x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ക്സി​ക്കി​ലെ യാ​ഷി​ന്‍റെ കാ​ർ ഡ്രൈ​വ​ർ ആ​രാ​ണെ​ന്ന് മ​ന​സി​ലാ​യോ? അ​ത് ഈ ​മ​ല​യാ​ളി ന​ട​ൻ


Published: January 10, 2026 09:08 AM IST | Updated: January 10, 2026 09:08 AM IST

ടോ​ക്സി​ക് ടീ​സ​റി​ൽ യാ​ഷി​ന്‍റെ കാ​റി​ൽ നി​ന്നും കി​ടി​ല​ൻ ഇ​ൻ​ട്രോ​യോ​ടെ ഇ​റ​ങ്ങി​യ ആ​ളെ പി​ടി​കി​ട്ടി​യോ?. യാ​ഷി​ന്‍റെ മാ​സ് ഇ​ൻ​ട്രോ​ക്ക് വ​ഴി​യൊ​രു​ക്കാ​ൻ വ​ന്ന നീ​ണ്ട​മു​ടി​യു​ള്ള മെ​ലി​ഞ്ഞ മ​നു​ഷ്യ​ൻ മ​റ്റാ​രു​മ​ല്ല. ന​മ്മു​ടെ മ​ല​യാ​ള​ത്തി​ൽ നി​ന്നു​മു​ള്ള സു​ർ​ജി​ത്ത് ഗോ​പി​നാ​ഥാ​ണ് ആ ​ന​ട​ൻ.

നീ​ലാ​കാ​ശം പ​ച്ച​ക്ക​ട​ൽ ചു​വ​ന്ന ഭൂ​മി എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ആ​ളാ​ണ് സു​ർ​ജി​ത്ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​ണ്. ജോ​ൺ എ​ബ്ര​ഹാം സം​വി​ധാ​നം ചെ​യ്ത അ​മ്മ അ​റി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​ർ​ജി​ത്ത് സി​നി​മ​യി​ലെ​ത്തു​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തും ശ്ര​ദ്ധേ​യ​മാ​യ പ​ല നാ​ട​ക​ങ്ങ​ളി​ലും സു​ർ​ജി​ത്ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം, ചാ​ർ​ലി, ബി​രി​യാ​ണി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ സു​ർ​ജി​ത്തി​ന്‍റെ പ്ര​ക​ട​ന​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

Tags : surjith gopinathan toxic movie geethu mohandas yaash

Recent News

Corehub Up