ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്സിക്കിനെക്കുറിച്ചുയരുന്ന ആരോപണങ്ങൾ തള്ളി അണിയറപ്രവർത്തകർ. യാഷിന് ചില ഭാഗങ്ങൾ ഇഷ്ടപ്പെട്ടില്ലെന്നും അവ റീഷൂട്ട് ചെയ്യണെമന്നുമാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റീഷൂട്ടിന് പദ്ധതിയില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായെന്നും ചിത്രം റിലീസിന് സജ്ജമാണെന്നും അണിയറപ്രവർത്തകർ പറഞ്ഞു. ബിഗ് ബജറ്റ് ചിത്രമായതിനാൽ തിയറ്റർ ഇതര വരുമാനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നതിനാലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്.
This is absolutely fake news with no substance in it. @TheNameIsYash is not doing any re-shoot as per the credible sources linked to the film. #Toxic will arrive at its due time soon. Stay tuned for a proper announcement.
— Parth Chaturvedi (@_mrchaturvedi) June 3, 2026
PS: The delay definitely has killed the buzz for the… https://t.co/WYwxjtOE8i
റീഷൂട്ട് വാർത്തകളെല്ലാം വ്യാജമാണെന്നും ചിത്രത്തിന്റെ ഉള്ളടക്കത്തിൽ നായകൻ യാഷിന് പൂർണ തൃപ്തിയുണ്ടെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
ചിത്രത്തിന് ആഗോള റിലീസുള്ളതിനാൽ ടോക്സിക്കിന്റെ ഇംഗ്ലിഷ് പതിപ്പും ഇറങ്ങുന്നുണ്ട്. അന്താരാഷ്ട്രവേദികളിൽ യാഷ് ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. ജൂൺ നാലിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
സിനിമാകോൺ 2026 വേദിയിൽ ചിത്രത്തിന് ലഭിച്ച വമ്പിച്ച പ്രതികരണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നിർമാതാക്കളെ നയിച്ചത്. അന്താരാഷ്ട്ര വിതരണക്കാരിൽനിന്നും ആഗോള സിനിമാ രംഗത്തെ പ്രമുഖരിൽ നിന്നും ലഭിച്ച മികച്ച പിന്തുണ ചിത്രത്തിന് വലിയ ആഗോള റിലീസ് സാധ്യതകൾ തുറന്നുനൽകിയിട്ടുണ്ട്.
സിനിമയുടെ നിർമാണ ജോലികൾ ഇതിനോടകം പൂർത്തിയായ സാഹചര്യത്തിൽ, ആഗോള വിതരണ കരാറുകളും പ്രധാന രാജ്യാന്തര പങ്കാളിത്തങ്ങളും ഉറപ്പാക്കാനാണ് നിലവിൽ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.
Tags : Yash geethu mohandas toxic