Movies
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. കൊച്ചിയിലും രണ്ടാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണം ഈ ചിത്രത്തിനുണ്ടായിരുന്നു.
ജൂൺ ഇരുപതോടെ ഈ ഷെഡ്യൂൾ പൂർത്തിയാക്കുന്ന ചിത്രം പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും. ജൂൺ അവസാന വാരത്തിൽ മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഷെഡൂൾ പൂർത്തിയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാന ഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്.
തുടരുമിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ടി. എസ്. ലവ് ലാജന്റെ ഫസ്റ്റ് ലുക്കോടെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുന്നത്.
ടി.എസ്. ലൗലാജൻ എന്ന പോലീസ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയര്‍. പിആർഒ- വാഴൂർ ജോസ്.
Movies
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്നഅതിമനോഹരത്തിന്റെ ചിത്രീകരണം നിർത്തിവച്ചെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സംവിധായകൻ തരുൺ മൂർത്തി.
ചിത്രത്തിന്റെ തിരക്കഥയിൽ ചില ആശങ്കകൾ ഉള്ളതിനാൽ ചിത്രീകരണം നിര്‍ത്തിവച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് തരുൺ മൂർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
‘തിരക്കഥയിലെ കൺഫ്യൂഷൻ കാരണം അതിമനോഹരം സിനിമയുടെ ഷൂട്ടിംഗ് നിർത്തിവച്ചു എന്ന രീതിയിൽ വരുന്ന ഓൺലൈൻ വാർത്തകളെക്കുറിച്ച് ചോദിച്ച് ഒരുപാട് സന്ദേശങ്ങളും കോളുകളും എനിക്ക് വരുന്നുണ്ട്.
ഈ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണ്. കഴിഞ്ഞ 78 ദിവസങ്ങളായി ഞങ്ങൾ തൊടുപുഴയിൽ തുടർച്ചയായി ചിത്രീകരണത്തിലാണ്. മഴയും മോശം കാലാവസ്ഥയും ഞങ്ങളുടെ ചില പ്ലാനുകളെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച്, കടുത്ത ആവേശത്തോടെയും പോസിറ്റിവിറ്റിയോടെയും തന്നെയാണ് ഞങ്ങളുടെ ടീം മുന്നോട്ട് പോകുന്നത്.
വ്യക്തിപരമായ ലൈക്കിനും കമന്റുകൾക്കും റീച്ചിനും വേണ്ടി ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ ചമയ്ക്കരുത്. ഞങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ പ്രേക്ഷകർക്കും നന്ദി,’ തരുൺ മൂർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Movies
തുടരുമിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. അതിമനോഹരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ടി. എസ്. ലവ് ലാജന്റെ ഫസ്റ്റ് ലുക്കോടെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുന്നത്.
ടി.എസ്. ലൗലാജൻ എന്ന പോലീസ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
തുടരും സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. തുടരും ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്ഷന്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്സ് സേവിയര്‍.