x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ക്സി​ക്കി​ലെ സ്ത്രീ​ക​ൾ, ഇ​ത്ത​വ​ണ ടീ​സ​റി​ൽ ന​യ​ൻ​താ​ര​യും കി​യാ​ര​യും  

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 1, 2026 01:01 PM IST | Updated: July 1, 2026 01:01 PM IST

ടോക്സിക് ടീസറിൽ നിന്നും

യാ​ഷി​നെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ടോ​ക്സി​ക്ക് പു​തി​യ ടീ​സ​ർ എ​ത്തി. സി​നി​മ​യി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഈ ​ടീ​സ​റി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

ന​യ​ൻ​താ​ര, രു​ക്മി​ണി വ​സ​ന്ത്, താ​ര സു​താ​രി​യ, ഹു​മ ഖു​റേ​ഷി, കി​യാ​ര അ​ഡ്വാ​നി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക​മാ​ര്‍. നാ​യ​ക​നാ​യ യാ​ഷി​നൊ​പ്പം ത​ന്നെ ഈ ​നാ​യി​ക​മാ​ർ​ക്കും തു​ല്യ പ്ര​ധാ​ന്യ​മു​ള്ള സി​നി​മ​യാ​കും ടോ​ക്സി​ക്ക്.

 

ചി​ത്ര​ത്തി​ൽ ഇ​ര​ട്ട വേ​ഷ​ത്തി​ലാ​കും യാ​ഷ് എ​ത്തു​ക. അ​ച്ഛ​നും മ​ക​നു​മാ​യി താ​രം എ​ത്തു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്. ക​ടു​ത്ത ഹോ​ട്ട് ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ദ്യ ടീ​സ​ർ വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. നേ​ര​ത്തെ സി​നി​മ​യു​ടെ ആ​ദ്യ ടീ​സ​റി​ലും ഇ​ത്ത​രം രം​ഗ​ങ്ങ​ൾ ഉ​ണ്ട‍ാ​യ​തി​നെ തു​ട‍​ർ‍‍‍‍‍‍‍‍‍‍​ന്ന് സം​വി​ധ‍ാ​യി​ക​യാ​യ ഗീ​ത‍ു​വി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം റി​ലീ​സ് ചെ​യ്ത ‘ടോ​ക്സി​ക്’ പ്രൊ​മോ​യി​ൽ നാ​യ​ക​നാ​യ യ​ഷ് സ്ത്രീ​ക​ളെ എ​ടു​ത്ത് ഉ​യ​ർ​ത്തു​ന്ന​തും, അ​വ​രു​ടെ ദേ​ഹ​ത്ത് മ​ദ്യം ഒ​ഴി​ക്കു​ന്ന​തു​മാ​യ രം​ഗ​ങ്ങ​ളു​മു​ണ്ട്.

Tags : Toxic Nayanthara Yash geethu mohandas

Recent News

Corehub Up