തുടരും’ സിനിമയ്ക്കു ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നീണ്ട 115 ദിവസത്തെ ഷെഡ്യൂളുകൾക്കു ശേഷമാണ് ഈ പായ്ക്കപ്പ്.
തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ലൊക്കേഷൻ. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലിസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീരാ ജാസ്മിനാണ്.
വലിയൊരു സംഘം അഭിനേതാക്കളുടെ സാന്നിധ്യവും ഈ ചിത്രത്തെ ഏറെ ആകർഷമാക്കുന്നു. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം. ജെയ്ക്ക് ബിജോയ്. ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് വിവേക് ഹർഷൻ. ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്. കലാസംവിധാനം ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും ഡിസൈൻ മഷർ ഹംസ.
കോ-ഡയറക്ടർ ബിനു പപ്പു. ചീഫ് അസോ. ഡയറക്ടർ മിറാഷ് ഖാൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -അഫ്നാസ്, മൊഹിത് കൃഷണൻ. സ്റ്റിൽസ് അമൽ.സി. സദർ. പ്രൊഡക്ഷൻ മാനേജർ ജോമോൻ ജോയ്, ചാലക്കുടി.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ.പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്. വിതരണം സെൻട്രൽ പിക്ചേഴ്സ്. സ്റ്റിൽസ് അമൽ സി സത്താർ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിർഒ സീതാലക്ഷ്മി. ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.