യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്ക് ടീസർ സോഷ്യൽ മീഡിയ ഒന്നാകെ കത്തിപ്പടരുകയാണ്. ചിത്രത്തിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചൂടൻ രംഗങ്ങൾ തന്നെയാണ് അതിൽ പ്രധാനം. ഇപ്പോഴിതാ ആ ഹോട്ട് സീനിൽ അഭിനയിച്ചിരിക്കുന്ന നടി ആരാണെന്ന് അറിയാനുള്ള കൗതുകത്തിലാണ് നവമാധ്യമലോകം.
യുക്രെയിൻ-അമേരിക്കൻ നടിയായ നതാലി ബേൺ ആണ് യഷിനൊപ്പമുള്ള ഈ നടി. മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേൺ. നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ടീസറും സ്റ്റോറികളും പങ്കുവച്ചിട്ടുണ്ട്.
നതാലിയെ ആരാധകർ തിരയുന്നതിന്റെ ഗൂഗിൾ സെർച്ച് ലിസ്റ്റും നടി സ്റ്റോറിയാക്കിയിരുന്നു. ഇതോടെ ബോൾഡ് രംഗങ്ങളിലുള്ള നടി നതാലി ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. നതാലിയാരെന്ന ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ സ്ക്രീൻ ഷോട്ടുകളും നതാലി പങ്കുവച്ചിട്ടുണ്ട്.
ടീസറിൽ ശ്മശാനത്തിൽ നടക്കുന്ന സംഘർഷഭരിതമായ ശവസംസ്കാര രംഗത്തിനിടയിലേക്ക് മാസ് എന്‍ട്രി നടത്തുന്ന യഷിനെയാണ് കാണാൻ കഴിയുക. ഈ എൻട്രിക്ക് മുന്‍പായാണ് കാറിനകത്തുള്ള ബോൾഡ് രംഗങ്ങളിൽ നതാലി പ്രത്യക്ഷപ്പെടുന്നത്.
Tags : toxic movie yaash natali geethu mohandas