൊ​ണ്ട​ല്ല, മ​റി​ച്ച് ന​മ്മു​ടെ മ​നോ​ഭാ​വ​ത്തെ അ​വ അ​ത്ര​ത്തോ​ളം തു​റ​ന്നു​കാ​ട്ടു​ന്നു എ​ന്ന​തു​കൊ​ണ്ടാ​ണ്. ഇ​തി​ലെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ എ​ന്തെ​ന്നാ​ൽ, ഈ ​ച​ർ​ച്ച​ക​ളി​ലെ​ല്ലാം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​ൻ പൂ​ർ​ണ​മാ​യും അ​ദൃ​ശ്യ​നാ​യി​രു​ന്നു എ​ന്ന​താ​ണ്.

ആ ​ഇ​ന്‍റി​മേ​റ്റ് സീ​ൻ അ​തു​ല്യ ത​നി​ച്ച് ചെ​യ്ത​താ​ണെ​ന്ന മ​ട്ടി​ലാ​യി​രു​ന്നു കാ​ര്യ​ങ്ങ​ൾ. ഡീ​യ​സ് ഈ​റെ​യാ​യി​രു​ന്നു മ​ല​യാ​ളി​ക്ക് ത​ങ്ങ​ളു​ടെ സ​ദാ​ചാ​ര പോ​ലീ​സ് ബാ​ഡ്ജു​ക​ൾ വീ​ണ്ടും പു​റ​ത്തെ​ടു​ക്കാ​ൻ പ്ര​ചോ​ദ​നം ആ​യ​ത്. ഓ​ൾ വി ​ഇ​മാ​ജി​ൻ ആ​സ് ലൈ​റ്റ് എ​ന്ന ചി​ത്ര​ത്തി​ലെ ദി​വ്യ​പ്ര​ഭ​യു​ടെ കാ​ര്യ​ത്തി​ലും ഇ​തു​ത​ന്നെ​യാ​ണ് സം​ഭ​വി​ച്ച​ത്.

ലൈം​ഗി​ക​ത എ​ന്ന​തി​നെ നാം ​എ​ന്തു​കൊ​ണ്ടാ​ണ് സ​ഹ​ജ​മാ​യി സ്ത്രീ​യു​മാ​യി മാ​ത്രം ബ​ന്ധി​പ്പി​ക്കു​ന്ന​ത് എ​ന്ന് ഇ​ത് ചി​ന്തി​പ്പി​ക്കു​ന്നു; ലൈം​ഗി​ക​ത​യു​ടെ മു​ഴു​വ​ൻ സ​ദാ​ചാ​ര ഭാ​ര​വും സ്ത്രീ ​മാ​ത്രം ചു​മ​ക്കേ​ണ്ട ഒ​ന്നാ​ണോ?

ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചാ​ണെ​ങ്കി​ൽ ഉ​ട​നെ ന​മ്മു​ടെ നോ​ട്ടം സ്ത്രീ​യി​ലേ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്നു. ഇ​പ്പോ​ൾ, ടോ​ക്സി​ക് ടീ​സ​റി​ലെ ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള വി​കാ​രാ​ധീ​ന​മാ​യ ഒ​രു ലൈം​ഗി​ക രം​ഗ​ത്തെ പോ​ലും അ​ശ്ലീ​ല​മെ​ന്നും വൃ​ത്തി​കെ​ട്ട​തെ​ന്നും വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് കാ​ണാം. പ​ര​സ്പ​ര താ​ൽ​പ്പ​ര്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഒ​ന്ന് എ​ങ്ങ​നെ​യാ​ണ് വൃ​ത്തി​കെ​ട്ട​ത് വ​ആ​കു​ന്ന​ത്?

ഒ​രു സ്ത്രീ​യെ ലൈം​ഗി​ക നി​മി​ഷ​ങ്ങ​ളി​ൽ കാ​ണി​ക്കു​ന്ന​ത് ഉ​ട​ൻ ത​ന്നെ വ​സ്തു​വ​ൽ​ക്ക​ര​ണ​മാ​യും, അ​ശ്ലീ​ല​മാ​യും, അ​വ​ളു​ടെ അ​ന്ത​സ്സി​ന് നേ​രെ​യു​ള്ള ഭീ​ഷ​ണി​യാ​യും മു​ദ്ര​കു​ത്ത​പ്പെ​ടു​ന്നു. ലൈം​ഗി​ക​ത എ​ന്ന​ത് സ്ത്രീ​ക​ൾ​ക്ക് എ​തി​രാ​യ ഒ​ന്നാ​ണെ​ന്ന മ​ട്ടി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. കൂ​ടു​ത​ൽ പു​രോ​ഗ​മ​ന​വാ​ദി​ക​ളെ​ന്ന് നാം ​ക​രു​തി​യ യു​വ​ത​ല​മു​റ പോ​ലും ലൈം​ഗി​ക​ത​യെ അ​ധാ​ർ​മ്മി​ക​മാ​യും സ്ത്രീ​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​യും ഇ​പ്പോ​ഴും കാ​ണു​ന്നു.

ഒ​രു സ്ത്രീ ​ലൈം​ഗി​ക​ത ആ​സ്വ​ദി​ക്കു​ന്ന​തോ, അ​വ​ളു​ടെ ഭാ​വ​ങ്ങ​ളോ ശ​ബ്ദ​ങ്ങ​ളോ ഒ​ക്കെ ഇ​വി​ടെ ഇ​പ്പോ​ഴും അ​ഴു​ക്കാ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ന​മു​ക്ക് മാ​യാ​ന​ദി​യും '4 ഇ​യേ​ഴ്സും' ഒ​ക്കെ ഉ​ണ്ടാ​യി​രു​ന്നു, ആ​രും അ​വ​യെ സ്ത്രീ​വി​രു​ദ്ധ​മെ​ന്നോ അ​ധാ​ർ​മി​ക​മെ​ന്നോ ഫെ​മി​നി​സ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മെ​ന്നോ വി​ളി​ച്ചി​ല്ല.

കാ​ഴ്ച​ക്കാ​ര​ന് കു​റ​ഞ്ഞ​ത് ഒ​രു പ​ക്വ​ത​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ, ഇ​തി​ലെ ച​ർ​ച്ച ന​ഗ്ന​ത​യെ​ക്കു​റി​ച്ചോ ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചോ അ​ല്ല, മ​റി​ച്ച് നാം ​അ​ത് കാ​ണാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ഴ്ച​പ്പാ​ടി​നെ​കു​റി​ച്ചാ​ണെ​ന്ന് തി​രി​ച്ച​റി​യും.

അ​തി​നാ​ൽ, ഏ​താ​ണ് അ​ടി​ച്ചേ​ൽ​പ്പി​ച്ച​ത് എ​ന്നും ഏ​താ​ണ് സ്വാ​ഭാ​വി​കം എ​ന്നും ആ ​നോ​ട്ട​ത്തി​ലെ വ്യ​ത്യാ​സം തി​രി​ച്ച​റി​യാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ, പ്ര​ശ്നം നി​ങ്ങ​ളു​ടെ സ​ദാ​ചാ​ര​ബോ​ധ​ത്തി​നാ​ണ്. ഈ ​വ്യ​ത്യാ​സം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ, കേ​ര​ളം എ​ന്നും അ​തി​ന്‍റെ ഈ ​സ​ദാ​ചാ​ര കു​മി​ള​യ്ക്കു​ള്ളി​ൽ ത​ന്നെ തു​ട​രും. എ​ന്നും ലൈം​ഗി​ക​ത ക​ണ്ട് ഞെ​ട്ടു​ക​യും സ്ത്രീ​ക​ളെ മാ​ത്രം വി​ചാ​ര​ണ ചെ​യ്യു​ക​യും യ​ഥാ​ർ​ത്ഥ വ​സ്തു​ത കാ​ണാ​തെ പോ​വു​ക​യും ചെ​യ്യും.’’

ആ​ഷി​ക്ക് അ​ബു, ദി​വ്യ​പ്ര​ഭ, അ​തു​ല്യ ച​ന്ദ്ര തു​ട​ങ്ങി നി​ര​വ​ധി പേ​ർ പോ​സ്റ്റ്‌ ലൈ​ക് ചെ​യ്തി​ട്ടു​ണ്ട്.

 

 

 

Movies

യഷി​നൊ​പ്പം ആ സെക്സ് രംഗങ്ങളിൽ ക​ണ്ട ന​ടി​യേ​താ​ണ്? തി​ര​ഞ്ഞ് സോ​ഷ്യ​ൽ​മീ​ഡി​യ

യഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ടോ​ക്സി​ക്ക് ടീ​സ​ർ സോ​ഷ്യ​ൽ ​മീ​ഡി​യ ഒ​ന്നാ​കെ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ചൂ​ട​ൻ​ രം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് അ​തി​ൽ പ്ര​ധാ​നം. ഇ​പ്പോ​ഴി​താ ആ ​ഹോ​ട്ട് സീ​നി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന ന​ടി ആ​രാ​ണെ​ന്ന് അ​റി​യാ​നു​ള്ള കൗ​തു​ക​ത്തി​ലാ​ണ് നവമാധ്യമലോകം.

യുക്രെയിൻ-അ​മേ​രി​ക്ക​ൻ ന​ടി​യാ​യ ന​താ​ലി ബേ​ൺ ആ​ണ് യഷി​നൊ​പ്പ​മു​ള്ള ഈ ​ന​ടി. മോ​ഡ​ലും തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​ണ് ന​താ​ലി ബേ​ൺ. ന​ടി ത​ന്നെ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ടോ​ക്സി​ക്കി​ന്‍റെ ടീ​സ​റും സ്റ്റോ​റി​ക​ളും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

 

Movies

ഇ​ത്ര​യും ച​ങ്കൂ​റ്റം ഒ​രു പു​രു​ഷ സം​വി​ധാ​യ​ക​ൻ പോ​ലും കാ​ണി​ച്ചി​ട്ടി​ല്ല: ഗീ​തു​വി​നെ പ്ര​ശം​സി​ച്ച് രാം ​ഗോ​പാ​ൽ വ​ർ​മ

സി​നി​മ എ​ന്ന​ത് പ​ല​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത് വി​ളി​ച്ചോ​തു​ന്ന ഇ​ട​മാ​യി​രു​ന്നു, പ്ര​ത്യേ​കി​ച്ച് മാ​സ് ആ​ക്ഷ​ന്‍ സി​നി​മ​ക​ള്‍. എ​ന്നാ​ല്‍ ആ ​കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ​യും സ​ങ്ക​ല്‍​പ്പ​ങ്ങ​ളെ​യും ഒ​റ്റ ടീ​സ​ര്‍ കൊ​ണ്ട് ത​ക​ര്‍​ത്തെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ് ഗീ​തു മോ​ഹ​ന്‍​ദാ​സ്.

ക​ന്ന​ഡ താ​രം യാ​ഷി​ന്‍റെ നാ​ല്‍​പ​താം ജ​ന്മ​ദി​ന​ത്തി​ല്‍ പു​റ​ത്തു​വ​ന്ന ടോ​ക്‌​സി​ക്: എ ​ഫെ​യ​റി ടെ​യി​ല്‍ ഫോ​ര്‍ ഗ്രൗ​ണ്‍ അ​പ്സ്- എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ സി​നി​മ​യു​ടെ പ്രൊ​മോ എ​ന്ന​തി​ലു​പ​രി ഒ​രു സം​വി​ധാ​യി​ക​യു​ടെ ക​രു​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​യി മാ​റു​ക​യാ​ണ്.

വ​ര്‍​മ​യെ അ​മ്പ​ര​പ്പി​ച്ച ഗീ​തു

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ പു​രു​ഷ സം​വി​ധാ​യ​ക​ര്‍ പോ​ലും പ​രീ​ക്ഷി​ക്കാ​ന്‍ മ​ടി​ക്കു​ന്ന ദൃ​ശ്യ​ഭാ​ഷ​യാ​ണ് ഗീ​തു ടോ​ക്‌​സി​ക്കി​ല്‍ പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ റാം ​ഗോ​പാ​ല്‍ വ​ര്‍​മ​യു​ടെ പ്ര​തി​ക​ര​ണം ത​ന്നെ ഇ​തി​ന് വ​ലി​യ തെ​ളി​വ്.

ഇ​ത്ര​യും ച​ങ്കൂ​റ്റം ഒ​രു പു​രു​ഷ സം​വി​ധാ​യ​ക​ൻ പോ​ലും കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​സി​നി​മ ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്ത​താ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും രാം ​ഗോ​പാ​ൽ വ​ർ​മ കു​റി​ച്ചു.

രാം ​ഗോ​പാ​ൽ വ​ർ​മ​യു​ടെ വാ​ക്കു​ക​ൾ

‘‘യാ​ഷ് അ​ഭി​ന​യി​ക്കു​ന്ന ടോ​ക്സി​ക്കി​ന്‍റെ ട്രെ​യി​ല​ർ ക​ണ്ട​തി​ന് ശേ​ഷം എ​നി​ക്ക് ഒ​രു സം​ശ​യ​വു​മി​ല്ല, ഗീ​തു മോ​ഹ​ൻ​ദാ​സ് ആ​ണ് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​തീ​കം.

ഈ ​സ്ത്രീ​യു​ടെ അ​ത്ര​യും ച​ങ്കൂ​റ്റ​മു​ള്ള ഒ​രു പു​രു​ഷ സം​വി​ധാ​യ​ക​ൻ പോ​ലു​മി​ല്ല. ഇ​ത് ചി​ത്രീ​ക​രി​ച്ച​ത് അ​വ​രാ​ണെ​ന്ന് എ​നി​ക്കി​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.’’ രാം ​ഗോ​പാ​ൽ വ​ർ​മ​യു​ടെ പ്ര​ശം​സ ഇ​ങ്ങ​നെ.

Movies

ടോ​ക്‌​സി​ക് ഷൂ​ട്ടിം​ഗ് ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്നു; പീ​ക്കി ബ്ലൈ​ൻ​ഡേ​ഴ്സു​മാ​യി സാ​മ്യ​മെ​ന്ന് പ്രേ​ക്ഷ​ക​ർ

വി​വാ​ദ​ങ്ങ​ൾ വി​ട്ടൊ​ഴി​യാ​തെ ഗീ​തു മോ​ഹ​ൻ​ദാ​സ് ചി​ത്രം ടോ​ക്സി​ക്. ന​ടി​യും സം​വി​ധാ​യ​ക​യു​മാ​യ ഗീ​തു മോ​ഹ​ൻ​ദാ​സ്, സൂ​പ്പ​ർ‌​താ​ര​ങ്ങ​ളാ​യ യാ​ഷി​നെ​യും ന​യ​ൻ​താ​ര​യെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം, ടോ​ക്‌​സി​ക്: എ ​ഫെ​യ​റി ടെ​യി​ല്‍ ഫോ​ര്‍ ഗ്രോ​ണ്‍-​അ​പ്സ് ആ​ണ് തു​ട​ക്കം​മു​ത​ൽ വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ദൃ​ശ്യ​ങ്ങ​ൾ ചോ​ർ​ന്ന​താ​ണു പു​തി​യ സം​ഭ​വം. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ദൃ​ശ്യ​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ലു​ക്കും ക​ണ്ട പ്രേ​ക്ഷ​ക​ർ അ​ന്താ​രാ​ഷ്‌​ട്ര യു​കെ സീ​രീ​സ് ആ‍​യ "പീ​ക്കി ബ്ലൈ​ൻ​ഡേ​ഴ്സു'​മാ​യി ചി​ത്ര​ത്തി​നു സാ​മ്യ​മു​ണ്ടെ​ന്നാ​ണു പ​റ​യു​ന്ന​ത്.

അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ ബോം​ബെ വെ​ൽ​വെ​റ്റ് എ​ന്ന ചി​ത്ര​വു​മാ​യും ചി​ല​ർ താ​ര​ത​മ്യം ചെ​യ്യു​ന്നു. അ​തേ​സ​മ​യം, ബോം​ബെ വെ​ൽ​വെ​റ്റി​നു സം​ഭ​വി​ച്ച പ​രാ​ജ​യം ടോ​ക്സി​ക്കി​നും സം​ഭ​വി​ക്കു​മോ എ​ന്നാ​ണ് ചി​ല​ർ ചോ​ദി​ക്കു​ന്ന​ത്.

ന​യ​ന്‍​സി​ന്‍റെ​യും യാ​ഷി​ന്‍റെ​യും ബി​ടി​എ​സ് ചി​ത്രീ​ക​ര​ണ വീ​ഡി​യോ ആ​ണ് ചോ​ർ​ന്ന​ത്. വീ​ഡി​യോ​യി​ല്‍, ന​യ​ന്‍​താ​ര ഒ​രു പു​രു​ഷ​ന്‍റെ അ​ടു​ത്തേ​ക്കു ന​ട​ന്നു​വ​ന്നു ദൃ​ഢ​മാ​യി ഹ​സ്ത​ദാ​നം ചെ​യ്യു​ന്നു.

യാ​ഷ് അ​യാ​ളെ പി​ന്തു​ട​രു​ക​യും അ​തു​പോ​ലെ ചെ​യ്യു​ക​യും ചെ​യ്യു​ന്നു. ക​റു​ത്ത ഗൗ​ണി​ല്‍ ന​യ​ന്‍​താ​ര അ​തി​മ​നോ​ഹ​രി​യാ​യി കാ​ണ​പ്പെ​ടു​ന്നു. അ​തേ​സ​മ​യം, യാ​ഷ് വെ​ളു​ത്ത വ​സ്ത്ര​ത്തി​ലാ​ണ്. പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ലി​സ​ബ​ത്ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹു​മ ഖു​റേ​ഷി​യു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ട്.

ടോ​ക്സി​ക്കി​ന്‍റെ അ​ണി​യ​റ​ക്കാ​ർ ഡി​സം​ബ​ര്‍ മു​ത​ല്‍ ഓ​രോ ക​ഥാ​പാ​ത്ര​ത്തെ​യും അ​വ​ത​രി​പ്പി​ക്കു​ന്ന, ആ​രാ​ധ​ക​രെ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ള്‍ പു​റ​ത്തി​റ​ക്കു​ക​യാ​ണ്. ര​ക്തം പു​ര​ണ്ട ബാ​ത്ത് ട​ബ്ബി​ല്‍ പ​രു​ക്ക​ന്‍ ലു​ക്കി​ല്‍ നി​ല്‍​ക്കു​ന്ന യാ​ഷ്, ആ​രാ​ധ​ക​രി​ല്‍ ആ​വേ​ശം നി​റ​ച്ചു.

ഗം​ഗ എ​ന്ന ക​ഥാ​പാ​ത്ര​മാ​യു​ള്ള അ​വ​താ​ര​ത്തി​ല്‍ ന​യ​ന്‍​താ​ര; ഒ​രു വ​ലി​യ കാ​സി​നോ​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ല്‍ തോ​ക്കു​മാ​യി നി​ല്‍​ക്കു​ന്ന ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ ആ​രാ​ധ​ക​രി​ല്‍ ഏ​റ്റെ​ടു​ത്തു. ഇ​തു​വ​രെ കാ​ണാ​ത്ത ലു​ക്കി​ലാ​ണ് ന​യ​ന്‍​താ​ര ചി​ത്ര​ത്തി​ല്‍.

കെ​ജി​എ​ഫ്: 2ന് ​ശേ​ഷം യാ​ഷി​ന്‍റെ ‌ബി​ഗ് സ്‌​ക്രീ​നി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് ടോ​ക്‌​സി​ക്. വ​ള​രെ​ക്കാ​ല​മാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ഈ ​പ്രോ​ജ​ക്ട് ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലും നി​ര്‍​മി​ക്കു​ന്നു. മ​ല​യാ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ളി​ല്‍ ഡ​ബ്ബ് ചെ​യ്ത പ​തി​പ്പു​ക​ള്‍ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ര്‍ പു​റ​ത്തു​വി​ടു​ന്ന വി​വ​രം.

Latest News

Corehub Up