x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്കി​യ​ഴി​ച്ച് ലാ​ലേ​ട്ട​ൻ; അ​തി​മ​നോ​ഹ​ര​ത്തി​ന് പാ​ക്ക​പ്പ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 4, 2026 10:39 AM IST | Updated: September 4, 2026 10:39 AM IST

പാക്കപ്പ് ചിത്രങ്ങളിൽ നിന്നും

തു​ട​രും’ സി​നി​മ​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘അ​തി​മ​നോ​ഹ​രം’ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. നീ​ണ്ട 115 ദി​വ​സ​ത്തെ ഷെ​ഡ്യൂ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഈ ​പാ​യ്ക്ക​പ്പ്.

തൊ​ടു​പു​ഴ, കൊ​ച്ചി, ശ​ബ​രി​മ​ല, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ലൊ​ക്കേ​ഷ​ൻ. ആ​ഷി​ക്ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ക്ക് ഉ​സ്‌​മാ​ൻ നി​ർ​മി​ക്കു​ന്ന സി​നി​മ വ​ലി​യ ബ​ജ​റ്റി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ലൗ​ല​ജ​ൻ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു പൊ​ലി​സ് സ​ബ്ബ് ഇ​ൻ​സ്പ​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ലും, വ്യ​ക്തി ജീ​വി​ത​ത്തി​ലും അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് മീ​രാ ജാ​സ്മി​നാ​ണ്.

വ​ലി​യൊ​രു സം​ഘം അ​ഭി​നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​വും ഈ ​ചി​ത്ര​ത്തെ ഏ​റെ ആ​ക​ർ​ഷ​മാ​ക്കു​ന്നു. ലാ​ലു അ​ല​ക്സ്, മ​നോ​ജ് കെ. ​ജ​യ​ൻ, ജ​ഗ​ദീ​ഷ്, ഇ​ർ​ഷാ​ദ്, സു​ധീ​ഷ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, സ​ജീ​വ​ൻ, ശ്രീ​നാ​ഥ് ബാ​ബു,കി​ര​ൺ പീ​താം​ബ​ര​ൻ, വി​ജി വി​ശ്വ​നാ​ഥ്, ഭാ​മ അ​രു​ൺ, പ്രാ​ർ​ത്ഥ​ന എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഇ​ഷ്ക്ക്, ആ​ല​പ്പു​ഴ ജിം​ഖാ​ന, മ​ഹാ​റാ​ണി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ര​തീ​ഷ് ര​വി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം. ജെ​യ്ക്ക് ബി​ജോ​യ്. ഷാ​ജി​കു​മാ​റാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ.

എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ർ​ഷ​ൻ. ഓ​ഡി​യോ ഗ്രാ​ഫി: വി​ഷ്ണു ഗോ​വി​ന്ദ്. ക​ലാ​സം​വി​ധാ​നം ഗോ​കു​ൽ ദാ​സ്. മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ. കോ​സ്റ്റ്യും ഡി​സൈ​ൻ മ​ഷ​ർ ഹം​സ.

കോ-​ഡ​യ​റ​ക്ട​ർ ബി​നു പ​പ്പു. ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ മി​റാ​ഷ് ഖാ​ൻ. അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -അ​ഫ്നാ​സ്, മൊ​ഹി​ത് കൃ​ഷ​ണ​ൻ. സ്റ്റി​ൽ​സ് അ​മ​ൽ.​സി. സ​ദ​ർ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ ജോ​മോ​ൻ ജോ​യ്, ചാ​ല​ക്കു​ടി.​പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​സ്സാ​ൻ.​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്. വി​ത​ര​ണം സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ്. സ്റ്റി​ൽ​സ് അ​മ​ൽ സി ​സ​ത്താ​ർ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ യെ​ല്ലോ ടൂ​ത്ത്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, പി​ർ​ഒ സീ​താ​ല​ക്ഷ്മി. ചി​ത്രം ഡി​സം​ബ​ർ 24ന് ​ക്രി​സ്മ​സ് റി​ലീ​സ് ആ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Tags : athimanoharam mohanlal tharun moorthy meera jasmine ashique usman

Recent News

Corehub Up