x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ടോ​ക്സി​ക് റി​ലീ​സ് മാ​റ്റി


Published: March 4, 2026 10:46 AM IST | Updated: March 4, 2026 10:47 AM IST

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യാ​ഷ് -ഗീ​തു മോ​ഹ​ൻ​ദാ​സ് ചി​ത്രം ടോ​ക്സി​ക്കി​ന്‍റെ റി​ലീ​സ് മാ​റ്റി​വ​ച്ചു. സി​നി​മ​യു​ടെ ആ​ഗോ​ള റി​ലീ​സ് തീ​യ​തി മാ​റ്റു​ന്ന​താ​യി കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും അ​റി​യി​ച്ചു.

നേ​ര​ത്തെ 2026 മാ​ർ​ച്ച് 19-നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​നി ചി​ത്രം 2026 ജൂ​ൺ നാ​ലി​ന് റി​ലീ​സ് ചെ​യ്യും.

ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന വി​ത​ര​ണ പ​ങ്കാ​ളി​ക​ളി​ലൊ​ന്നാ​യ ഫാ​ർ​സ് ഫി​ലിം​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​തീ​രു​മാ​നം. ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന വി​പ​ണി​ക​ളി​ലൊ​ന്നാ​യ ഗ​ൾ​ഫ് മേ​ഖ​ല​യി​ലു​ട​നീ​ളം നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും സി​നി​മാ പ്ര​ദ​ർ​ശ​ന​ങ്ങ​ളെ ഇ​ത് ബാ​ധി​ച്ചേ​ക്കാ​മെ​ന്ന സാ​ഹ​ച​ര്യ​വു​മാ​ണ് റി​ലീ​സ് തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

മാ​ർ​ച്ച് എ​ട്ടി​ന് ബം​ഗ​ളൂ​രി​ൽ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന വ​ൻ ട്രെ​യി​ല​ർ ലോ​ഞ്ച് പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ഈ ​അ​റി​യി​പ്പ് വ​രു​ന്ന​ത്. മാ​ർ​ച്ച് 19-ലെ ​റി​ലീ​സി​നാ​യി ചി​ത്ര​ത്തി​ന്‍റെ അ​ന്തി​മ പ്രൊ​മോ​ഷ​ൻ ഷെ​ഡ്യൂ​ളു​ക​ൾ നി​ർ​മാ​താ​ക്ക​ൾ നേ​ര​ത്തെ ത​യാ​റാ​ക്കി​യി​രു​ന്നു.

‘ആ​ഗോ​ള പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു ചി​ത്രം എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് ഞ​ങ്ങ​ൾ ടോ​ക്സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ-​അ​പ്‌​സ് വി​ഭാ​വ​നം ചെ​യ്ത​ത്. ക​ന്ന​ഡ​യി​ലും ഇം​ഗ്ലി​ഷി​ലും ചി​ത്രീ​ക​രി​ച്ച ഈ ​സി​നി​മ, സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള പ്രേ​ക്ഷ​ക​രു​മാ​യി ഒ​രു​പോ​ലെ സം​വ​ദി​ക്കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളു​ടെ അ​ദ്ധ്വാ​ന​ത്തി​ന് ശേ​ഷം, മാ​ർ​ച്ച് 19-ന് ​ചി​ത്രം നി​ങ്ങ​ളു​മാ​യി പ​ങ്കു​വെ​ക്കാ​ൻ ഞ​ങ്ങ​ൾ ആ​വേ​ശ​ഭ​രി​ത​രാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും, മി​ഡി​ൽ ഈ​സ്റ്റി​ലെ നി​ല​വി​ലെ അ​നി​ശ്ചി​ത​ത്വം ഏ​റ്റ​വും കൂ​ടു​ത​ൽ പ്രേ​ക്ഷ​ക​രി​ലേ​ക്ക് സി​നി​മ എ​ത്തി​ക്കു​ക എ​ന്ന ഞ​ങ്ങ​ളു​ടെ ല​ക്ഷ്യ​ത്തെ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തു​കൊ​ണ്ട് ത​ന്നെ, ഞ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളു​ടെ​യും പ്രേ​ക്ഷ​ക​രു​ടെ​യും താ​ൽ​പ്പ​ര്യം മു​ൻ​നി​ർ​ത്തി, റി​ലീ​സ് മാ​റ്റി​വ​യ്ക്കാ​നു​ള്ള പ്ര​യാ​സ​ക​ര​വും എ​ന്നാ​ൽ ചി​ന്തി​ച്ചു​റ​പ്പി​ച്ച​തു​മാ​യ ഒ​രു തീ​രു​മാ​നം ഞ​ങ്ങ​ൾ എ​ടു​ത്തി​രി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ പി​ന്തു​ണ​യ്ക്കും ക്ഷ​മ​യ്ക്കും ഞ​ങ്ങ​ൾ ന​ന്ദി പ​റ​യു​ന്നു. ടോ​ക്സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ-​അ​പ്‌​സ് ഇ​നി 2026 ജൂ​ൺ 4-ന് ​ഇം​ഗ്ലീ​ഷി​ലും വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലു​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ തീ​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.’’​ കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും പു​റ​ത്തി​റ​ക്കി​യ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. 

യ​ഷ്, ന​യ​ൻ​താ​ര, കി​യാ​ര അ​ദ്വാ​നി, ഹു​മ ഖു​റേ​ഷി, രു​ക്മി​ണി വ​സ​ന്ത്, താ​ര സു​താ​രി​യ എ​ന്നി​വ​രാ​ണ് ടോ​ക്സി​ക്കി​ലെ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. യ​ഷ് തി​ര​ക്ക​ഥ​യെ​ഴു​തി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ക​ന്ന​ഡ​യി​ലും ഇം​ഗ്ലി​ഷി​ലു​മാ​യാ​ണ് ഒ​രേ​സ​മ​യം ചി​ത്രീ​ക​രി​ച്ച​ത്.

കൂ​ടാ​തെ ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ചി​ത്രം മൊ​ഴി​മാ​റ്റി​യും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ടോ​ക്സി​ക് 2026 ജൂ​ൺ നാ​ലി​ന് റി​ലീ​സ് ചെ​യ്യും.

 

Tags : Toxic yaash geethu mohandas

Recent News

Corehub Up